കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടീശ്വരനായ അമിതാഭ് ബച്ചനും കുടുംബത്തിനും മാസം അമ്പതിനായിരം വീതം പെന്‍ഷന്‍... ഇതെന്തൊരു നാടപ്പാ

Google Oneindia Malayalam News

ലഖ്‌നൗ: അമിതാഭ് ബച്ചന്‍ കോടീശ്വരനാണ്. ഭാര്യ ജയ ബച്ചനും സിനിമയില്‍ നിന്ന് കോടികള്‍ വരുമാനമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ രാജ്യസഭ എംപിയുമാണ്. മകന്‍ അഭിഷേക് ബച്ചന്‍ സിനിമതാരമാണ്, കോടികള്‍ സമ്പാദിയ്ക്കുന്നും ഉണ്ട്.

ഇങ്ങനെയുള്ളവര്‍ക്ക് മാസം അമ്പതിനായിരം രൂപ വീതം പെന്‍ഷന്‍ നല്‍കിയാല്‍ എങ്ങനെയുണ്ടാകും? എന്നാല്‍ അതാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ സംഭവിയ്ക്കുന്നത്. അമിതാഭിനും ജയയ്ക്കും അഭിഷേകിനും കിട്ടും മാസം അമ്പതിനായിരം രൂപ വീതം പെന്‍ഷന്‍.

സംസ്ഥാന സര്‍ക്കാരിന്റെ യശ് ഭാരതി സമ്മാന്‍ ലഭിച്ചവര്‍ക്കെല്ലാം മാസം അമ്പതിനായിരം രൂപ നല്‍കാനാണ് ഉത്തര്‍ പ്രദേശ് മന്ത്രിസഭയുടെ തീരുമാനം.

 യശ് രഭാരതി സമ്മാന്‍

യശ് രഭാരതി സമ്മാന്‍

1994 ല്‍ ആണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ യശ് ഭാരതി സമ്മാന്‍ ന്നെ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. സിനിമ, കല സാഹിത്യ, സ്‌പോര്‍ട്‌സ് എന്നിവയില്‍ മികവ് തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

ബച്ചന്‍ കുടുംബത്തില്‍ നാല് പേര്‍ക്കും

ബച്ചന്‍ കുടുംബത്തില്‍ നാല് പേര്‍ക്കും

അമിതാഭ് ബച്ചന്റെ പിതാവും കവിയും ആയ ഹരിവംശറായ് ബച്ചാനാണ് ഈ പുരസ്‌കാരം ആദ്യം ലഭിയ്ക്കുന്നത്. പിന്നീട് അമിതാഭിനും, ജയയ്ക്കും, അഭിഷേകിനും ലഭിച്ചു. സത്യം പറഞ്ഞാല്‍ മാസം രണ്ട് ലക്ഷം രൂപ ഇനി മുതല്‍ ബച്ചന്‍ കുടുംബത്തിലേയ്ക്ക് പെന്‍ഷന്‍ മാത്രമായി സര്‍ക്കാര്‍ നല്‍കും.

പുരസ്‌കാരത്തുക

പുരസ്‌കാരത്തുക

ആദ്യം അഞ്ച് ലക്ഷം രൂപയായിരുന്നു പുരസ്‌കാരത്തുക. എന്നാല്‍ പിന്നീടിത് 11 ലക്ഷം രൂപയായി ഉയര്‍ത്തി. ഇത്രയും വലിയ സമ്മാനത്തുക നല്‍കിയതിന് ശേഷമാണ് മാസം അമ്പതിനായിരം രൂപ പെന്‍ഷന്‍ നല്‍കാനും തീരുമാനിച്ചിരിയ്ക്കുന്നത്.

ഈ വര്‍ഷം 56 പേര്‍

ഈ വര്‍ഷം 56 പേര്‍

ഈ വര്‍ഷം 56 പേര്‍ക്കാണ് ഈ പുരസ്‌കാരം സമ്മാനിച്ചത്. അതായത് ഈ 56 പേര്‍ക്കും മാസം പെന്‍ഷന്‍ തുകയായി അമ്പതിനായിരം നല്‍കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എത്ര കിട്ടും

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എത്ര കിട്ടും

സാധാരണ സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുന്നതിനേക്കാള്‍ എത്രയോ കൂടുതലാണ് പുരസ്‌കാരം ലഭിച്ചവര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍.

സ്വാതന്ത്ര്യസമര പെന്‍ഷന്‍

സ്വാതന്ത്ര്യസമര പെന്‍ഷന്‍

സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് നല്‍കുന്ന പെന്‍ഷന്റെ ഇരട്ടിയോളം വരും യശ് ഭാരതി സമ്മാന്‍ ലഭിച്ചവര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ എന്ന കാര്യം കൂടി ഓര്‍ക്കണം.

പ്രതിശീര്‍ഷവരുമാനം

പ്രതിശീര്‍ഷവരുമാനം

ഉത്തര്‍പ്രദേശില്‍ വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം വെറും നാല്‍പതിനായിരം രൂപ മാത്രമാണ്. അപ്പോഴാണ് പുരസ്‌കാരം ലഭിച്ചവര്‍ക്ക് മാസം അമ്പതിനായിരം രൂപ വീതം നല്‍കുന്നത്.

സമാജ് വാദി പാര്‍ട്ടി

സമാജ് വാദി പാര്‍ട്ടി

സമാജ് വാദി പാര്‍ട്ടി അധികാരത്തിലിരിയ്ക്കുമ്പോഴാണ് ഈ പുരസ്‌കാരം കൊണ്ടുവന്നത്. ഇവര്‍ക്ക് അധികാരം നഷ്ടപ്പെട്ട കാലങ്ങളില്‍ ആര്‍ക്കും പുരസ്‌കാരം നല്‍കിയിട്ടും ഇല്ല.

സുഖിപ്പിയ്ക്കാനാണോ

സുഖിപ്പിയ്ക്കാനാണോ

എഴുത്തുകാരേയും സിനിമ താരങ്ങളേയും സുഖിപ്പിയ്ക്കാന്‍ വേണ്ടിയാണോ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.

ബച്ചന്‍ കുടുംബം നിരസിയ്ക്കുമോ

ബച്ചന്‍ കുടുംബം നിരസിയ്ക്കുമോ

മാസം കോടികള്‍ വരുമാനമുള്ള ബച്ചന്‍ കുടുംബം ഈ പെന്‍ഷന്‍ തുക നിരസിയ്ക്കുമോ അതോ സ്വീകരിയ്ക്കുമോ... കാത്തിരുന്ന് കാണാം.

English summary
Amitabh Bachchan along with his wife Jaya and son Abhishek Bachchan will be among the first beneficiaries of Uttar Pradesh's new pension scheme for people awarded the Yash Bharti Samman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X