കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുന്ന് വാങ്ങാൻ 30 രൂപ ചോദിച്ചതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി; സംഭവം ഉത്തർപ്രദേശിൽ

Google Oneindia Malayalam News

ലഖ്നോ: ഉത്തർപ്രദേശിലെ ഹാപൂരിൽ ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയതായി പരാതി. മരുന്നു വാങ്ങാനായി 30 രൂപ ആവശ്യപ്പെട്ടതിന്റെ പേരിൽ ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.

ശശി തരൂരിന് അറസ്റ്റ് വാറണ്ട്; 'ഹിന്ദുപാകിസ്താന്‍' വീണ്ടും ചര്‍ച്ചയാകുന്നു, തരൂരിന്റെ വിവാദ പരാമര്‍ശംശശി തരൂരിന് അറസ്റ്റ് വാറണ്ട്; 'ഹിന്ദുപാകിസ്താന്‍' വീണ്ടും ചര്‍ച്ചയാകുന്നു, തരൂരിന്റെ വിവാദ പരാമര്‍ശം

കുറച്ച് ദിവസങ്ങളായി മകൾ അസുഖബാധിതയായിരുന്നു. ആശുപത്രിയിൽ പോകാനും മരുന്നുവാങ്ങാനുമായി മരുമകനോട് 30 രൂപ ആവശ്യപ്പെട്ടു. രൂപ കൊടുത്തില്ലെന്ന് മാത്രമല്ല ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ചെയ്കു. തുടർന്ന് ഭർത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും യുവതിയെ ഇറക്കി വിട്ടെന്നും യുവതിയുടെ മാതാവ് പറയുന്നു.

triple talaq
മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. മരുന്ന് വാങ്ങാൻ പണം ചോദിച്ചപ്പോൾ ഭർത്താവ് തന്നോട് തട്ടിക്കയറുകയും മുത്തലാഖ് ചൊല്ലുകയുമായിരുന്നെന്ന് യുവതി ആരോപിക്കുന്നു.ഭർത്താവിന്റെ കുടുംബം തന്നെ വീട്ടിൽ നിന്ന് ഇറക്കി വിടുകയും മക്കളെ കാണാൻ അനുവദിച്ചില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതി ലഭിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹാപൂർ ഡിഎസ്പി രാജേഷ് സിംഗ് വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് മുത്തലാഖ് ബിൽ പ്രാബല്യത്തിൽ വരുന്നത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

English summary
UP woman gets triple talaq for asking 30 rupess from husband to buy medicines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X