നോട്ട് മാറാന്‍ കഴിഞ്ഞില്ല : മക്കള്‍ പട്ടിണിയിലായി,ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു!
പഴയനോട്ട് മാറിയെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മക്കള്‍ പട്ടിണിയിലായി. ആത്മഹത്യയ്ക്ക് ശ്രമിച്ച് സ്ത്രീ മരിച്ചു. ദില്ലിയിലാണ് സംഭവം.
അലിഗര്‍ : നോട്ട് നിരോധനത്തിനു പിന്നാലെ പഴയ നോട്ട് മാറ്റി എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ മരിച്ചു. ദില്ലിയിലെ ഷാജാമാല്‍ സ്വദേശി റസിയയാണ് മരിച്ചത്. ദിവസ വേതന ജോലിക്കാരിയായിരുന്നു റസിയ.
നവംബര്‍ 20നാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ പക്കലുണ്ടായിരുന്ന ആറ് പഴയ 500 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ചിട്ട് നടക്കാത്തതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. അഞ്ച് ദിവിസം പണം മാറ്റുന്നതിനായി പല ബാങ്കുകളിലും ഇവര്‍ കയറി ഇറങ്ങിയിരുന്നു. എന്നിട്ടാണ് ആത്മഹത്യ ചെയ്തത്.

പണംമാറാന്‍ കഴിയാഞ്ഞിട്ട് തന്റെ നാല് മക്കള്‍ മൂന്നു ദിവസമായി പട്ടിണിയിലായിരുന്നുവെന്ന് റസിയ പറഞ്ഞിരുന്നു. സംഭ
വത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം സര്‍ക്കാരിനെ അറിയിക്കാമെന്ന സമാജ് വാദി പാര്‍ട്ടി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.












Click it and Unblock the Notifications