36 ലക്ഷം സ്ത്രീധനം ചോദിച്ചു; യുവതിയെ മകന്റെ മുന്നില്‍ തീകൊളുത്തി ഭര്‍ത്താവ്: ഇന്‍സ്റ്റഗ്രാമില്‍ നാടകവും
ഗ്രേറ്റര്‍ നോയിഡ: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും യുവതിയെ അതിക്രൂരമായി മര്‍ദിച്ച് ജീവനോടെ തീ കൊളുത്തിക്കൊന്നു. ആറു വയസുള്ള മകന്റെ കണ്മുന്നില് വച്ചാണ് അമ്മയെ ജീവനോടെ തീ കൊളുത്തിയത്. അതിനു മുന്‍പായി യുവതിയെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തു.
ഗ്രേറ്റ് നോയിഡയിലെ കസ്ന പോലീസ് സ്റ്റേഷന് പരിധിയിലുള്ള സിര്‍സ ഗ്രാമത്തിലാണ് ദാരുണമായ സംഭവം ഉണ്ടായത്. 28 വയസുള്ള നിക്കി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വീടിനു മുന്നിലെ പടിക്കെട്ടില്‍ വെച്ചാണ് നിക്കിയെ ഭര്‍തൃ വീട്ടുകാര്‍ ചേര്‍ന്ന് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ അയല്‍വാസികള്‍ ചേര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

വിവാഹത്തിന് 36 ലക്ഷം രൂപയാണ് സ്ത്രീധനമായി ചോദിച്ചത്. ഇത് കിട്ടിയില്ലെന്ന് പറഞ്ഞ് യുവതിയെ ഭര്‍ത്താവായ വിപിനും വീട്ടുകാരും ചേര്‍ന്ന് നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ കുഞ്ഞാണ്, അമ്മ നേരിട്ട ക്രൂരതകള്‍ പോലീസിനു മുന്നില്‍ വിളിച്ചു പറഞ്ഞത്. കുഞ്ഞ് പോലീസിനു നല്കിയ മൊഴിയും ഏറെ വേദനിപ്പിക്കുന്നതാണ്. അവര്‍ അമ്മയുടെ ദേഹത്ത് എന്തോ ഒഴിച്ചു. അമ്മയെ അടിച്ചു. ലൈറ്റര്‍ ഉപയോഗിച്ച് തീ കത്തിച്ചു - ഇതായിരുന്നു ആറ് വയസുകാരന് നല്കിയ മൊഴി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു വീഡിയോയില്‍ ഒരു സ്ത്രീയും പുരുഷനും യുവതിയെ തല്ലിച്ചതയ്ക്കുകയും അവളുടെ മുടിയില്‍ പിടിച്ചു വലിച്ചിഴയ്ക്കുകയും ചെയ്യുന്നുണ്ട്. തീ കൊളുത്തിയ ശേഷം യുവതി പിടഞ്ഞു പിടഞ്ഞ് പടികള്‍ താഴേക്ക് ഇറങ്ങുന്നതും വീഡിയോയില്‍ കാണാം. കൊല്ലപ്പെട്ട യുവതിയുടെ മൂത്ത സഹോദരി കാഞ്ചനാണ് വീഡിയോ പകര്‍ത്തിയത്. ഇതേ കുടുംബത്തിലേക്ക് തന്നെയാണ് സഹോദരിയെയും വിവാഹം കഴിച്ചയച്ചത്. നിക്കിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്ന് സഹോദരി കണ്ണീരോടെ പറയുന്നു
ഒന്‍പത് വര്‍ഷം മുമ്പാണ് നിക്കിയുടെ വിവാഹം കഴിഞ്ഞത്. അന്ന് നിക്കിയുടെ കുടുംബം എസ്യുവി, വിലപിടിപ്പുള്ള വസ്തുക്കള്‍, വീണ്ടുമൊരു കാര്‍ എന്നിവ നല്‍കിയിട്ടും ഭര്‍തൃവീട്ടുകാരുടെ അത്യാഗ്രഹം അടങ്ങിയില്ല. 35 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഭര്‍ത്താവായ വിപിനെ മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നതായി കാഞ്ചന് മൊഴി നല്കി. സ്ത്രീധനത്തിന്റെ പേരില്‍ കാഞ്ചനും കൊടിയ പീഡനം നേരിട്ടിരുന്നു.
സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകത്തിന് ഭര്‍ത്താവ് വിപിന്‍ ഭാട്ടി, സഹോദരീ ഭര്‍ത്താവ് രോഹിത് ഭാട്ടി, അമ്മായിയമ്മ ദയ, ഭാര്യാപിതാവ് സത്വീര് എന്നിവര്‍ക്കെതിരെ കസ്ന പൊലീസ് കേസെടുത്തു. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
യുവതിയെ തീകൊളുത്തുന്ന വീഡിയോ വൈറലായതോടെ കുടുംബം താമസിക്കുന്ന പ്രദേശത്ത് വ്യാപകമായ പ്രതിഷേധവും പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് യുവതിയെ ഭര്‍തൃ കുടുംബം പീഡിപ്പിക്കുന്നതു സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നും പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ഒത്തുതീര്പ്പിലെത്തുകയായിരുന്നുവെന്നും നിക്കിയുടെ അമ്മാവന് രാജ് സിംഗ് വെളിപ്പെടുത്തി.
അതേസമയം, ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിക്കി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന തരത്തിലായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.
'എന്താണ് സംഭവിച്ചതെന്ന് നീ എന്നോട് പറയാതിരുന്നത് എന്തു കൊണ്ടാണ്? എന്തിനാണ് എന്നെ ഉപേക്ഷിച്ചത്? എന്തിനാണ് നീ ഇത് ചെയ്തത്? ലോകം എന്നെ കൊലയാളി എന്ന് വിളിക്കുന്നു, നിക്കി' എന്നാണ് വിപിന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. മറ്റൊരു സ്റ്റോറിയില്‍ ഭാര്യയും മകനുമൊത്തുള്ള വീഡിയോ പങ്കുവെച്ച്, 'ഞാന്‍ തകര്‍ന്നുപോയി, എനിക്ക് ഇനി ഒന്നുമില്ല' എന്നും വിപിന്‍ കുറിച്ചു. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച കൊലപാതക ദൃശ്യങ്ങള്‍ വിപിന്റെ വാദങ്ങളെല്ലാം കള്ളമാണെന്നു വ്യക്തമാക്കുന്നുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications