കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചു: മുന്‍ കേന്ദ്രമന്ത്രിക്കെതിരെ യുവതി

Google Oneindia Malayalam News

ലഖ്നൊ: മുന്‍ കേന്ദ്രമന്ത്രിക്കെതിരെ ലൈംഗിക ആരോപണവുമായി നിയമവിദ്യാര്‍ത്ഥിനി. ബിജെപി നേതാവും ജനസ്വാധീനമുള്ള നേതാവുമായ സ്വാമി ചിന്മയാനന്ദയ്ക്കെതിരെയാണ് എല്‍എല്‍എം വിദ്യാര്‍ത്ഥിനിയായ യുവതി പരാതി നല്‍കിതിയിട്ടുള്ളത്. മന്ത്രിക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച വീഡിയോ വൈറലായതോടെ യുവതി ഒളിവിലാണ്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ എന്തുകൊണ്ട് പാകിസ്താന്‍ ഭയക്കുന്നു? കാരണങ്ങള്‍ ചെറുതല്ലെന്ന്!ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ എന്തുകൊണ്ട് പാകിസ്താന്‍ ഭയക്കുന്നു? കാരണങ്ങള്‍ ചെറുതല്ലെന്ന്!

മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ താനുള്‍പ്പെടെ നരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചെന്ന് യുവതി പറയുന്നു. ചിന്മയാനന്ദയ്ക്കെതിരെയുള്ള എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും വീഡിയോയില്‍ യുവതി അവകാശപ്പെടുന്നുണ്ട്. സ്വാമി കരുത്തനാണ് അതുകൊണ്ട് ജില്ലാ മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്നും യുവതി പറയുന്നു.

 തെളിവുകള്‍ ഉണ്ടെന്ന് വാദം

തെളിവുകള്‍ ഉണ്ടെന്ന് വാദം


തന്റെ കൈവശം ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദയ്ക്കെതിരെയുള്ള തെളിവുകള്‍ ഉള്ളതിനാല്‍ തന്റെ കുടുംബത്തിന് സ്വാമിയില്‍ നിന്ന് ഭീഷണിയുണ്ടെന്നും യുവതി പറയുന്നു. ഇത് ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടിയുടെ കുടുംബം ഷാജഹാന്‍പൂര്‍ പോലീസില്‍ സ്വാമിക്കെതിരെ പരാതിയും സമര്‍പ്പിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ താനുള്‍പ്പെടെ നരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചെന്ന് യുവതി പറയുന്നു. ചിന്മയാനന്ദയ്ക്കെതിരെയുള്ള എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും ഇതിനകം വൈറലായിക്കഴിഞ്ഞ വീഡിയോയില്‍ യുവതി അവകാശപ്പെടുന്നുണ്ട്.

 അഞ്ച് കോടി ആവശ്യപ്പെട്ടെന്ന് പരാതി

അഞ്ച് കോടി ആവശ്യപ്പെട്ടെന്ന് പരാതി

അതേ സമയം സ്വാമിയില്‍ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഒരു ഭീഷണി ഫോള്‍ കോള്‍ ലഭിച്ചെന്ന് കാണിച്ച് ഇതേ പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുമെന്നാണ് ഫോണ്‍ വിളിച്ചയാള്‍ സ്വാമിയോട് ഭീഷണി മുഴക്കിയതെന്നാണ് പരാതിയില്‍ അവകാശപ്പെടുന്നത്. ഇരുവശത്തുനിന്നും പരാതികള്‍ ലഭിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 പരാതിക്കാരി ഒളിവിലോ?

പരാതിക്കാരി ഒളിവിലോ?

ശനിയാഴ്ച മുതല്‍ പരാതിക്കാരായ യുവതി എവിടെയാണെന്ന് അറിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ മുന്‍കേന്ദ്രമന്ത്രിക്കെതിരെ നടത്തിയ ലൈംഗികാരോപണത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് യുവതി അപ്രത്യക്ഷമായതെന്നാണ് സൂചകള്‍.

 ഉന്നത ഇടപെടല്‍ തേടി

ഉന്നത ഇടപെടല്‍ തേടി

സംഭവത്തില്‍ യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഇടപെടല്‍ തേടിയിട്ടുണ്ട്. സ്വാമി കരുത്തനായതിനാല്‍ ജില്ലാ മജിസ്ട്രേറ്റോ പോലീസ് സൂപ്രണ്ടോ നടപടി സ്വീകരിക്കില്ലെന്നും യുവതി വീഡിയോയില്‍ അവകാശപ്പെടുന്നു. മൂന്നാം അടല്‍ബിഹാരി സര്‍ക്കാരിന്റെ കാലത്താണ് (1999-2004_സ്വാമി ചിന്മയാനന്ദ കേന്ദ്രമന്ത്രിയായിരുന്നത്. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് ലോക്സഭാംഗമായി സ്വാമി തിരഞ്ഞെടുക്കപ്പെട്ടത്.

English summary
UP woman accuses Swami Chinmayayand of harassment, complainant missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X