വിവാഹ സല്‍ക്കാരത്തിനിടെ നര്‍ത്തകിക്ക് നേരെ വെടിവെപ്പ്; സംഭവം ഉത്തര്‍ പ്രദേശില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂടത്തില്‍ കഴിഞ്ഞയാഴ്ചയാണ് വിവാഹ സല്‍ക്കാരത്തിനിടെ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. കല്യാണ വീട്ടിലെ നൃത്ത സംഘത്തിന്റെ ഭാഗമായിരുന്ന യുവതി നൃത്തം ചെയ്യുന്നത് അവസാനിപ്പിച്ചതിനെ തുടര്‍ന്ന് മുഖത്ത് വെടിയേറ്റു കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നില ഗുരുതരമാണ്.
വെടിയേല്‍ക്കുന്ന സമയത്തെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഡിസംബര്‍ ഒന്നാം തിയതി ചിത്രീകരിച്ച വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. സംഘത്തിലൊപ്പമുണ്ടായിരുന്ന യുവതികളോടൊപ്പം വെടിയേറ്റ യുവതിയും നൃത്തം ചെയ്യുന്നത് ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ദൃശ്യമാണ്. എന്നാല്‍ യുവതി നൃത്തം ചെയ്യുന്നത് അവസാനിപ്പിച്ചതോടെ അവള്‍ക്ക് നേരെ നിറയൊഴിക്കാന്‍ ആരോ ആക്രോശിക്കുന്നതായി വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്നാണ് യുവതിക്ക് പിറകില്‍ നിന്നും വെടിയേല്‍ക്കുന്നത്. വെടിയുണ്ട യുവതിയുടെ മുഖത്ത് പരിക്കേല്‍പ്പിച്ചു.

ഗ്രാമത്തലവന് ഉള്‍പ്പെടെ പങ്കെടുത്ത വിവാഹ വേളയിലാണ് സംഭവം. ഗ്രാമത്തലവന്റെ ബന്ധുക്കളിലൊരാളാണ് യുവതിയെ വെടിവെച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് അങ്കിത് മിത്തല്‍ പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications