
മൊബൈല്‍ ഗെയിം കളിക്കുന്നത് തടഞ്ഞു; യുപിയില്‍ അമ്മയെ മകന് വെടിവെച്ചുകൊന്നു
ലക്നൗ: മൊബൈല്‍ ഗെയിം കളിക്കുന്നത് തടഞ്ഞതിന് ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ പ്രായപൂര്‍ത്തിയാകാത്ത മകന് അമ്മയെ വെടിവച്ചു കൊന്നു. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് അമ്മയെ കുട്ടി വെടിവച്ചത്. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും എന്നാല്‍ പബ്ജി കളിക്കുന്നതില്‍നിന്ന് അമ്മ കുട്ടിയെ തടഞ്ഞതായി പോലീസ് പറഞ്ഞു. അമ്മയ്ക്ക് തലയിലാണ് വെടിയേറ്റത്.
തുടര്‍ന്ന് കുട്ടി അമ്മയുടെ മൃതദേഹം മറച്ച് രണ്ട് ദിവസം വീട്ടില്‍ ഒളിപ്പിച്ചു, ഒമ്പത് വയസ്സുള്ള സഹോദരിക്കൊപ്പം വീട്ടില്‍ തന്നെ താമസിച്ചു. ദുര്‍ഗന്ധം മറയ്ക്കാന്‍ കുട്ടി റൂം ഫ്രഷ്നര്‍ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. ആരോടെങ്കിലും പറഞ്ഞാല്‍ സഹോദരിയെയും കൊല്ലുമെന്ന് കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു.
ജോലിക്കായി വീട്ടിലെത്തിയ ഇലക്ട്രീഷ്യന് തന്റെ അമ്മയെ വെടിവച്ചു കൊന്നുവെന്നാണ് കുട്ടി പിതാവിനോട് പറഞ്ഞത്. ' പോലീസിനോട് ഇതേ കാര്യം പറഞ്ഞു. എന്നാല്‍ തങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇത് തികച്ചും സാങ്കല്‍പ്പിക കഥ മാത്രമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഞങ്ങള്‍ കുട്ടിയെ കസ്റ്റഡിയിലെടുത്തു', ലക്നൗ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് എസ് എം ഖാസിം അബിദി പറഞ്ഞു. ചോദ്യം ചെയ്യലില്‍ കൗമാരക്കാരന് കുറ്റം സമ്മതിച്ചതായി അബിദി പറഞ്ഞു.
ഇതെന്തൊരു മാറ്റമാണ് സാം....സൂപ്പര്‍ സ്റ്റൈലിഷായി സാമന്ത
ഇതിന് മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ട്. മാര്‍ച്ചില്‍, പബ്ജി ഗെയിമിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ താനെ സ്വദേശിയെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയിരുന്നു.
പ്രവാചക നിന്ദ: ചാനല്‍ ചര്‍ച്ചകളില്‍ നേതാക്കള്‍ക്ക് ബിജെപിയുടെ നിയന്ത്രണ രേഖ; നിര്‍ദേശങ്ങള്‍ ഇങ്ങനെ
ജനപ്രിയമായ മൊബൈല്‍ ഗെയിമുകളിലൊന്നാണ് പബ്ജി. ചൈനീസ് ഗെയിമിങ് കമ്പനിയായ ടാന്‍സന്റ് ആണ് ഈ ഗെയിം പുറത്തിറക്കിയത്. ഇന്ത്യയില്‍ ഗെയിം നിരോധിച്ചിട്ടുണ്ട്. ഇതേ കമ്പനി ബിജിഎംഐ എന്ന ഗെയിമാണ് ഇന്ത്യയില്‍ പബ്ജിക്ക് പകരം അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അനധികൃതമായ മാര്‍ഗങ്ങളിലൂടെ ഇപ്പോഴും നിരവധിപേര്‍ പബ്ജി കളിക്കുന്നുണ്ട്.