യുപിയിൽ അച്ഛൻ വിറ്റ വിധവയായ യുവതിയെ പലർക്കായി കാഴ്ച വെച്ചു! തീ കൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ!
മീററ്റ്: ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. വീട്ടുകാര്‍ വില്‍പ്പന നടത്തുകയും തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാവുകയും ചെയ്ത വിധവയായ യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 30ന് അടുത്ത് പ്രായമുളള വിധവയായ യുവതിക്കാണ് അതിക്രൂരമായ അനുഭവം. യുവതി 80 ശതമാനം പൊള്ളലേറ്റ് മരണത്തോട് മല്ലിട്ട് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സില്‍ കഴിയുകയാണ്.
ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. ഭര്‍ത്താവ് മരിച്ച് വിധവയായിത്തീര്‍ന്ന യുവതിയെ അച്ഛനും അമ്മായിയും ചേര്‍ന്ന് വില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനായിരം രൂപയ്ക്കാണ് യുവതിയെ വില്‍പ്പന നടത്തിയത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്നാണ് ആദ്യം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത്.

പിന്നീട് ഇയാള്‍ പണം കടം വാങ്ങിയിരുന്ന നിരവധി പേരുടെ വീടുകളിലേക്ക് സഹായത്തിന് എന്ന പേരില്‍ യുവതിയെ പറഞ്ഞയക്കുകയും അവിടെ നിന്നെല്ലാം യുവതി പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുകയുമായിരുന്നു. യുവതി പരാതിയുമായി ഹാപൂര്‍ പോലീസ് സ്റ്റേഷനില്‍ പോയിരുന്നുവെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. ഹാപൂര്‍ എസ്പിക്ക് മുന്നില്‍ പരാതിയുമായി ചെന്നെങ്കിലും എസ്പിയും പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്.
തുടര്‍ന്നാണ് യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ യുപി പോലീസിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതേത്തുടര്‍ന്ന് പോലീസ് പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. പതിനാല് പേര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഹാപൂര്‍ എസ്പി യാഷ്വീര്‍ സിംഗ് പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ് എന്നും എസ്പി വ്യക്തമാക്കി. യുവതിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ദില്ലി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിരിക്കുകയാണ്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications