വിവാഹരാത്രിയില്‍ വധുവിന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചു
ബറേലി: ഒരു യുവതി ഏറ്റവും അധികം സന്തോഷിക്കേണ്ട ദിവസം തന്നെ അവരെ ഗുരുതരമായ പൊള്ളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ ബറേലിയിലെ ഒരു വധു വിവാഹ ദിവസംതന്നെ ആസിഡ് ആക്രമണത്തിന് ഇരയാവുകയായിരുന്നു. യുവതിയുടെ മുഖത്തും കണ്ണുകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി യുഗ്വീദ മാരേജ് ഹാളില്‍ വെച്ചായിരുന്നു യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനിയില്‍ രാത്രി 11.30ഓടെയായിരുന്നു ദാരുണ സംഭവം. മുറിയില്‍ വസ്ത്രമാറിക്കൊണ്ടിരിക്കുകയായിരുന്നു വധുവിനെ കാണാന്‍ ഒരു പെണ്‍കുട്ടി എത്തുകയും പൊടുന്നതെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയുമായിരുന്നു.

സംഭവ സമയത്ത് ഇരുവരും മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂവെന്ന് പോലീസ് പറയുന്നു. ആസിഡ് ഒഴിച്ചതിനുശേഷം വധുവിനെ മുറിക്കുള്ളില്‍ പൂട്ടി പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയും ചെയ്തു. വധുവിന്റെ കരച്ചില്‍കേട്ടെത്തിയവരാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം വധു വീട്ടില്‍ തിരിച്ചെത്തി.
പുലര്‍ച്ചെ മൂന്നുമണിയോടെയുള്ള വിവാഹ ചടങ്ങിനായിട്ടായിരുന്നു വധുവീട്ടിലെത്തിയത്. വിവാഹിതയായശേഷം യുവതിയെ തിരികെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. വധുവിനെ നേരത്തെ പരിചയമുള്ളവരാണ് ആസിഡ് ഒഴിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യം പരിശോധിച്ച് പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.












Click it and Unblock the Notifications