കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവിനെതിരെയുള്ള പീഡനക്കേസിൽ കുരുക്ക് മുറുകുന്നു: തെളിവുകൾ പെൻഡ്രൈവിൽ സൂക്ഷിച്ചെന്ന് യുവതി,

Google Oneindia Malayalam News

ദില്ലി: ലൈംഗികാരോപണ കേസിൽ ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെയുള്ള കുരുക്ക് മുറുകുന്നു. ബിജെപി നേതാവിനെതിരെയുള്ള തെളിവുകൾ പെൻഡ്രൈവിൽ തന്റെ പക്കലുണ്ടെന്നാണ് നിയമവിദ്യാർത്ഥിയായ പരാതിക്കാരി അവകാശപ്പടുന്നത്. തെളിവുകൾ സുഹൃത്ത് വഴി പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. സുഹൃത്ത് മുഖേന പ്രസ്തുുത തെളിവുകൾ സുപ്രീം കോടതിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെയും സമർപ്പിക്കും.

ബിജെപി നേതാവിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ 15 മണിക്കൂറോളം പെൺകുട്ടിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. മുൻ കേന്ദ്രമന്ത്രി ചിന്മയാനന്ദ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി യുടെ ആരോപണം. ഇതിന് പുറമേ കണ്ണടയിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നും 23കാരിയായ നിയമ വിദ്യാർത്ഥിയാണ് പരാതിക്കാരി. വീഡിയോ ഉപയോഗിച്ച് തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്നും യുവതി പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് യുവതിയുടെ പരാതി പോലീസ് സ്വീകരിച്ചത്.

 വീഡിയോ കാണിച്ച് ഭീഷണിയെന്ന്

വീഡിയോ കാണിച്ച് ഭീഷണിയെന്ന്


ലോ കോളജ് പ്രവേശനത്തിനായി കഴിഞ്ഞ വർഷം ബിജെപി നേതാവിനെ സമീപിച്ചിരുന്നു. നേതാവ് ഇടപെട്ട് കോളേജ് ലൈബ്രറിയിൽ ജോലി ശരിയാക്കിയെന്നും പിന്നീട് ഹോസ്റ്റലിലേക്ക് താമസം മാറാൻ അദ്ദേഹംവ ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു. ഇതിന് ശേഷം യുവതി കുളിക്കുന്ന ദൃശ്യങ്ങൾ കാണിച്ച് നേതാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതുപയോഗിച്ച് യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതോടെ സംഭവങ്ങൾ യുവതി കണ്ണടയിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് പകർത്തുകയായിരുന്നു.

 നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം

നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം

യുവതിയുടെ ലൈംഗിക ആരോപണം നിഷേധിച്ച ചിന്മയാനനന്ദിന്റെ അഭിഭാഷകൻ തനിക്ക് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും പ്രതികരിച്ചിരുന്നു. യുവതി പോലീസിനെ സമീപിച്ചതോടെ തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് ബിജെപി നേതാവും പോലീസിൽ പരാതി നൽകിയിരുന്നു. രണ്ടു കേസുകളും പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് പെൺകുട്ടിയുടെ ഫേസ്ബുക്ക് വീഡിയോ വൈറലായത്. ഇതോടെ സുപ്രീം കോടതി ഇടപെട്ട് കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. മൂന്നാം അടല്‍ബിഹാരി സര്‍ക്കാരിന്റെ കാലത്താണ് (1999-2004_സ്വാമി ചിന്മയാനന്ദ കേന്ദ്രമന്ത്രി പദവി അലങ്കരിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് ലോക്സഭാംഗമായി സ്വാമി തിരഞ്ഞെടുക്കപ്പെട്ടത്.

 പണം ആവശ്യപ്പെട്ടെന്ന്

പണം ആവശ്യപ്പെട്ടെന്ന്

മന്ത്രിയിൽ നിന്ന് ഭീഷണിയുണ്ടെന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ മന്ത്രിയും പരാതി നൽകിയിരുന്നു. പരാതി അതേ സമയം സ്വാമിയില്‍ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഒരു ഭീഷണി ഫോള്‍ കോള്‍ ലഭിച്ചെന്ന് കാണിച്ച് ഇതേ പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുമെന്നാണ് ഫോണ്‍ വിളിച്ചയാള്‍ സ്വാമിയോട് ഭീഷണി മുഴക്കിയതെന്നാണ് പരാതിയില്‍ അവകാശപ്പെടുന്നത്. ഇരുവശത്തുനിന്നും പരാതികള്‍ ലഭിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

വീഡിയോയിൽ വെളിപ്പെടുത്തൽ

വീഡിയോയിൽ വെളിപ്പെടുത്തൽ


ആഗസ്റ്റ് 24നാണ് ബിജെപി നേതാവിനെതിരെയുള്ള ആരോപണവുമായി യുവതി ആദ്യ വീഡിയോ പുറത്തുവിട്ടത്. നിരവധി പെൺകുട്ടികളുടെ ജീവിതത്തിനൊപ്പം തന്റെ ജീവിതവും നശിപ്പിച്ചെന്ന് യുവതി അവകാശപ്പെട്ടിരുന്നു. മുതിർന്ന ബിജെപി നേതാവ് ചിന്മയാന്ദിനെതിരെയുള്ള പീഡനാരോപണം ഉന്നയിച്ചുകൊണ്ടുള്ള വീഡിയോ വൈറലായതിന് പിന്നാലെയാണ് യുവതിയെ കാണാതായത്. സുരക്ഷ കണക്കിലെടുത്ത് യുപിയിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്ന് പിന്നീട് യുവതി തന്നെ വ്യക്തമാക്കി. ആറ് ദിവസത്തിന് ശേഷം രാജസ്ഥാനിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. തുടർന്ന് സുപ്രീം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

English summary
UP Student Claims Evidence Against BJP's Chinmayanand On Pen Drive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X