യുപിഎ 3 സാധ്യമാകും, എങ്ങനെ, പ്രവചിച്ച് കബില്‍ സിബല്‍; പ്രതിപക്ഷത്തിന് ഉപദേശവും
ന്യൂഡല്‍ഹി: മൂന്നാം യുപിഎ സാധ്യമാകുമെന്ന് പ്രവചിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അത്തരമൊരു മുന്നണിക്ക് 2024ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനാവുമെന്നും സിബല്‍ പറഞ്ഞു.പക്ഷേ ഇതിനായി ഇവരെല്ലാം വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടി വരും.
എല്ലാവരും ഒരേ ലക്ഷ്യത്തിനായി ത്യാഗങ്ങള്‍ ചെയ്യേണ്ടി വരും. പരസ്പരം വിട്ടുകൊടുത്തും, സ്വീകരിച്ചും മാത്രമേ മുന്നോട്ട് പോകാനാവൂ. ഈ സമീപനത്തിലൂടെ മാത്രമേ ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ പാടുള്ളൂ എന്നും കബില്‍ സിബല്‍ വ്യക്തമാക്കി.

താന്‍ നിര്‍ദേശിക്കുന്ന മൂന്ന് നിബന്ധനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അംഗീകരിച്ചാല്‍, സീറ്റ് വിഭജനം ഒരു പ്രശ്‌നമേ ആകില്ലെന്നും സിബല്‍ പറയുന്നു. ജൂണ്‍ 23ന് പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് യോഗത്തിനെത്തുന്നുണ്ട്. അതിന് മുമ്പായിട്ടാണ് സിബല്‍ നിര്‍ണായക നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
പുതിയൊരു ഇന്ത്യക്കായുള്ള കാഴ്ച്ചപ്പാടിനെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംസാരിക്കണം. 2024ലെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയല്ല. മറിച്ച് അദ്ദേഹം മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെയാണ്. ടിക്കറ്റ് വിതരണത്തിന്റെ സമയത്ത് ചില കൊടുക്കല്‍-വാങ്ങലുകള്‍ ആവശ്യമാണ്.
ചില മണ്ഡലങ്ങളിലും, സംസ്ഥാനങ്ങളിലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും. ഒരു മണ്ഡലത്തില്‍ രണ്ടോ അതിലധികം രാഷ്ട്രീയ പാര്‍ട്ടികളോ ഒരേ കരുത്തോടെ നില്‍ക്കുന്നുണ്ടെങ്കില്‍, അതില്‍ പ്രതിപക്ഷത്ത് നിന്ന് വീട്ടുവീഴ്ച്ച വേണ്ടി വരുമെന്നും സിബല്‍ പറഞ്ഞു.
ഈ പറഞ്ഞ കാര്യങ്ങളിലെല്ലാം പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ധാരണയുണ്ടായാല്‍ യുപിഎ 3 സാധ്യമാകുമെന്നും സിബല്‍ പറഞ്ഞു. പ്രതിപക്ഷ നിരയില്‍ അഭിപ്രായ വ്യത്യാസമുണ്ടമെന്ന വാദങ്ങളെയും അദ്ദേഹം തള്ളി.
പ്രതിപക്ഷ നിരയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന വാദം പെരുപ്പിച്ച് പറയുന്നതാണ്. പല സംസ്ഥാനങ്ങളിലും, അവിടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് കൂടുതല്‍ ആധിപത്യം പുലര്‍ത്തുന്നതെന്നും സിബല്‍ ചൂണ്ടിക്കാണിച്ചു.
ഉദാരണത്തിന് കോണ്‍ഗ്രസിന്റെ കാര്യമെടുക്കാം. ബിജെപിക്ക് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസാണ് യഥാര്‍ത്ഥ പ്രതിപക്ഷം. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പോലുള്ള സംസ്ഥാനങ്ങളുടെ കാര്യമെടുക്കാം. ഇവിടങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമില്ല. കോണ്‍ഗ്രസ് ഇതര സംസ്ഥാനങ്ങളില്‍ പശ്ചിമ ബംഗാളിന്റെ കാര്യം നോക്കിയാല്‍, അവിടെ തൃണമൂല്‍ കോണ്‍ഗ്രസിനാണ് ആധിപത്യമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ വളരെ കുറഞ്ഞ സീറ്റ് മാത്രമാണ് തൃണമൂല്‍ സ്വാധീനമില്ലാത്ത സീറ്റുകള്‍. അതുകൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും സിബല്‍ പറയുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഇപ്പോഴൊന്നും പറയാനാവില്ല. ഒരുപാട് മുന്നോട്ട് പോകാനുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ പറയുന്നതില്‍ കാര്യമില്ല. മോദിയെ നേരിടാന്‍ പ്രതിപക്ഷത്തിന് ആഗ്രഹമുണ്ടെന്ന് തെളിയിക്കുന്നതാണ് പട്‌നയില്‍ നടക്കാന്‍ പോകുന്ന പ്രതിപക്ഷ യോഗമെന്നും സിബല്‍ പറഞ്ഞു.












Click it and Unblock the Notifications