40കാരിയുടെ കാണാതായ വലത്തേ കിഡ്നി നെഞ്ചില്‍ നിന്നും കിട്ടി!
ലഖ്നൊ: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചതിന്റെ അമ്പരപ്പിലാണ് ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള ഡോക്ടര്‍ വിനയ് കുമാര്‍. അത്യപൂര്‍വ്വമായി മാത്രം കാണാറുള്ള ഈ സംഭവത്തെ പറ്റി മാധ്യമങ്ങളോട് പറയണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ച ശേഷമാണ് ഡോ. വിനയ് ഇക്കാര്യം പുറത്തുവിട്ടത്.
മൊറാദാബാദില്‍ നിന്നുള്ള മീര (പേര് യഥാര്‍ഥമല്ല) എന്ന 40 കാരി വിനയ് കുമാറിനെ കാണാനെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വയര്‍ വേദനയ്ക്ക് മരുന്ന് തേടിയാണ് മീര ഡോക്ടറുടെ അടുത്തെത്തിയത്. വയറ്റില്‍ എന്തെങ്കിലും പ്രശ്നമായിരിക്കും എന്ന് കരുതി ഡോക്ടര്‍, മീരയോട് അള്‍ട്രാസൗണ്ട് സ്കാന്‍ നിര്‍ദേശിച്ചു.

സ്കാനിങ് ഫലം കയ്യില്‍ കിട്ടിയപ്പോഴാണ് ഡോക്ടര്‍ വിനയ് കുമാര്‍ ശരിക്കും ഞെട്ടിയത്. മീരയുടെ വലത്തേ കിഡ്നി കാണാനില്ല. ഇടത്തേ കിഡ്നി തല്‍സ്ഥാനത്ത് തന്നെ ഭദ്രമായി ഉണ്ട്. എന്നാല്‍ വലത്തേ കിഡ്നി കാണാനില്ല. തുടര്‍ന്ന് നടത്തിയ പരിശോധനകളുടെ ഫലമായിട്ടാണ് മീരയുടെ കിഡ്നി നെഞ്ചില്‍ നിന്നും ഡോക്ടര്‍ കണ്ടെത്തിയത്.
എക്സ്റേ ഫലത്തില്‍ കിഡ്നി ഭദ്രമായി ഉണ്ടെന്നറിഞ്ഞതോടെ മീരയ്ക്കും സമാധാനമായി. കിഡ്നി സ്ഥാനം തെറ്റിയാണ് ഉള്ളത് എന്നതൊഴിച്ചാല്‍ ഇത് കൊണ്ട് മീരയ്ക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ല എന്ന് ഡോക്ടര്‍ വിനയ് കുമാര്‍ പറഞ്ഞു. മീരയ്ക്ക് വയര്‍ വേദനിച്ചത് കിഡ്നിയുടെ ഈ സ്ഥലം മാറ്റം കൊണ്ടായിരുന്നില്ല എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications