കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎ തിരിച്ചുവരും, കണക്കുകളില്‍ മുന്നിലെത്തി കോണ്‍ഗ്രസ് സഖ്യം, രാഹുലിനോളം ജനപ്രീതി മമതയ്ക്കില്ല

Google Oneindia Malayalam News

ദില്ലി: യുപിഎ ഇല്ലാതാക്കാനുള്ള മമത ബാനര്‍ജിയുടെ നീക്കം പരാജയപ്പെടുന്നു. കണക്കുകള്‍ എല്ലാം കോണ്‍ഗ്രസിനൊപ്പമാണ്. യുപിഎ ആയിരുന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ വോട്ട് വര്‍ധിച്ചതും ഇതില്‍ ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇവിടെ കോണ്‍ഗ്രസില്‍ നിന്ന് നേതൃത്വം ഏറ്റെടുക്കാന്‍ വന്ന തൃണമൂല്‍ കോണ്‍ഗ്രസ് 2019ല്‍ സ്വന്തം കോട്ട തന്നെ കൈവിടുന്നതിന്റെ വക്കിലെത്തിയ പാര്‍ട്ടിയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍

18 സീറ്റുകള്‍ അന്ന് ബിജെപി ബംഗാളില്‍ നേടിയിരുന്നു. കോണ്‍ഗ്രസ് അതേസമയം കേരളത്തിലെ ഇരുപതില്‍ 19 സീറ്റും നേടിയ കണക്കും എടുത്ത് പറയുന്നു. എങ്ങനെ നോക്കുകയാണെങ്കിലും യുപിഎയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കാന്‍ പറ്റുന്നത് കോണ്‍ഗ്രസിനാണ്. കണക്കുകള്‍ പരിശോധിക്കാം.

1

കോണ്‍ഗ്രസിനോളം പോന്ന ഒരു പ്രതിപക്ഷ പാര്‍ട്ടിയുണ്ടോ? പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കേണ്ട പ്രധാന ചോദ്യമാണിത്. സംസ്ഥാനങ്ങളിലെ ബിജെപിയെ പരാജയപ്പെടുത്താന്‍ വലിയ പ്രാദേശിക പാര്‍ട്ടികള്‍ക്ക് സാധിക്കും. എന്നാല്‍ ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഈ സഖ്യം വന്നാലും എല്ലാവരും പരാജയപ്പെടും. അവിടെയാണ് കോണ്‍ഗ്രസിനുള്ള പ്രസക്തം.തോറ്റ് തുന്നം പാടിയപ്പോഴും കോണ്‍ഗ്രസിന് 20 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞിരുന്നു. ബിജെപി ഭയപ്പെടുന്നതും ഈ കണക്കിനെയാണ്. ഇത്രയും വോട്ടുള്ള ഒരു പാര്‍ട്ടിക്ക് മാത്രമേ ബിജെപിയെ ദേശീയ തലത്തില്‍ പരാജയപ്പെടുത്താന്‍ സാധിക്കൂ. 52 സീറ്റോളം കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഉണ്ടെന്നതും പ്രസക്താണ്.

2

കോണ്‍ഗ്രസ് ഏറ്റവും മോശം സമയത്ത് നില്‍ക്കുന്ന സമയത്ത് പോലും തൃണമൂലിനേക്കാള്‍ ഭേദമാണ് വോട്ടുശതമാനം. 20 ശതമാനം വോട്ടാണ് 2019ല്‍ കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപി കഴിഞ്ഞാല്‍ മറ്റേത് പാര്‍ട്ടിയേക്കാളും മുന്നില്‍. മമത ബാനര്‍ജിയും പ്രശാന്ത് കിഷോറും ശരിക്കും കാര്യങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ബംഗാളിലെ തരംഗത്തിലൂടെ കോണ്‍ഗ്രസിന്റെ 13 കോടി വോട്ടര്‍മാരെ തൃണമൂലിലേക്ക് മാറ്റാമെന്നാണ് ഇരുവരും കരുതുന്നത്. ഒരു പ്രാദേശിക പാര്‍ട്ടിക്ക് കോണ്‍ഗ്രസ് വോട്ടര്‍മാര്‍ വോട്ട് ചെയ്യുമെന്ന് അബദ്ധങ്ങള്‍ വിശ്വസിക്കുന്ന ഒരാള്‍ക്കേ സാധിക്കൂ. തൃണമൂലിന് നിലവില്‍ കോണ്‍ഗ്രസിന്റെ ഒരു മൂല്യങ്ങളും അവകാശപ്പെടാനില്ല. അതുകൊണ്ട് ബദലാവുക അസാധ്യമാണ്.

3

കോണ്‍ഗ്രസിന് 2019ല്‍ ഒന്‍പത് സീറ്റ് വര്‍ധിച്ചിരുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആശങ്ക വേറെയുമുണ്ട്. കേരളത്തില്‍ നിന്നാണ് ഇതില്‍ 15 സീറ്റുകള്‍ വരുന്നത്. പഞ്ചാബില്‍ നിന്ന് എട്ട് സീറ്റും ലഭിച്ചു. രണ്ടും കോണ്‍ഗ്രസിന്റെ സ്വന്തം പ്രവര്‍ത്തനം കൊണ്ട് ലഭിച്ചതാണ്. തമിഴ്‌നാട്ടില്‍ നിന്ന് എട്ട് സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ എട്ട് സീറ്റുകള്‍ ഡിഎംകെയ്ക്ക് ഒപ്പമായത് കൊണ്ട് കിട്ടിയതാണ്. അസമിലും തെലങ്കാനയിലും മൂന്ന് സീറ്റ് വീതം കിട്ടി. ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും രണ്ട് സീറ്റ് വീതം ലഭിച്ചു. 12 സംസ്ഥാനങ്ങളില്‍ ഓരോ സീറ്റ് വീതവും നേടി. ഈ കണക്കുകളില്‍ കോണ്‍ഗ്രസിനുള്ള പ്രശ്‌നങ്ങള്‍ ഒളിഞ്ഞ് കിടക്കുന്നുണ്ട്.

4

20 ശതമാനം വോട്ടുണ്ടെങ്കിലും കേരളം ഒഴിച്ചുള്ള ഒരിടത്തും പത്തില്‍ കൂടുതല്‍ സീറ്റ് പാര്‍ട്ടിക്കില്ല. ഇത്തവണ വെല്ലുവിളികള്‍ ധാരാളമാണ്. കേരളത്തില്‍ 19 സീറ്റ് യുഡിഎഫ് കൊണ്ടുപോകാനുള്ള സാധ്യത വളരെ കുറവാണ്. ഇത്തവണ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്നുള്ള പ്രതീക്ഷയൊന്നും മലയാളികള്‍ക്കില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെ നല്‍കുന്ന സീറ്റില്‍ കോണ്‍ഗ്രസ് ഒതുങ്ങേണ്ടി വരും. പഞ്ചാബിലാണെങ്കില്‍ കടുത്ത വിഭാഗീയതയാണ്. തെലങ്കാന, ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നാമാവശേഷമായി കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ഇവിടെയുള്ള പ്രശ്‌നം സംസ്ഥാനങ്ങളിലെ ഭരണമാണ്. ഇന്ത്യയിലെ വമ്പന്‍ സംസ്ഥാനങ്ങളായ ബംഗാളും തമിഴ്‌നാടും പ്രതിപക്ഷത്തിനൊപ്പമാണ്.

5

ഇനി കോണ്‍ഗ്രസിന്റെ കാര്യമെടുക്കാം. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിച്ചെങ്കിലും സംസ്ഥാനത്ത് മുന്‍തൂക്കമുണ്ടെന്ന് പറയാനാവില്ല. ഇടതുപക്ഷമാണ് സംസ്ഥാനം ഭരിക്കുന്നത്. പഞ്ചാബില്‍ മുന്‍തൂക്കമുണ്ടായിരുന്നത് തമ്മിലടിച്ചാണ് കോണ്‍ഗ്രസ് തകര്‍ത്തത്. മഹാരാഷ്ട്ര സഖ്യത്തിലെ ഏറ്റവും ദുര്‍ബല കണ്ണിയാണ് കോണ്‍ഗ്രസ്. യുപി, ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, ഹിമാചല്‍ പ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ആകെ പത്ത് സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് ജനങ്ങള്‍ മോദി വിരുദ്ധത കാരണം തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന് കരുതിയാല്‍ ഒരിക്കലും നടക്കില്ല. മമത കോണ്‍ഗ്രസിനെ ഓര്‍മിപ്പിക്കുന്നത് അതാണ്. പക്ഷേ രാഹുല്‍ ഗാന്ധിക്ക് പകരം ആ സ്ഥാനത്തേക്ക് മമതയെ ജനങ്ങള്‍ അംഗീകരിക്കില്ല. നേരത്തെ നടന്ന സര്‍വേയിലും മോദി കഴിഞ്ഞാല്‍ ജനപ്രീതി രാഹുലിന് തന്നെയാണ്.

മമതയോട് നോ പറഞ്ഞ് ശിവസേന, ഉദ്ധവ് കോണ്‍ഗ്രസിനൊപ്പം, പുതിയ സഖ്യം തൃണമൂലില്ലാതെ കരുത്താവുന്നു

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
upa may have still a chance in national politics, opposition and rahul gandhi badly need the alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X