'വീട്ടുകാര്‍ എന്നെ കൊല്ലും' മരണ ശേഷം യുവതിയുടെ വീഡിയോ വൈറലായി, കാണൂ
ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൊല്ലപ്പെട്ട യുവതിയുടെ വീഡിയോ സംഭാഷണം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. പിതാവും സഹോദരനും തന്നെ കൊല്ലും എന്നാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി കൊല്ലപ്പെടുകയും ചെയ്തു.
' എന്റെ കുടുംബം എന്നെ കൊല്ലും, എനിക്ക് ഇമ്രാനെ വിവാഹം കഴിക്കാനാണ് ആഗ്രഹം, പക്ഷെ വീട്ടുക്കാര്‍ ഈ ഗ്രാമത്തില്‍ നിന്നും എന്നെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. എന്റെ അച്ഛനും സഹോദരനും എന്നെ കൊല്ലാന്‍ ആസൂത്രണം ചെയ്യുന്നുണ്ട്.' എന്നായിരുന്നു റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ പറഞ്ഞത്.

തനിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി പിതാവും സഹോദരനുമായിരിക്കും എന്നും വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. സോണി എന്നാണ് പെണ്‍കുട്ടിയുടെ പേര് പറഞ്ഞിരിക്കുന്നത്.
പെണ്‍കുട്ടിയെ കൊല്ലാന്‍ ആസൂത്രണം ചെയ്യുന്ന കുടുംബാംഗങ്ങളുടെ പേര് വീഡിയോയില്‍ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ സോഷ്യല്‍ മീഡിയകളില്‍ വീഡിയോ വൈറലായി പെണ്‍കുട്ടിയെ തേടി വില്ലേജിലേക്ക് ആളുകള്‍ എത്തുമ്പോഴേക്കും സോണി മരിച്ചിരുന്നു.
വീഡിയോയില്‍ ആറ് പേരുടെ പേരുകളാണ് പറഞ്ഞിരുന്നത് ഇവര്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ്. പെണ്‍കുട്ടിയുടെ മൃതശരീരം പുനര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന്റെ സൂചനകള്‍ ഒന്നും കാണുന്നില്ല. മരണം സംഭവിച്ചത് എങ്ങനെയാണ് എന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് വീഡിയോയില്‍ പറഞ്ഞ ഇമ്രാന്‍ എന്ന യുവാവിന് വേണ്ടിയുള്ള തിരച്ചലിലാണ് ഇപ്പോള്‍ പോലീസ്. വീട്ടുക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചലും സജീവമായി നടക്കുന്നുണ്ട്.












Click it and Unblock the Notifications