മുട്ട കഴിച്ചതിന്റെ പണം കൊടുക്കുന്നതിനെച്ചൊല്ലി വഴക്ക്; 15കാരനെ കൂട്ടുകാർ കൊലപ്പെടുത്തി
ഗോരഖ്പൂർ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ 15 കാരനെ കൂട്ടുകാർ കൊലപ്പെടുത്തി. 115 രൂപയുടെ ബില്ല് നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നത്തിന് ഒടുവിലാണ് കൊലപാതകം. ഘുഗിലി ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. കാെല്ലപ്പെട്ട ചന്ദനും മൂന്ന് കൂട്ടുകാരും കച്ചവടക്കാരനിൽ നിന്നും മുട്ട വാങ്ങിക്കഴിച്ചു. 115 രൂപ ബില്ലുമായി. ഇത് നൽകുന്നതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കം ഉണ്ടായി.
മൂവരും ചേർന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോയി, അവിടെ വയലിൽ വെച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുവെന്നാണ് പറയുന്നത്. കുട്ടിയുടെ മൃതദേഹം ഛോട്ടി ഗണ്ഡക് നദിയുടെ തീരത്ത് ഒളിപ്പിച്ച ശേഷം മൂന്ന് പേരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അന്ന് രാത്രി ചന്ദൻ വീട്ടിൽ തിരിച്ച് എത്താത്തതിനെ തുടർന്ന് വീട്ടുകാർ ചന്ദനെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയും ശനിയാഴ്ച ഉച്ചയോടെ പോലീസിനെ അറിയിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഘുഗുലി പോലീസ് ചന്ദന്റെ മൃതദേഹം കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു, പോലീസ് പറഞ്ഞു.












Click it and Unblock the Notifications