Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഷ്‌കര്‍ ത്വയ്ബ തീവ്രവാദി കശ്മീരില്‍ അറസ്റ്റില്‍, ഇന്‍സ്‌പെക്ടറടക്കം ആറു പോലിസുകാരെ കൊന്നയാള്‍

ശ്രീനഗര്‍; ജൂണ്‍ 16 ന് കശ്മീരിലെ അച്ചബല്‍ പ്രദേശത്ത് വച്ച് എസ് എച്ച് ഒ ഫിറോസ് അഹമ്മദ് ദാറിനെയും അഞ്ച് പൊലീസുകാരെയും കൊന്ന സംഭവത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍. ലഷ്‌കര്‍ ത്വയ്ബ ഭീകര സംഘടനയിലെ ഉത്തരപ്രദേശ് പ്രസിഡന്റാണ് അറസ്റ്റിലായത്.

ഉത്തരപ്രദേശിലെ മുസാഫിര്‍നഗര്‍ സ്വദേശിയാണ് അറസ്റ്റിലായ ആദില്‍ എന്ന സന്ദീപ് കുമാര്‍ ശര്‍മ. ഇയാളെ കൂടാതെ കുല്‍ഗാം സ്വദേശി മുനീബ് ഷായെയും കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

terror

ഈ വര്‍ഷം ആദ്യമാണ് ആദില്‍ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവൃത്തിയ്ക്കുന്ന ലഷ്‌കര്‍ ത്വയ്ബയില്‍ അംഗമായത്. ഭീകര സംഘടനയ്ക്ക് വേണ്ടി പണം കണ്ടെത്തുന്നതിന് എടിഎം കൊള്ളയടിച്ചതടക്കം മൂന്ന് കേസുകളില്‍ പൊലീസ് ഇയാളെ തിരയുകയായിരുന്നു.

ജൂലൈ ഒന്നിന് കശ്മീരിലെ അനന്തനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ബഷീര്‍ ലഷ്‌കരിയുടെ അടുത്ത അനുയായിയാണ് ഇയാള്‍. ലഷ്‌കരിയെ വധിച്ച വീട്ടില്‍ നിന്ന് തന്നെയാണ് ആദിലിനെയും അറസ്റ്റ് ചെയ്തത് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+