കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ് ദിവസവും മുട്ട നല്‍കുന്നില്ല; യുവതി കാമുകനൊപ്പം ഒളിച്ചോടി, ഇത് രണ്ടാംതവണ

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ദിവസവും കഴിക്കാന്‍ മുട്ട നല്‍കാത്തതില്‍ ഭര്‍ത്താവിനോട് പിണങ്ങിയ യുവതി കാമുകനൊപ്പം ഒളിച്ചോടി. നാല് മാസം മുമ്പ് സമാനമായ സംഭവത്തില്‍ ഒളിച്ചോടുകയും തിരിച്ചെത്തുകയും ചെയ്ത യുവതിയാണ് വീണ്ടും അപ്രത്യക്ഷമായിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. മുട്ട കഴിക്കാന്‍ നല്‍കിയില്ലെന്ന് കാണിച്ച് ശനിയാഴ്ച ഭര്‍ത്താവുമായി തര്‍ക്കമുണ്ടായിരുന്നു.

Image

ഭര്‍ത്താവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. കൂലിവേല ചെയ്ത് ജീവിക്കുന്ന വ്യക്തിയാണ് യുവതിയുടെ ഭര്‍ത്താവ്. എല്ലാ ദിവസവും മുട്ട കഴിക്കാന്‍ കിട്ടിയില്ലെങ്കില്‍ യുവതി അസ്വസ്ഥമാകുമായിരുന്നുവെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഗോരഖ്പൂരിലെ കാംപ്യര്‍ഗഞ്ചിലാണ് യുവതി താമസിക്കുന്നത്.

കൂടത്തായ് മോഡല്‍ കരമനയിലും? ഏഴുപേരുടെ മരണം ദുരൂഹം!! 200 കോടിയുടെ സ്വത്ത് തട്ടികൂടത്തായ് മോഡല്‍ കരമനയിലും? ഏഴുപേരുടെ മരണം ദുരൂഹം!! 200 കോടിയുടെ സ്വത്ത് തട്ടി

നാല് മാസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിന്നീട് തിരിച്ചെത്തിയിരുന്നു. ഭര്‍ത്താവ് മുട്ട തരാത്തതിനാലാണ് താന്‍ ഓടിപ്പോയതെന്നാണ് അന്ന് യുവതി പോലീസിന് മൊഴി നല്‍കിയത്. ശനിയാഴ്ച വീണ്ടും യുവതിയെ കാണാതായി. കാമുകനെയും കാണാനില്ല. തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടിയതാണെന്ന് പോലീസ് സംശയിക്കുന്നത്.

നരേന്ദ്ര മോദി സൗദിയിലേക്ക്; വഴിമുടക്കി പാകിസ്താന്‍... ഇത് രണ്ടാംതവണ, ഇമ്രാന്‍ ഖാന്‍ പകവീട്ടുന്നുനരേന്ദ്ര മോദി സൗദിയിലേക്ക്; വഴിമുടക്കി പാകിസ്താന്‍... ഇത് രണ്ടാംതവണ, ഇമ്രാന്‍ ഖാന്‍ പകവീട്ടുന്നു

എല്ലാ ദിവസവും മുട്ട വാങ്ങാന്‍ തനിക്ക് കഴിവില്ലെന്ന് ഭര്‍ത്താവ് പറയുന്നു. എന്നാല്‍ ഭാര്യയുടെ ആവശ്യം പരിഗണിച്ച് മുട്ട വാങ്ങിക്കൊടുക്കാറുണ്ട്. ശനിയാഴ്ച വാങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ബഹളമുണ്ടായത്. തൊട്ടുപിന്നാലെ യുവതിയെ കാണാതാകുകയായിരുന്നു. യുവതി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കുടുംബവും പോലീസും തിരച്ചില്‍ നടത്തുന്നുണ്ട്.

English summary
UP Woman Elopes With Paramour for Second Time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X