കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു; ഉത്തർപ്രദേശിൽ യുവതിക്ക് റോഡരികിൽ സുഖപ്രസവം

  • By Desk
Google Oneindia Malayalam News

ലക്നൗ: ഉത്തർപ്രദേശിൽ യുവതിക്ക് റോഡിൽ സുഖപ്രസവം. പ്രസവവേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും പ്രസവമെടുക്കാൻ ആശുപത്രി അധികൃതർ തയാറായില്ലെന്നും ആരോപണമുണ്ട്.

ഉത്തർപ്രദേശിലെ ശ്രാവസ്തി ജില്ലയിലാണ് സംഭവം. സുനിത എന്ന യുവതിയാണ് റോഡരുകിൽ കുഞ്ഞിന് ജന്മം നൽകിയത്. സിര്സിയയിലുള്ള ആശുപത്രിിയൽ യുവതിയെ ആദ്യം കൊണ്ടുപോയിരുന്നെങ്കിലും ജീവനക്കാർ യുവതിയുടെ ഭർത്താവിനോട് ഭിംഗയിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

baby

ഭിംഗയിലെത്തിയപ്പോൾ 40 കിലോമീറ്റർ അകലെയുള്ള ബറെച്ചിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. യാത്രയ്ക്കിടയിൽ യുവതി പ്രസവിക്കുകയായിരുന്നു. എനിക്ക് പണമില്ലാത്തതിനാൽ എന്റെ ഭാര്യയ്ക്ക് റോഡരികിൽ പ്രസവിക്കേണ്ടി വന്നുവെന്ന് സുനിതയുടെ ഭർത്താവ് രമേഷ് എ എൻ ഐയോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

സാമൂഹിക പ്രവർത്തകരുടെ അറസ്റ്റ്; വ്യക്തമായ തെളിവുകളോടെയെന്ന് പൂനെ പോലീസ്.. ആഴ്ചകളായി നിരീക്ഷണത്തിൽ...സാമൂഹിക പ്രവർത്തകരുടെ അറസ്റ്റ്; വ്യക്തമായ തെളിവുകളോടെയെന്ന് പൂനെ പോലീസ്.. ആഴ്ചകളായി നിരീക്ഷണത്തിൽ...

English summary
UP woman gives birth on road after hospitals allegedly turn her away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X