കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യമാര്‍ 'വാഴാത്ത' ഒരു ഗ്രാമം, ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കാന്‍ എല്ലാവര്‍ക്കും ഒരേ കാരണം!

Google Oneindia Malayalam News

ഒരു ​ഗ്രാമത്തിലേക്ക് കല്യാണം കഴിഞ്ഞെത്തിയ സ്ത്രീകളെല്ലാം വളരെ വൈകാതെ ആ ​ഗ്രാമം മടുത്ത് ഉപേക്ഷിച്ച് സ്ഥലം വിടുകയാണ്. ഒരു വർഷത്തിനിടെ ആ ​ഗ്രാമം വിട്ട് പോയത് ആറ് സ്ത്രീകളാണ്. വീട് വിട്ടുപോയ ഭാര്യമാരോട് തിരിച്ചുവരാൻ ഭർത്താക്കന്മാർ ഒരുപാട് തവണ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.

ഒന്നുകിൽ തങ്ങളെ മറന്നുകളഞ്ഞേക്ക് അല്ലെങ്കിൽ ആ ​ഗ്രാമം വിട്ടുപോകണമെന്നാണ് ഇവർ മറുപടി പറഞ്ഞത്. എന്തായിരിക്കും സ്വന്തം ഭർത്താക്കന്മാരെ പോലും ഉപേക്ഷിച്ച് ഭാര്യമാർ നാടുവിടാൻ കാരണം. വിശദമായി അറിയാം...

1

‌എത്ര സ്നേഹത്തിൽ കഴിയുന്ന ഭാര്യഭർത്താക്കന്മാരായാലും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്... എന്നാൽ അവർ തന്നെ പറഞ്ഞുതീർക്കുകയും ചെയ്യും. എന്നാൽ ഇവിടെ പ്രശ്നം ഭർത്താക്കന്മാരും ഭാര്യമാരും തമ്മിലല്ല, എന്നിട്ടും എന്തുകൊണ്ട് ​ഗ്രാമം ഉപേക്ഷിച്ച് പോകുന്നു എന്നതിന്റെ കാരണം എന്താണെന്നോ ഈച്ച. അതെ ഈ ഈച്ചകൾ കാരണമാണ് ഭർത്താക്കന്മാരെ ഉപേക്ഷിച്ച് ഭാര്യമാർ അവരുടെ സ്വന്തം വീടുകളിലേക്ക് പോകുന്നത്.

2

ഉത്തർപ്രദേശിലെ ഹർദോയിയിലെ അഹിരോരി ബ്ലോക്കിലെ ഗ്രാമങ്ങളിലേക്ക് വിവാഹം കഴിച്ചെത്തിയ സ്ത്രീകളാണ് ഈച്ചകൾ കാരണം മടുത്തതിനെത്തുടർന്ന് തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ ഭർത്താവിന്റെ വീട് ഉപേക്ഷിച്ചത്. ബദായാൻ പുർവ, കുയ്യാൻ, പാട്ടി, ദഹീ, സേലംപൂർ, ഫത്തേപൂർ, ഝൽ പുർവ, നയാ ഗാവ്, ദിയോറിയ, ഏക്ഘര എന്നീ ഗ്രാമങ്ങളിൽ ഈച്ചകൾ നിറഞ്ഞതായി ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു....അതു മാത്രമല്ല ഇവിടുത്തെ പുരുഷന്മാർക്ക് വിവാഹം ചെയ്യാൻ സ്ത്രീകളെ കിട്ടുന്നുമില്ല. ഈ ​ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചയക്കാൻ ഒരാളും തയ്യാറാകുന്നുമില്ല..

3

2014-ൽ പ്രദേശത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിഫാം തുറന്നതോടെ ഗ്രാമങ്ങൾ ഈച്ചകളുടെ ആവാസകേന്ദ്രമായി മാറി.കഴിഞ്ഞ മൂന്ന് വർഷമായി ഈച്ചകളുടെ എണ്ണം ആയിരങ്ങളായി വർധിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. ബധയാൻ പൂർവയിലെ നിവാസികൾ ഈ വിഷയത്തിൽ ഗ്രാമത്തിന് പുറത്ത് പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ സ്ത്രീകൾ ഉച്ചയോടെ വീട്ടുജോലികൾ പൂർത്തിയാക്കുന്നു.

4

ഈച്ചകളുടെ ശല്യം വളരെ വലിയ പ്രശ്‌നമായി മാറിയതിനാൽ അവ ബന്ധങ്ങളിലെ വഴക്കുകൾക്ക് കാരണമായതായി ഗ്രാമപ്രധാൻ വികാസ് കുമാർ പറഞ്ഞു. കഴിഞ്ഞ വർഷം മൂന്ന് പുരുഷന്മാരും നാല് യുവതികളും എങ്ങനെയോ വിവാഹിതരായതായി അദ്ദേഹം പറഞ്ഞു. ഗ്രാമത്തിലെത്തിയ മൂന്ന് വധുക്കൾ അവരുടെ വീടുകളിലേക്ക് മടങ്ങിയപ്പോൾ, വിവാഹം കഴിഞ്ഞ് ഗ്രാമം വിട്ടുപോയ പെൺമക്കൾക്ക് മാതാപിതാക്കളുടെ വീട്ടിലേക്ക് വരാൻ അനുവാദമില്ല. ഈ വർഷം ഇവിടെ വിവാഹം നടന്നതുമില്ല

English summary
UP:Wives leave their husbands and returning to their home because of these reason, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X