കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ തിരികെ എത്തിക്കാൻ യുപി!! തൊഴിലാളികൾക്ക് 1000 രൂപയും

  • By Aami Madhu
Google Oneindia Malayalam News

ലഖ്നൗ; മറ്റ് സംസ്ഥാനങ്ങളിൽ കുടിങ്ങിയ യുപി സ്വദേശികളായ തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാൻ യുപി സർക്കാർ. ലോക്ക് ഡൗൺ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. ഘട്ടം ഘട്ടമായാകും തൊഴിലാളികളെ തിരികെ എത്തിക്കുക. ഇത് സംബന്ധിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മറ്റ് സംസ്ഥാനങ്ങളിൽ 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരികെ വരാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ യുപി സ്വദേശികളായ കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുളള പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായി അഡീഷ്ണൽ ചീഫ് സെക്രട്ടറി അവിനാഷ് അവസ്തി പറഞ്ഞു.

 yogi-15877

സംസ്ഥാന അതിർത്തികളിൽ ഇവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചും ഭക്ഷണവും താമസവും അടക്കം ഒരുക്കുന്നതിനെ കുറിച്ചും പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവസ്തി വ്യക്കമാക്കി.തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് റേഷൻ കിറ്റുകളും 1000 രൂപയും സർക്കാർ നൽകും.

20 ൽ അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ രണ്ട് ഉദ്യോഗസ്ഥരെ അയക്കാനും അവലോകന യോഗത്തിൽ യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. പ്രദേശത്ത് ഇവർ ക്യാമ്പ് ചെയ്ത് ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ വിലയിരുത്തും. ആരോഗ്യപ്രവർത്തകർക്കം രോഗം പിടിപെടുന്ന സാഹചര്യത്തിൽ ഇത് ഒഴിവാകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നല്ഡകി. ആരോഗ്യ പ്രവർത്തകർക്ക് പിപിഇ കിറ്റുകളും എൻ 95 മാസ്കുകളും സാനിറ്റൈസറുകളും ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പാക്കും. ഹോട്ട് സ്പോട്ടിൽ ആളുകളുടെ സഞ്ചാരം കർശനമായി നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

'സോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടത് ബാർ ഡാൻസറായിരിക്കെ'?; അറിയാം സത്യവും മിഥ്യയും'സോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടത് ബാർ ഡാൻസറായിരിക്കെ'?; അറിയാം സത്യവും മിഥ്യയും

 </a><a class=കണ്ണൻ ഗോപിനാഥന് കുരുക്ക് മുറുക്കി കേന്ദ്രം, അമിത് ഷായ്ക്ക് കടുത്ത മറുപടി നൽകി കണ്ണൻ ഗോപിനാഥൻ!" title=" കണ്ണൻ ഗോപിനാഥന് കുരുക്ക് മുറുക്കി കേന്ദ്രം, അമിത് ഷായ്ക്ക് കടുത്ത മറുപടി നൽകി കണ്ണൻ ഗോപിനാഥൻ!" /> കണ്ണൻ ഗോപിനാഥന് കുരുക്ക് മുറുക്കി കേന്ദ്രം, അമിത് ഷായ്ക്ക് കടുത്ത മറുപടി നൽകി കണ്ണൻ ഗോപിനാഥൻ!

'സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്, നാപ്പിനയ്ക്കാണ് നിങ്ങളുടെ 6 ദിവസത്തെ ശമ്പളം''സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്, നാപ്പിനയ്ക്കാണ് നിങ്ങളുടെ 6 ദിവസത്തെ ശമ്പളം'

English summary
UP to brought back labours standed in other states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X