Get Updates
Get notified of breaking news, exclusive insights, and must-see stories!

വേശ്യയെന്ന് വിളിച്ച് യുവാക്കള്‍ പീഡിപ്പിച്ചു: യുവതിയെ ഭര്‍ത്താവ് പരസ്യമായി കെട്ടിയിട്ട് മര്‍ദിച്ചു!

മീററ്റ്: 25 കാരിയെ ഭര്‍ത്താവ് കെട്ടിയിട്ട് മര്‍ദിക്കുന്ന വീഡിയോ വൈറലാവുന്നു. മാര്‍ച്ച് പത്തിന് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭമെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഈ ചൊവ്വാഴ്ച മുതലാണ് വീഡിയോ വൈറലാവുന്നത്. സംഭവത്തില്‍ കേസെടുത്ത പോലീസ് ഏഴ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ മൂന്നുപേര്‍ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്. ഖാപ് പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമായിരുന്നു ഭര്‍ത്താവ് യുവതിയെ മര്‍ദിക്കുന്നത്. വലിയൊരു ഖാപ് പഞ്ചായത്തിന് മുമ്പില്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഭര്‍ത്താവ് ഭാര്യയെ കെട്ടിയിട്ട് മര്‍ദിച്ചത്. എന്നാല്‍ ആരും യുവതിയെ സഹായിക്കാന്‍ എത്തിയിരുന്നില്ല. മരത്തിന്റെ ചില്ലയോട് ചേര്‍ത്ത് കെട്ടിയ ശേഷമാണ് ഭാര്യയെ മര്‍ദിക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാക്കുന്നുണ്ട്.

യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീടിനുള്ളില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. ഗ്രാമത്തിലെ ഒരു യുവാവിനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഖാപ് പഞ്ചായത്തിന്റെ ക്രൂരത. സമീപവാസിയായ ധര്‍മേന്ദറിനൊപ്പം പോയെന്നും അ‍ഞ്ച് ദിവസത്തിനൊപ്പം ഗ്രാമവാസികള്‍ തിരിച്ചെത്തിച്ചുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. മാര്‍ച്ച് പത്തിന് രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ കൈകള്‍ മരത്തില്‍ കെട്ടിയിട്ട് ഭര്‍ത്താവ് സൗദന്‍ സിംഗ് പരസ്യമായി മര്‍ദിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. വടികൊണ്ടും ബെല്‍റ്റ് കൊണ്ടുമായിരുന്നു മര്‍ദിച്ചുവെന്നും ഗ്രാമത്തിലെ ഒരു സംഘം യുവാക്കള്‍ വേശ്യയെന്ന് വിളിച്ച് ആക്ഷേപിച്ച് പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

rape1

വീഡിയോ പുറത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ച് അറിയുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ സംഭവം സത്യമാണെന്നറിഞ്ഞതോടെ ബുധനാഴ്ച തന്നെ പോലീസ് കേസെടുക്കുകയായിരുന്നു. ഏഴ് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് സൗദന്‍സിംഗ്, ഷേര്‍ സിംഗ് എന്നിവരുള്‍പ്പെടെ മൂന്ന് പേരാണ് ഇതോടെ അറസ്റ്റിലായിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+