പാലിന് വേണ്ടി കരഞ്ഞ മകളെ അച്ഛന്‍ തലയറുത്ത് കൊന്നു
ലഖ്‌നൊ: പാലിന് വേണ്ടി കരഞ്ഞ പിഞ്ചുകുഞ്ഞിനെ തലയറുത്ത് കൊലപ്പെടുത്തി. പതിനെട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കുഞ്ഞിന്റെ അച്ഛനാണ് കൊലപ്പെടുത്തിയത്. ഉത്തര്‍ പ്രദേശിലെ ജഹാംഗീര്‍ബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ക്രൂരമായ ഈ സംഭവം നടന്നത്.
ബുധനാഴ്ച വൈകുന്നേരമാണ് തോഹ്‌സീന്‍ എന്ന 32 കാരന്‍ ഒന്നര വയസ്സ് മാത്രം പ്രായമുള്ള മകളെ കൊന്നത്. സോയ എന്നാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ പേര്. വൈകുന്നേരം വിശന്ന കുഞ്ഞ് പാലിന് വേണ്ടി നിര്‍ത്താതെ കരഞ്ഞു. ഇതാണ് തോഹ്‌സീനെ ദേഷ്യം പിടിപ്പിച്ചത്.

ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌സറിനടുത്ത് ബദര്‍ഖ ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിന്റെ മൃതദേഹം ഗ്രാമത്തിലെ കിണറില്‍ കളയാന്‍ ഒരുങ്ങവേയാണ് ഇയാള്‍ നാട്ടുകാരുടെ പിടിയിലായത്. തോഹ്‌സീന്റെ കയ്യിലുണ്ടായിരുന്ന കുഞ്ഞിന്റെ ശരീരത്തില്‍ തലയുണ്ടായിരുന്നില്ലത്രെ.
ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുഞ്ഞിന്റെ അമ്മാവന്‍ മെഹ്രുദീനാണ് പോലീസില്‍ പരാതി നല്‍കിയത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം തോഹ്‌സീനെ അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ജഹാംഗീര്‍ബാദ് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ഹരീഷ് ബദോരിയ പറഞ്ഞു.












Click it and Unblock the Notifications