കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെ 'അട്ടിമറിക്കാന്‍' സൈനിക നീക്കം; വിവരം ചോര്‍ത്തിയത് കോണ്‍ഗ്രസ്? ഗുരുതരമായ ആരോപണം

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈന്യം കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടത്തിയിട്ടുണ്ടോ? ഹരിയാനയില്‍ നിന്നും ആന്ധ്രയില്‍ നിന്നും ദില്ലിയിലേക്ക് സൈനികര്‍ രഹസ്യ നീക്കം നടത്തിയെന്നായിരുന്നു മുമ്പ് വന്നൊരു വാര്‍ത്ത. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ അധികമൊന്നും പിന്നീട് കേട്ടില്ല. കഴിഞ്ഞദിവസം ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു വിഷയം വീണ്ടും ഉന്നയിച്ചു.

മാധ്യമങ്ങള്‍ക്ക് വ്യാജ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് യുപിഎ സര്‍ക്കാരിലെ മന്ത്രിയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ വിദേശകാര്യ സഹമന്ത്രി വികെ സിങ് പറയുന്നത് മറ്റൊന്നാണ്. തന്നെയാണ് യുപിഎ മന്ത്രിമാര്‍ ലക്ഷ്യമിട്ടത് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രത്തെ സൈന്യം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വിവാദം വീണ്ടും പുകയുകയാണ്.....

വാര്‍ത്ത പുറത്തുവിട്ടത്

വാര്‍ത്ത പുറത്തുവിട്ടത്

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2012ലാണ് വിവാദമായ വിവരം പുറത്തുവന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. രണ്ട് സായുധ യൂണിറ്റുകള്‍ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയെന്നായിരുന്നു വാര്‍ത്ത. പ്രതിരോധ മന്ത്രാലയവും കരസേനാ മേധാവി ആയിരുന്ന ജനറല്‍ വികെ സിങും തമ്മില്‍ ഭിന്നത നിലനില്‍ക്കെ ആയിരുന്നു റിപ്പോര്‍ട്ട്.

രണ്ടുദിവസങ്ങളില്‍

രണ്ടുദിവസങ്ങളില്‍

സൈനിക കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരം എന്ന രൂപത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2012 ജനുവരി 16, 17 തിയ്യതികളിലായി സൈനിക നീക്കം നടന്നുവെന്ന് വാര്‍ത്തയില്‍ പറഞ്ഞിരുന്നു. പ്രായ വിവാദത്തില്‍ ജനറല്‍ വികെ സിങ് സുപ്രീംകോടതിയെ സമീപിച്ചത് ജനുവരി 16നായിരുന്നു.

സര്‍ക്കാര്‍ അറിഞ്ഞപ്പോള്‍

സര്‍ക്കാര്‍ അറിഞ്ഞപ്പോള്‍

രഹസ്യാന്വേഷണ വിഭാഗം വഴി സര്‍ക്കാര്‍ വളരെ വൈകിയാണ് സൈനിക നീക്കം അറിഞ്ഞത്. ഉടനെ വഴികളില്‍ പരിശോധന ശക്തമാക്കി. ദില്ലിയില്‍ എത്തുന്നതിന് മുമ്പ് തടയുകയും തിരിച്ചുവിടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ചായിരുന്നുവെന്നാണ് സൈന്യം വിശദീകരിച്ചത്.

വ്യാജമാണെന്ന് ബിജെപി

വ്യാജമാണെന്ന് ബിജെപി

എന്നാല്‍ സൈനിക അട്ടിമറി നീക്കം എന്നത് വ്യാജമായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. ഈ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് യുപിഎ സര്‍ക്കാരിലെ മന്ത്രിമാരാണെന്നു ബിജെപി നേതാവ് നരസിംഹ റാവു പറയുന്നു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 യുപിഎ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്?

യുപിഎ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്?

ഇന്ത്യന്‍ സൈന്യത്തെ മോശമാക്കി ചിത്രീകരിക്കാന്‍ മാധ്യമങ്ങളുടെ സഹായത്തോടെ യുപിഎ സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണ് വ്യാജ വാര്‍ത്ത എന്ന് ബിജെപി ആരോപിക്കുന്നു. രാഷ്ട്രീയ ഗൂഢാലോചന മാത്രമല്ലിത്. സൈന്യത്തെ മോശമാക്കുക കൂടി ആയിരുന്നു ലക്ഷ്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും നരസിംഹ റാവു ആരോപിക്കുന്നു.

ഐബിയോട് ആരാഞ്ഞു

ഐബിയോട് ആരാഞ്ഞു

ചിലര്‍ നിര്‍മിച്ച അട്ടിമറിയായിരുന്നു ഇത്. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഐബിയോട് വിഷയത്തെ കുറിച്ച ചോദിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു അട്ടിമറി ശ്രമം നടന്നിട്ടില്ലെന്ന് ഐബി വിവരം കൈമാറി. എന്നിട്ടും വാര്‍ത്ത പുറത്തുവന്നത് സൈന്യത്തെ മോശമാക്കാന്‍ വേണ്ടിയായിരുന്നുവെന്ന് നരസിംഹ റാവു മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് പങ്കുണ്ടോ

രാഹുല്‍ ഗാന്ധിക്ക് പങ്കുണ്ടോ

എന്തിനാണ് വ്യാജ വാര്‍ത്തയുണ്ടാക്കിയത്. ഏത് മന്ത്രിമാരാണ് ഇതിന് പിന്നില്‍. ഗൂഢാലോചനയില്‍ രാഹുല്‍ ഗാന്ധിക്ക് പങ്കുണ്ടോ? പാകിസ്താന്‍ ചാരസംഘടനകള്‍ക്ക് വേണ്ടിയാണോ കളികള്‍ നടന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ മെനയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും നരസിംഹ റാവു പറഞ്ഞു.

വികെ സിങ് പറയുന്നു

വികെ സിങ് പറയുന്നു

എന്നാല്‍ 2012ലെ മാധ്യമ വാര്‍ത്ത തന്നെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ജനറല്‍ വികെ സിങ് പറഞ്ഞു. മന്‍മോഹന്‍ സിങ് സര്‍ക്കാരിലെ രണ്ടുമന്ത്രിമാരായിരുന്നു ഇതിന് പിന്നില്‍. ഇന്ത്യന്‍ സൈന്യത്തോട് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്വേഷണം ആവശ്യപ്പെട്ട് കത്ത്

അന്വേഷണം ആവശ്യപ്പെട്ട് കത്ത്

2012ല്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് വികെ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം ഒന്നാം പേജില്‍ പ്രധാന വാര്‍ത്ത ആയിട്ടാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍ അട്ടിമറി നീക്കമായിരുന്നുവെന്ന് പത്രം പറഞ്ഞിരുന്നില്ല. ദില്ലിയിലേക്ക് സൈന്യം നീങ്ങി എന്നായിരുന്നു വാര്‍ത്ത.

പിന്നീട് ബിജെപിയില്‍ എത്തി

പിന്നീട് ബിജെപിയില്‍ എത്തി

വാര്‍ത്ത വരുന്ന വേളയില്‍ സൈനിക മേധാവി ആയിരുന്നു വികെ സിങ്. പിന്നീട് വിരമിച്ച ശേഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. വിദേശകാര്യ സഹമന്ത്രിയായി അദ്ദേഹത്തെ നരേന്ദ്ര മോദി നിയമിക്കുകയും ചെയ്തു. യുപിഎ സര്‍ക്കാരിലെ രണ്ടുമന്ത്രിമാരാണ് വാര്‍ത്തക്ക് പിന്നിലെന്ന് പറഞ്ഞ വികെ സിങ് പക്ഷേ, മന്ത്രിമാരുടെ പേര് വെളിപ്പെടുത്തിയില്ല.

പ്രതികരിക്കാതെ കോണ്‍ഗ്രസ്

പ്രതികരിക്കാതെ കോണ്‍ഗ്രസ്

സൈന്യത്തിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യുന്നതാണ് അത്തരം റിപ്പോര്‍ട്ടുകളെന്ന് വികെ സിങ് പറയുന്നു. രാജ്യസ്‌നേഹത്തിന്റെ ഉത്തമ പ്രതീകമാണ് ഇന്ത്യന്‍ സൈന്യം. ഇത്തരം ഒരു നീക്കത്തെ കുറിച്ച് സൈന്യത്തിന് എങ്ങനെ ചിന്തിക്കാന്‍ കഴിയുമെന്നും വികെ സിങ് ചോദിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രതിപക്ഷ നേതാക്കളല്ല; ഇഡി ഓഫീസില്‍ വിയര്‍ക്കുന്നത് ബന്ധുക്കള്‍... വദ്രക്ക് പിന്നാലെ കാര്‍ത്തിയെത്തിപ്രതിപക്ഷ നേതാക്കളല്ല; ഇഡി ഓഫീസില്‍ വിയര്‍ക്കുന്നത് ബന്ധുക്കള്‍... വദ്രക്ക് പിന്നാലെ കാര്‍ത്തിയെത്തി

English summary
BJP seeks identity of UPA minister who 'planted' stories of 'Army coup' in media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X