ഭര്‍ത്താവ് അയച്ച പണമെടുത്ത് ലുഡോ കളിച്ചു; പൈസ തീര്‍ന്നപ്പോള്‍ സ്വയം പണയപ്പെടുത്തി യുവതി
ലുഡോ കളി ഇത്രമാത്രം അപകടകാരിയാണോ എന്ന ചോദ്യം ഉയർത്തുന്ന സംഭവമാണ് ഉത്തർപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു യുവതിയുടെ ജീവിതം തലകീഴ് മറിച്ചിരിക്കുകയാണ് ലുഡോ കളി. ഒരുപക്ഷേ കേൾക്കുമ്പോൾ വിശ്വാസിക്കാൻ കുറച്ച് പ്രയാസം തോന്നുമെങ്കലും ഇത് നടന്ന സംഭവമാണ്.
മഹാഭാരതത്തിൽ പാണ്ഡവർ ദ്രൗപതിയെ പണയപ്പെടുത്തിയ കഥ നമ്മൾ കേട്ടുകാണും. ചൂത് കളിയെ തുടർന്നായിരുന്നു. എന്നാൽ ഇവിടെ ലുഡോ കളിക്കാൻ വേണ്ടിയാണ് യുവതിയെ പണയം വെച്ചത്. അതും യുവതി തന്നെ. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം.

ലുഡോ കളിക്ക് അടിമപ്പെട്ട യുവതി വാതുവെയ്ക്കാൻ പണം ഇല്ലാത്തതിനെ തുടർന്നാണ് തന്നെ തന്നെ പണയം വെച്ചത്. ഇവർ മൊബൈലിലെ ലുഡോ ഗെയിം നിരന്തരം കളിക്കുമായിരുന്നു. ഉത്തർപ്രദേശിലെ നഗർ കോട്‌വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്.ലുഡോ ഗെയിമിന് അടിമയായിരുന്നു യുവതി.

പ്രതാപ്ഗഡിലെ ദേവ്കാലിയിലെ വാടക വീട്ടിലാണ് താമസം. രാജസ്ഥാനിലെ ജയ്പൂരിൽ ജോലി ചെയ്യുന്ന ഭർത്താവ് അയക്കുന്ന പണം ഉപയോഗിച്ചാണ് രേണു ലുഡോ കളിച്ചിരുന്നത്. വീട്ടുടമസ്ഥനൊപ്പം സ്ഥിരമായി യുവതി ലുഡോ കളിച്ചിരുന്നു. പന്തയം വെയ്ക്കാൻ പണം ഇല്ലാതെ വന്നതോടെ യുവതി സ്വയം പണയപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്ത്യടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പന്തയത്തിൽ വീട്ടുടമസ്ഥൻ വിജയിച്ചത്തോടെ യുവതി അയാൾക്കൊപ്പം ജീവിക്കാൻ നിർബന്ധിതയായി. മറ്റ് വഴികൾ ഇല്ലാതെ വന്നതോടെ യുവതി ഭർത്താവിനെ വിളിച്ച് സംഭവം മുഴുവൻ പറഞ്ഞു. പിന്നാലെ ഭർത്താവ് പ്രതാപ്ഗഢിൽ എത്തി പൊലീസിൽ പരാതി നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം പോസ്റ്റ് ചെയ്ത സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്. തിരിച്ചുവരനാ ഭാര്യയോട് പറഞ്ഞെങ്കിലും ഭാര്യ അങ്ങനെ ചെയ്യുന്നില്ല എന്നാണ് ഭർത്താവ് പറയുന്നത്..

രേണുവിന്റെ ഭർത്താവ് ദേവകാലിയിൽ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ആറുമാസം മുമ്പ് ജയ്പൂരിൽ ജോലിക്ക് പോയി. ഇയാൾ ഭാര്യയ്ക്ക് പണം അയച്ചുകൊണ്ടിരുന്നു.എന്നാൽ രേണു ഇത് ലുഡോ കളിക്കാനാണ് എടുത്തത്.. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. യുവതി ഇപ്പോൾ വീട്ടുടമയ്‌ക്കൊപ്പം താമസം തുടങ്ങിയെന്നാണ് ഭർത്താവ് പറയുന്നത്. ഇയാളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും സുബോധ് ഗൗതം എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യ ടുഡേയോട് പറഞ്ഞു.












Click it and Unblock the Notifications