കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40കാരിയുടെ കാണാതായ വലത്തേ കിഡ്‌നി നെഞ്ചില്‍ നിന്നും കിട്ടി!

  • By Muralidharan
Google Oneindia Malayalam News

ലഖ്‌നൊ: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചതിന്റെ അമ്പരപ്പിലാണ് ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള ഡോക്ടര്‍ വിനയ് കുമാര്‍. അത്യപൂര്‍വ്വമായി മാത്രം കാണാറുള്ള ഈ സംഭവത്തെ പറ്റി മാധ്യമങ്ങളോട് പറയണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ച ശേഷമാണ് ഡോ. വിനയ് ഇക്കാര്യം പുറത്തുവിട്ടത്.

മൊറാദാബാദില്‍ നിന്നുള്ള മീര (പേര് യഥാര്‍ഥമല്ല) എന്ന 40 കാരി വിനയ് കുമാറിനെ കാണാനെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വയര്‍ വേദനയ്ക്ക് മരുന്ന് തേടിയാണ് മീര ഡോക്ടറുടെ അടുത്തെത്തിയത്. വയറ്റില്‍ എന്തെങ്കിലും പ്രശ്‌നമായിരിക്കും എന്ന് കരുതി ഡോക്ടര്‍, മീരയോട് അള്‍ട്രാസൗണ്ട് സ്‌കാന്‍ നിര്‍ദേശിച്ചു.

heart

സ്‌കാനിങ് ഫലം കയ്യില്‍ കിട്ടിയപ്പോഴാണ് ഡോക്ടര്‍ വിനയ് കുമാര്‍ ശരിക്കും ഞെട്ടിയത്. മീരയുടെ വലത്തേ കിഡ്‌നി കാണാനില്ല. ഇടത്തേ കിഡ്‌നി തല്‍സ്ഥാനത്ത് തന്നെ ഭദ്രമായി ഉണ്ട്. എന്നാല്‍ വലത്തേ കിഡ്‌നി കാണാനില്ല. തുടര്‍ന്ന് നടത്തിയ പരിശോധനകളുടെ ഫലമായിട്ടാണ് മീരയുടെ കിഡ്‌നി നെഞ്ചില്‍ നിന്നും ഡോക്ടര്‍ കണ്ടെത്തിയത്.

എക്‌സ്‌റേ ഫലത്തില്‍ കിഡ്‌നി ഭദ്രമായി ഉണ്ടെന്നറിഞ്ഞതോടെ മീരയ്ക്കും സമാധാനമായി. കിഡ്‌നി സ്ഥാനം തെറ്റിയാണ് ഉള്ളത് എന്നതൊഴിച്ചാല്‍ ഇത് കൊണ്ട് മീരയ്ക്ക് യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും ഇല്ല എന്ന് ഡോക്ടര്‍ വിനയ് കുമാര്‍ പറഞ്ഞു. മീരയ്ക്ക് വയര്‍ വേദനിച്ചത് കിഡ്‌നിയുടെ ഈ സ്ഥലം മാറ്റം കൊണ്ടായിരുന്നില്ല എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

English summary
UP Wonder: 40-year-old woman's 'missing' kidney found in her chest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X