കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലിക്ക് ചാണകം കൊണ്ടുള്ള വിളക്കുകകൾ വിപണിയിലെത്തിക്കാൻ യുപി; വരുമാനം ഗോശാലകൾക്ക്

Google Oneindia Malayalam News

ലഖ്ന; ഇത്തവണ ദീപാവലിക്ക് ചാണകം കൊണ്ടുള്ള വിളക്കുകൾ വിപണിയിലെത്തിക്കാൻ യുപി. സംസ്ഥാന ഗൗവ സേവ ആയോഗ് ആണ് ഇത്തരമൊരു നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. വിളക്കുകൾ വിറ്റ് ലഭിക്കുന്ന വരുമാനം ഗോശാലകളുടെ വികസനത്തിന് ഉപയോഗിക്കുകയാണ് ലക്ഷ്യം.

ദീപാവലിയോട് അനുബന്ധിച്ച് ഗോമദി നദിയുടെ തീരത്ത് ലഖ്നൗ ജൂലേ ലാൽ വാടികയിൽ ചാണകം കൊണ്ടുള്ള ഒരു ലക്ഷം ദീപങ്ങൾ തെളിയിക്കാനും ആയോഗ് പദ്ധതി ഇട്ടിട്ടുണഅട്. അയോധ്യയിലെ ദീപോത്സവത്തിനും വിളക്കുകൾ ഉപയോഗിക്കും. പദ്ധതി അനുസരിച്ച് കാര്യങ്ങൾ നടക്കുകയാണെങ്കിൽ ഈ വർഷം അയോധ്യയിലെ ദീപോത്സവത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജിക്ക് ചാണക വിളക്കുകൾ തെളിയിക്കാനാകും. ദീപോത്സവ് സംഘടിപ്പിക്കുന്ന അവധ് സർവകലാശാലയുമായി ഇത് സംബന്ധിച്ച് ഞങ്ങൾ ചർച്ച നടത്തിവരികയാണ്, ആയോഗ് ഉദ്യോഗസ്ഥൻ ശിവ് ഓം ഗംഗ്വാർ പറഞ്ഞു.

diwali-5-09-15075

ദീപാവലിയിൽ ആരാധിക്കുന്ന ലക്ഷ്മിയുടെയും ഗണേശന്റെയും വിഗ്രഹങ്ങൾ ഉൾപ്പെടെ ചാണകം കൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രചാരത്തിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് യുപി ബിജെപി മുതിർന്ന നേതാവും ഗൗവ സേവാ ആയോഗ് തലവനുമായ ശ്യാം നന്ദൻ സിങ്ങ് ബിജെപി നേതാക്കൾക്കും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബിജെപി കത്തെഴുതിയിട്ടുണ്ട്. ഗോശാലകൾക്ക് വരുമാനം കണ്ടെത്തുക എന്നതിനപ്പുറം പ്രകൃതി സൗഹർദ്ദപരമായിട്ടുള്ളവയാണ് ഈ ഉത്പന്നങ്ങളെന്നും ആയോഗ് അധികൃതർ പറഞ്ഞു. മാത്രമല്ല, ജൈവ വിസർജ്ജ്യമായതിനാൽ, ഈ വിളക്കുകളും വിഗ്രഹങ്ങളും ഉപയോഗത്തിനുശേഷം വളമായി ഉപയോഗിക്കാം,വിളക്കുകളുടെ വില വെറും 2 രൂപയാണ്.

സംസ്ഥാനത്തൊട്ടാകെ 4,000 ത്തിലധികം സ്വാശ്രയ ഗ്രൂപ്പുകൾ (എസ്എച്ച്ജി) 3 കോടി വിളക്കുകൾ തയ്യാറാക്കുന്നുണ്ട്. ലഖ്‌നൗവിലും സമീപ ജില്ലകളിലും മാത്രം രണ്ടായിരത്തിലധികം വിളക്കുകൾ ഒരുക്കുന്നുണ്ട്.

Recommended Video

cmsvideo
ചാണക മുഖ്യനെ പറപ്പിച്ച് ചുവപ്പിന്റെ പോരാളി പിണറായി ഒന്നാമൻ | Oneindia Malayalam

English summary
UP to produce cow dung diyas on diwali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X