Get Updates
Get notified of breaking news, exclusive insights, and must-see stories!

എരുമയെ വാങ്ങാൻ ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാം വിവാഹം; യുവതി വിവാഹ പന്തലിൽ, പിന്നെ സംഭവിച്ചത്..

ലഖ്നൗ: ആദ്യ വിവാഹം തകർന്നാൽ രണ്ടാമതും വിവാഹം കഴിക്കുന്നത് സ്വാഭാവികമാണ്. ആദ്യ ബന്ധം നിയമപരമായി അവസാനിപ്പിച്ച രണ്ടാമത് വിവാഹം ചെയ്യുന്നതിന് തടസ്സങ്ങളൊന്നും ഇല്ലതാനും. പലപ്പോഴും ജീവിതത്തിൽ തുണയായി ഒരാൾ വേണമെന്ന ചിന്തയിൽ പലരും രണ്ടാം വിവാഹത്തിന് തയ്യാറാകാറുമുണ്ട്. എന്നാൽ എരുമയെ വാങ്ങാൻ വേണ്ടി ആരെങ്കിലും രണ്ടാം വിവാഹത്തിന് ഒരുങ്ങുമോ..

ഉത്തർപ്രദേശിലെ ഹസൻപൂരിൽ എരുമയെ വാങ്ങാൻ ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാം വിവാഹത്തിന് ഒരുങ്ങിയ യുവതിയെയാണ കയ്യോടെ പിടികൂടിയത്. ഒരു കൂട്ട വിവാഹ ചടങ്ങിലാണ് സംഭവം. എന്നാൽ കുടുംബം എത്തി യുവതിയുടെ വിവാഹം നിർത്തിവെച്ചു. അസ്മ എന്ന യുവതിയാണ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്.

MARRIAGE

എരുമയെ വാങ്ങാൻ ആദ്യ വിവാഹം മറച്ചുവച്ചു രണ്ടാം വിവാഹത്തിനൊരുങ്ങി യുവതി. ഉത്തർപ്രദേശിലെ ഹസൻപൂരിലാണു സംഭവം.
അസ്മ ഇതിനകം വിവാഹിതയാണെന്ന് കുടുംബം അവകാശപ്പെട്ടു. മൂന്ന് വർഷം മുമ്പ് നൂർ മുഹമ്മദിനെ വിവാഹം കഴിച്ച അസ്മ, ആദ്യ ഭർത്താവുമായി ഔദ്യോഗികമായി വേർപിരിയാതെയാണ് വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങിയത്.

എരുമകളെ വാങ്ങാനാണ് യുവതി വിവാഹത്തിന് ഒരുങ്ങിയത് എന്നാണ് പറയുന്നത്. മുഹമ്മദുമായുള്ള നിരവധി അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന്, വിവാഹമോചന നടപടികൾ ഇപ്പോഴും തുടരുന്നതിനിടെ, അസ്മ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. സർക്കാർ സ്പോൺസർ ചെയ്ത ഒരു കൂട്ട വിവാഹ പരിപാടിയിലാണ് അസ്മ വിവാഹം കഴിക്കാൻ രജിസ്റ്റർ ചെയ്തത്. നവദമ്പതികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് അറിഞ്ഞാണ് യുവതി സമൂഹ വിവാഹത്തിന് തയ്യാറായത്.

വധുവിന് 35,000 രൂപയും വിവിധ സമ്മാനങ്ങളും നൽകി ദമ്പതികളെ സഹായിക്കുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയിലൂടെ ഉദ്ദേശിച്ചിരുന്നത്. അസ്മയും വിവാഹം കഴിക്കാനിരുന്നു ഇവരുടെ ബന്ധുവായ ജാബർ അഹമ്മദും ചേർന്ന് തുകയും വീട്ടുപകരണങ്ങളും ആഭരണങ്ങളും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ പങ്കിടാനായിരുന്നു തീരുമാനിച്ചത്. ലഭിക്കുന്ന പണത്തിന് എരുമയെ വാങ്ങാനായിരുന്നു യുവതിയുടെ തീരുമാനം.

എന്നാൽ, ചടങ്ങിൽ അസ്മയുടെ അമ്മായിയച്ഛൻ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ അവരുടെ പദ്ധതികൾ പൊളിഞ്ഞു. ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ അശ്വിനി കുമാർ പെട്ടെന്ന് നടപടിയെടുക്കുകയും വിഷയം പോലീസിന് കൈമാറുകയും ചെയ്തു. തൽഫലമായി, സർക്കാർ പദ്ധതിയെ ചൂഷണം ചെയ്യാൻ ശ്രമിച്ചതിനും, അതിന്റെ നിയമങ്ങൾ ലംഘിച്ചതിനും, ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനും അസ്മയും ജാബറും നിയമനടപടി നേരിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+