ലഖ്‌നൗവില്‍ മാരത്തോണ്‍ വെടിവയ്പ് അവസാനിച്ചു, ഒരാളെ വധിച്ചു, പിന്നില്‍ ഐസിസ് ?
അടച്ചിട്ടിരുന്ന വീട്ടില്‍ നിന്ന് തീവ്രവാദി വെടിയുതിര്‍ക്കുകയായിരുന്നു
ലഖ്‌നൗ: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന താക്കൂര്‍ഗഞ്ജ് മേഖലയില്‍ 10 മണിക്കൂര്‍ നീണ്ടുനിന്ന വെടിവയ്പ് അവസാനിച്ചു. ഒഴിഞ്ഞ വിട്ടിനുള്ളില്‍ കയറിയ തീവ്രവാദി പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടു. ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

നേരത്തേ രണ്ടു പേര്‍ വീട്ടിനുള്ളില്‍ ഉണ്ടെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഒരാള്‍ മാത്രമേ അകത്തുണ്ടായിരുന്നുള്ളൂവെന്നും അയാളെ വധിച്ചതായും യുപി എഡിജിപി ദല്‍ജീത്ത് ചൗധരി വ്യക്തമാക്കി.

ഭോപ്പാല്‍ ട്രെയിന്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നാണ് സൂചന. ഇയാളില്‍ നിന്നു തോക്ക്, കത്തി എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വധിക്കപ്പെട്ടയാളുടെ പേര് സെയ്ഫുള്ള എന്നാണെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 3.30നു ആരംഭിച്ച ഏറ്റുമുട്ടുല്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് അവസാനിച്ചത്. ഇയാളെ നേരിട്ടു പിടികൂടാനായിരുന്നു പോലീസിന്റെ ശ്രമമെങ്കിലും ഏറ്റുമുട്ടലില്‍ വധിക്കപ്പെടുകയായിരുന്നു.












Click it and Unblock the Notifications