കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാല്‍: കെജ്രിവാള്‍ രാജിക്കൊരുങ്ങുന്നു?

  • By Aswathi
Google Oneindia Malayalam News

ദില്ലി: ജനലോക്പാലിന് പ്രതിപക്ഷവും പിന്തുണ നല്‍കുന്ന കോണ്‍ഗ്രസും ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ ദില്ലി മുഖ്യമന്ത്രിയും എഎപി അദ്ധ്യക്ഷനുമായി അരവിന്ദ് കെജ്രിവാള്‍ രാജി വയ്ക്കാന്‍ ഒരുങ്ങുന്നു. ബില്ല് വെള്ളിയാഴ്ചയ്ക്ക് മുമ്പ് നിയമസഭയില്‍ പാസാക്കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. വ്യാഴാഴ്ച(ഇന്ന്) നിയമ സഭ ചേര്‍ന്നപ്പോഴും സമ്മേളന നടപടികളെ കുറിച്ചുള്ള പട്ടികയില്‍ ലോക്പാല്‍ബില്ലിന്റെ പരമാര്‍ശം ഉണ്ടായിരുന്നില്ല.

ലഫ്. ഗവര്‍ണറുടെയും കേന്ദ്ര സര്‍കകാറിന്റെയും അനുമതിയില്ലാതെ തന്നെ ലോക്പാല്‍ ബില്‍ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാനായിരുന്നു ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കേണ്ട സാങ്കേതിക നടപടിക്രമങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ പാലിച്ചിട്ടില്ല. വേണമെങ്കില്‍ ഇനി സ്പീക്കറുടെ പ്രത്യേക അധികാരമുപയോഗിച്ച് ബില്ല് നിയസഭയില്‍ അവതരിപ്പിക്കാവുന്നതാണ്. എന്നാല്‍ പിന്തുണ നല്‍കുന്ന കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിര്‍പ്പിനിടയില്‍ അതും പ്രായോഗികമല്ല.

Kejriwal

വ്യാഴാഴ്ച്ചത്തെ ശ്രമം പരാജയപ്പെട്ട നിലയ്ക്ക് വെള്ളിയാഴ്ച വീണ്ടും നിയമസഭയില്‍ ലോക്പാല്‍ അവതരിപ്പിക്കാം എന്നാണ് ആപ്പിന്റെ കണക്കുകൂട്ടുല്‍. ഒരു പക്ഷെ അതും സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തത് സ്ഥാനമൊഴിയുമെന്നാണ് സൂചന.

കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെങ്കിലും, സ്വന്തം എം എല്‍ എമാരുടെ കലാപം മൂലം എ എ പി ഉടന്‍ തന്നെ ന്യൂനപക്ഷമാകുമെന്നും ഇത് മറയ്ക്കാന്‍ കേജ്രിവാള്‍ ഉടനെ രാജിവയ്ക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് ട്വിറ്ററില്‍ അറിയിച്ചിരുന്നു.

അതേ സമയം, 16നു ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ ജനങ്ങളെ സാക്ഷിയാക്കി പ്രത്യേക സമ്മേളനം ചേര്‍ന്ന് ലോക്പാല്‍ ബില്‍ പാസാക്കാനാണ് എഎപിയുടെ തീരുമാനം. ഇത് ബി ജെ പിയും കോണ്‍ഗ്രസും ശക്തമായി എതിര്‍ക്കുന്നുണ്ട്. ഏതെങ്കിലും വിധത്തില്‍ ബില്‍ പാസാക്കുന്നത് തടസ്സപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനും ബി ജെ പിക്കുമേല്‍ ചാര്‍ത്താനാണ് ആപ്പിന്റെ നീക്കം. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ വീണാല്‍ അത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് എഎപി വിശ്വസിക്കുന്നു.

English summary
With the tabling of the jan lokpal bill in the Delhi assembly on Thursday looking highly unlikely, chief minister Arvind Kejriwal may make good his threat to resign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X