100 മുസ്ലീം സമുദായാംഗങ്ങളും എസ്പി നേതാവും ബിജെപിയില്‍ ചേര്‍ന്നു! നെഞ്ചിടിച്ച് കോണ്‍ഗ്രസ്! അടുത്ത ആണി
Recommended Video

മീററ്റ്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതൽ നിർണായക നീക്കങ്ങൾ നടന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. 80 സീറ്റുകളുള്ള ഉത്തർപ്രദേശ് രാജ്യം ഭരിക്കുന്ന പാർട്ടിക്ക് നിർണായകമാണ്. അതുകൊണ്ട് തന്നെ ഉത്തർപ്രദേശിലെ രാഷ്ട്രീയ നീക്കങ്ങൾ ശ്രദ്ധയോടെയാണ് രാജ്യം വീക്ഷിക്കുന്നത്.
ബിജെപിക്കെതിരെ വെല്ലുവിളി മുഴക്കുന്ന എസ്പി-ബിഎസ്പി സഖ്യത്തിൽ നിന്നും പ്രബലരായ പല നേതാക്കളെയും അടർത്തിയെടുക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്, ഏറ്റവും ഒടുവിലായി അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി നേതാവ് ഇനാമുൾ ജഫ്രിയാണ് ബിജെപിയിൽ ചേർന്നത്. നേതാവ് മാത്രമല്ല ഒപ്പം നൂറ് മുസ്ലീം സമുദായംഗങ്ങളും ബിജെപിയിൽ ചേർന്നിരിക്കുകയാണ്.
Read More: ഉത്തർപ്രദേശിലെ ലോക്സഭാ മണ്ഡലങ്ങളെ കുറിച്ചറിയാം

ബിജെപിയിലേക്ക്
2 ദശാബ്ദങ്ങളായി എസ്പിയിൽ പ്രവർത്തിച്ചിരുന്ന നേതാവാണ് ഇനാമുൾ ജാഫ്രി. ബിജെപിയുടെ ആഗ്രാ ലോക്സഭാ സീറ്റിലെ സ്ഥാനാർത്ഥി എസ്പി സിംഗ് ബാദേലിന്റെ നേതൃത്വത്തിലാണ് 43കാരനായ ഇനാമുൾ ജാഫ്രിയും നൂറോളം വരുന്ന മുസ്ലീം പ്രവർത്തകരും ബിജെപിയിൽ ചേർന്നത്.

വിജയം ഉറപ്പ്
കൂടുതൽ മുസ്ലിം സമുദായംഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കാനായത് പാർട്ടിക്ക് വലിയ നേട്ടമാകുമെന്ന് എസ്പി സിംഗ് ബാദേൽ പറഞ്ഞു. ന്യൂനപക്ഷ വോട്ടുകളാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. മുസ്ലിം സമുദായത്തിന്റെ പിന്തുണയോടുകൂടി ഇത്തവണ ആഗ്രാ സീറ്റിൽ ബിജെപി ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായികൾ ഉൾപ്പെടെയുള്ളവരാണ് ഇനാമുളിനൊപ്പം ബിജെപിയിൽ ചേർന്നത്.

പ്രധാനമന്ത്രിക്കൊപ്പം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തന ശൈലിയിൽ ആകൃഷ്ടനായതുകൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്ന് ഇനാമുൾ വ്യക്തമാക്കി. അടുത്തിടെ പ്രധാൻമന്ത്രി മുദ്രാ യോജന പ്രകാരം 10 ലക്ഷത്തോളം രൂപ തനിക്ക് ലോൺ ലഭിച്ചു, ഇത് ഉപയോഗിച്ച് ഒരു ടിഷ്യൂ പേപ്പർ നിർമാണ യൂണിറ്റ് സ്ഥാപിക്കാനായി. ജനക്ഷേമത്തിനായുള്ള ഇത്തരം പ്രവർത്തനങ്ങളാണ് ബിജെപിയിലേക്ക് തന്നെ അടുപ്പിച്ചതെന്നും ഇനാമുൾ വ്യക്തമാക്കി.

പദ്ധതികൾ ജനങ്ങളിലേക്ക്
മുദ്രാ ലോൺ ലഭിച്ചതിന് പിന്നാലെ സ്വന്തം സമുദായത്തിൽപ്പെട്ട നിരവധി പേരിലേക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനും ഇനാമുൾ ശ്രമിച്ചു. ഇതിലൂടെ സ്വന്തമായി സംരംഭം തുടങ്ങാനായവരാണ് ഇനാമുളിനൊപ്പം ബിജെപിയിലെത്തിയവരിൽ ചിലർ. പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ പ്രദേശത്തെ നിരവധിയാളുകൾക്ക് തന്റെ നേതൃത്വത്തിൽ ഗ്യാസ് കണക്ഷൻ ലഭ്യമാക്കിയെന്നും ഇനാമുൾ പറയുന്നു.

തെറ്റിദ്ധാരണ
ബിജെപി മുസ്ലീം വിരുദ്ധപാർട്ടിയാണെന്ന് ഒരു തെറ്റിദ്ധാരണ പലർക്കും ഉണ്ട്. എന്നാൽ മറ്റിടങ്ങളെക്കാൾ കൂടുതൽ ബഹുമാനവും സ്ഥാനവും തങ്ങൾക്ക് ബിജെപിയിൽ ലഭിക്കുന്നുണ്ടെന്ന് ഇനാമുൾ പറയുന്നു. ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുകയാണ് ഇനാമുൾ ജഫ്രിയും നൂറോളം പുതിയ പ്രവർത്തകരും. പ്രധാനമന്ത്രിയെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ കൂട്ടിച്ചേർത്തു.

നിഷേധിച്ച് എസ്പി
മുസ്ലീങ്ങൾക്ക് സമാജ്വാദി പാർട്ടിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചിലർ വ്യാജ പ്രചാരണം നടത്തുന്നതായി എസ്പി വൃത്തങ്ങൾ പ്രതികരിച്ചു. 20 വർഷങ്ങൾക്ക് മുമ്പ് കൗൺസിലർ തിരഞ്ഞെടുപ്പിൽ എസ്പി ടിക്കറ്റിൽ ഇനാമുൾ ജഫ്രി മത്സരിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് നാളായി അദ്ദേഹം സജീവ പ്രവർത്തകനല്ലെന്നും സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടിയാണ് ബിജെപിയിൽ ചേർന്നതെന്നും എസ്പി ആഗ്രാ അധ്യക്ഷൻ വാജിദ് നിസാർ ആരോപിച്ചു.

മുൻ മന്ത്രിയും
കഴിഞ്ഞ ദിവസം 6 വട്ടം എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന എസ്പി നേതാവ് ചൗധരി വീരേന്ദ്രർ സിംഗും ബിജെപിയിൽ ചേർന്നിരുന്നു. പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയാണ് തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

കൈരാന പിടിക്കാൻ
ഗുജ്ജർ സമുദായത്തിനിടയിലെ പ്രബലനായ നേതാവാണ് ചൗധരി വീരേന്ദ്രർ സിംഗ്. ഉപതിരഞ്ഞെടുപ്പിൽ കൈവിട്ടുപോയ കൈരനാ മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാൻ ചൗധരിയിലൂടെ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications