മരുന്ന് വാങ്ങാൻ 30 രൂപ ചോദിച്ചതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി; സംഭവം ഉത്തർപ്രദേശിൽ
ലഖ്നോ: ഉത്തർപ്രദേശിലെ ഹാപൂരിൽ ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയതായി പരാതി. മരുന്നു വാങ്ങാനായി 30 രൂപ ആവശ്യപ്പെട്ടതിന്റെ പേരിൽ ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.
കുറച്ച് ദിവസങ്ങളായി മകൾ അസുഖബാധിതയായിരുന്നു. ആശുപത്രിയിൽ പോകാനും മരുന്നുവാങ്ങാനുമായി മരുമകനോട് 30 രൂപ ആവശ്യപ്പെട്ടു. രൂപ കൊടുത്തില്ലെന്ന് മാത്രമല്ല ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ചെയ്കു. തുടർന്ന് ഭർത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും യുവതിയെ ഇറക്കി വിട്ടെന്നും യുവതിയുടെ മാതാവ് പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് മുത്തലാഖ് ബിൽ പ്രാബല്യത്തിൽ വരുന്നത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.












Click it and Unblock the Notifications