യുപിഎ വൃത്തികെട്ട സംഘമെന്ന് നരേന്ദ്ര മോഡി
ദില്ലി: കോണ്‍ഗ്രസ്സിനെതിരേയും യുപിഎ സര്‍ക്കാരിനെതിരേയും പ്രധാനമന്ത്രി മന്മോഹന് സിങിനെതിരേയും ആഞ്ഞടിച്ച് നരേന്ദ്ര മോഡിയുടെ ദില്ലി പ്രസംഗം. രാജ്യത്തിനാവശ്യം ഒരു സ്വപ്ന സംഘത്തെയാണെന്ന് പറഞ്ഞ് മോഡി യുപിഎ സഖ്യത്തെ വൃത്തി കെട്ട സംഘം എന്ന് ഭംഗ്യന്തരേണ വിശേഷിപ്പിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിവുകെട്ടവനാണെന്നും മോഡി ആരോപിച്ചു.
ദില്ലിയിലെ ജാപ്പനീസ് പാര്‍ക്കില്‍ ലക്ഷങ്ങള്‍ അണിനിരന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. താനൊരു ഭരണാധികാരി അല്ലെന്നും ഭരണാധികാരി ആകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മോഡി പറഞ്ഞു. താന്‍ വെറുമൊരു ജനസേകന് മാത്രമാണെന്നും മോഡി പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് കീഴില്‍ ജോലിചെയ്യാന്‍ തയ്യാറാണെന്നാണ് പ്രധാനമന്ത്രി മന്മോഹന് സിങ് പറയുന്നത്. അപ്പോള്‍ രാഹുലിനെ അനുസരിച്ചാണോ യുപിഎ പ്രവര്‍ത്തിക്കുക, അതോ ഭരണ ഘടന അനുസരിച്ചോ?- മോഡി ചോദിച്ചു.
മന്‍മോഹന്‍സിങിന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ വില നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണല്ലോ അദ്ദേഹം എടുത്ത തീരുമാനത്തെ രാഹുല്‍ ഗാന്ധി അസംബന്ധം എന്ന് വിശേഷിപ്പിച്ചത്- മോഡി പറഞ്ഞു.ചരിത്രത്തില്‍ ഇതുവരെ ഒരു പാര്‍ട്ടിയും ദില്ലിയില്‍ ഇത്രയും വിലയ പരിപാടി നടത്തിയിട്ടില്ലെന്ന് പറഞ്ഞാണ് മോഡി പ്രസംഗം തുടങ്ങിയത്.
പാകിസ്താന് പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ഇടപെടലില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ചര്‍ച്ച നടത്തുമ്പോള്‍ പാകിസ്താന് പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച പട്ടാളക്കാരുടെ വിധവകളെ കുറിച്ച് മന്‍മോഹന്‍സിങ് ഓര്‍ക്കണം.-മോഡി പറഞ്ഞു.
ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനേയും മോഡി വെറുതെ വിട്ടില്ല. പൊതു തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു ഷീല ദീക്ഷിത്തിന് നേരെയുള്ള ആക്രമണം. സ്ത്രീകള്ക്കെതിരുള്ള അതിക്രമങ്ങള്‍ ഏറ്റവും അധികം ഉള്ളത് ദില്ലിയിലാണെന്നും ഇതിനെതിരെ ഒന്നും ചെയ്യാന്‍ ഷീല ദീക്ഷിതിന് കഴിഞ്ഞിട്ടില്ലെന്നും മോഡി പറഞ്ഞു.
അഞ്ച് വര്‍ഷം കൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഏഴയലത്തുപോലും യുപിഎ സര്‍ക്കാര്‍ ഒമ്പത് വര്‍ഷം കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടില്ലെന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസ് അഴിമതിക്ക് അടിമയായിത്തീര്ന്നെന്നും മോഡി ആരോപിച്ചു.
-
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ












Click it and Unblock the Notifications