യോഗിയുടെ ആന്‍റി റോമിയോ കയ്യും കെട്ടി നിൽക്കുന്നു!!യുവതിയെ മാനഭംഗപ്പെടുത്തിയത് 12 അംഗ സംഘം

  • Written By:
Subscribe to Oneindia Malayalam

റാംപൂർ: പെൺകുട്ടിയെ ആൺകുട്ടികൾ സംഘം ചേർന്ന് മാനഭംഗപ്പെടുത്തി. ഉത്തർപ്രദേശിലെ രാം പൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. 14ഓളം വരുന്ന ആൺകുട്ടികളാണ് സംഭവത്തിന് പിന്നിൽ. സംഭവത്തിന്‍റെ മുഴുവൻ ദ‍ൃശ്യങ്ങളും ആണ്‍കുട്ടികൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളിൽ ചിലരെ തിരിച്ചറിഞ്ഞ പോലീസ് ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളുടേയും പെൺകുട്ടികളുടേയും സുരക്ഷ ഉറപ്പുനൽകി മാർച്ചിൽ അധികാരത്തിലെത്തിയ യോദി ആദിത്യ നാഥിന്‍റെ നേതൃത്വത്തിലുള്ള സർക്കാര്‍ പൂവാലന്മാരെ നിയന്ത്രിക്കുന്നതിനായി ആന്റി റോമിയോ സ്ക്വാഡിന് രൂപം നൽകിയിരുന്നു. പൊതു സ്ഥലങ്ങളിൽ സ്ത്രീകളും പെണ്‍കുട്ടികളും അപമാനിക്കപ്പെടുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇത്.

women

പെൺകുട്ടിയെ കളിയാക്കി ചിരിക്കുന്ന 12ലേറെപ്പേരുള്ള സംഘം അവർക്കെതിരെ അസഭ്യവാക്കുകൾ ഉപയോഗിക്കകുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് രൂപീകരിച്ച ആന്റി റോമിയോ സ്ക്വാഡിന്‍റെ പ്രവർത്തനം ആദ്യദിനങ്ങളിൽ സജീവമായിരുന്നുവെങ്കിലും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ സംഭവം. അധികാരത്തിലെത്തിയ ആദ്യ ദിനം സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വ്യക്തമാക്കിയിരുന്നു.

English summary
Highlighting yet another case of lawlessness spreading in the state, a video of two girls being molested openly by a group of young men in Uttar Pradesh's Rampur district, has set the social media on fire.
Please Wait while comments are loading...