കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎയ്ക്ക് തിരിച്ചടി! കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് സര്‍വ്വേ ഫലം.. ഞെട്ടി ബിജെപി

  • By Aami Madhu
Google Oneindia Malayalam News

ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ബിജെപി വീണ്ടും കേന്ദ്ര ഭരണത്തിലെത്തുമെന്ന പ്രചാരണങ്ങൾക്ക് തിരിച്ചടിയേകി റിപ്പബ്ലിക് ടിവി സീ വോട്ടർ സർവേ ഫലം. ഒരുമാസം മുമ്പത്തെ സർവേകളിൽ എൻഡിഎ കേവല ഭൂരിപക്ഷത്തിനുള്ള 276 സീറ്റ് നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. നവംബറില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎയ്ക്ക് പരമാവധി 261 സീറ്റേ കിട്ടൂവെന്നാണ് റിപ്ലബ്ലിക്കൻ ടിവിയുടെ സർവെ ഫലം പറയുന്നത്.

അതേസമയം സർവേ ഫലം കോൺഗ്രസിനും വലിയ പ്രതീക്ഷ നൽകുന്നതല്ല. യുപിഎ 119 സീറ്റുകളാണ് നേടുകയെന്നാണ് സർവേയിലെ കണ്ടെത്തൽ. നേരത്തെയിത് 112 സീറ്റായിരുന്നു. അടുത്തിടെ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിൽ നടത്തിയ സർവേകളിലും ബിജെപിക്ക് കഴിഞ്ഞ തവണത്തെയത്ര മുന്നേറ്റമുണ്ടാകില്ലെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ഉത്തരേന്ത്യയിൽ നേട്ടവും ദക്ഷിണേന്ത്യയിൽ തിരിച്ചടിയും നേരിടേണ്ടി വരുമെന്നാണ് അഭിപ്രായ സർവേകളിലെ വെളിപ്പെടുത്തൽ. വിവരങ്ങള്‍ ഇങ്ങനെ

 നോട്ടങ്ങളെല്ലാം സഖ്യത്തിലേക്ക്

നോട്ടങ്ങളെല്ലാം സഖ്യത്തിലേക്ക്

ഇരുമുന്നണികളുടെയും സഖ്യസാധ്യതകളെ പരിഗണിക്കാതെയാണ് റിപ്പബ്ലിക്കൻ ടിവിയുടെ സർവേ ഫലം. എൻഡിഎയ്ക്കും യുപിഎയ്ക്കും പുറത്തുള്ള കക്ഷികൾ 163 സീറ്റുകൾ വരെ നേടാമെന്നും സർവെ പറയുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, യുപി എന്നിവടങ്ങളിലെ പ്രതിപക്ഷ ഐക്യം തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമാവുമെന്ന് റിപ്പബ്ലിക്കൻ ടിവിയുടെ സർവേയും വെളിപ്പെടുത്തുന്നത്.

 തൂത്തുവാരും

തൂത്തുവാരും

ആന്ധ്രയിലും തെലുങ്കാനയിലും ടിഡിപിയുമായി കോൺഗ്രസ് മുന്നണിയായി മത്സരിച്ചേക്കും. എൻഡിഎ ചേരിയിൽ നിന്ന് അടുത്തിടെ തെറ്റിപ്പിരിഞ്ഞ ചന്ദ്രബാബു നായിഡു തന്നെ ഇതിന് മുൻകൈ എടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നായിഡു സഖ്യസാധ്യത സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്്. തമിഴ്‌നാട്ടിൽ ഡിഎംകെ തൂത്തുവാരുമെന്നാണ് സർവേയുടെ പ്രവചനം.
ഡിഎംകെ 29, എഐഎഡിഎംകെ 9, എൻഡിഎ 1 യുപിഎ 0 എന്നിങ്ങനെ.

 നിലനിര്‍ത്തും

നിലനിര്‍ത്തും

ഡിഎംകെയുമായി കോൺഗ്രസിന് മികച്ച ബന്ധമാണുള്ളത്. ത്രിപുരയിൽ രണ്ട്‌സീറ്റുകൾ സിപിഎമ്മിൽ നിന്ന് പിടിച്ചെടുക്കാൻ എൻഡിഎയ്ക്ക് കഴിയുമെന്ന സർവ്വേഫലം ഇടതുപക്ഷത്തിന് തിരിച്ചടിയാവും. ഗോവയിൽ എൻഡിഎയും യുപിഎയും ഓരോ സീറ്റുകൾ നിലനിർത്തും.

 സർവേയിലെ പ്രവചനമിങ്ങനെ

സർവേയിലെ പ്രവചനമിങ്ങനെ

യു.പിയിൽ എസ.്പി - ബിഎസ്പി സഖ്യം 44 സീറ്റ് നേടും. എൻഡിഎ 31, യുപിഎ 5 എന്നിങ്ങനെയാണ് പ്രവചനം. സമാജ് വാദി പാർട്ടികളുമായി കോണ്‍ഗ്രസിന് സഖ്യം രൂപീകരിക്കാനായാൽ ചിത്രം മാറിയേക്കാം. മഹാരാഷ്ട്രയിൽ സഖ്യങ്ങളില്ലാതെ എൻഡിഎ 23, യുപിഎ 14, എൻസിപി 6, ശിവസേന 5 എന്നിങ്ങനെയാണ് പറയുന്നത്. യുപിഎയിലേക്ക് എൻസിപി കടന്നുവന്നേക്കും.

 സഖ്യസാധ്യത

സഖ്യസാധ്യത

ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന ശിവസേനയുടെ നിലപാട് എൻഡിഎയ്ക്ക് നിർണ്ണായകമാണ്. അതേസമയം ഭൂരിപക്ഷമുണ്ടായിട്ടും അധികാരത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട കർണാടകയിൽ എൻഡിഎ 18 സീറ്റുകളാമായി മുന്നിലെത്തും. യുപിഎ 7, ജെഡിഎസ് 3 എന്നിങ്ങനെയും. ഇവിടെയും ജെഡിഎസ് കോൺഗ്രസ് സഖ്യസാധ്യത സർവേ മുഖവിലക്കെടുത്തിട്ടില്ല.

 ദില്ലിയില്‍

ദില്ലിയില്‍

രാജസ്ഥാനിൽ എൻഡിഎ 17 യുപിഎ 8, നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി കടുത്ത വെല്ലുവിളി നേരിടുന്ന മധ്യപ്രദേശിൽ എൻഡിഎ 22 യുപിഎ 7 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ഗുജറാത്തിൽ ബിജെപി തൂത്തുവാരുമെന്നാണ് സർവേയുടെ കണ്ടെത്തൽ. എൻഡിഎ 24 യുപിഎ 2 എന്നിങ്ങനെ. ദില്ലിയിൽ ആംആദ്മിക്ക് ഒരു സീറ്റ് പോലും പ്രവചിക്കുന്നില്ല.

 സീറ്റുകള്‍

സീറ്റുകള്‍

എൻഡിഎ 7 യുപിഎ 0. ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് 20 സീറ്റുകളുമായി ബഹുദൂരം മുന്നിലെത്തും. ടിഡിപി5, യുപിഎയും എൻഡിഎയും ഒരുസീറ്റ് പോലും നേടില്ല. തെലങ്കാനയിൽ യുപിഎയ്ക്കാണ് മുൻതൂക്കം. യുപിഎ 8, ടിആർഎസ് 7 എൻഡിഎ 1. തെലുങ്കാനയിൽ ടിഡിപി കോണ്‍ഗ്രസിന് പിന്തുണ നൽകാനുള്ള സാധ്യതയും പരിഗണിക്കപ്പെട്ടിട്ടില്ല. ബിഹാറിൽ എൻഡിഎയ്ക്ക് വലിയ ഭൂരിപക്ഷമാണ് പ്രവചിക്കപ്പെടുന്നത്.

 പ്രവചനം

പ്രവചനം

എൻഡിഎ 34 യുപിഎ 6. ജാർഖണ്ഡിൽ എൻഡിഎ 6, യുപിഎ 7, ജെവിഎം 1, പഞ്ചാബിൽ യുപിഎ 12 എൻഡിഎ 1. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ വേട്ടയാടുന്ന ജമ്മു കശ്മീരിൽ എൻഡിഎ 2 യുപിഎ 2 പിഡിപി 1 മറ്റുള്ളവർ 2, ഹിമാചലിൽ എൻഡിഎ 4 യുപിഎ 0 ഉത്തരാഖണ്ഡിൽ എൻഡിഎ 5 യുപിഎ 0, ഹരിയാനയിൽ എൻഡിഎ 6 യുപിഎ 3, ചത്തീസ്ഗഢിൽ എൻഡിഎ 10 യുപിഎ 1, ഒഡീഷയിൽ എൻഡിഎ 12 യുപിഎയ്ക്ക് 3 ബിജെഡി 6, അസമിൽ എൻഡിഎ 9 യുപിഎ 4 എന്നിങ്ങനെയാണ് സർവേ പ്രവചിക്കുന്നത്.

 ഇടതിന് കോട്ടം

ഇടതിന് കോട്ടം

കേരളത്തിലും പശ്ചിമ ബംഗാളിലും ഇടതുപാർട്ടികൾക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സർവേ വ്യക്തമാക്കുന്നു. കേരളത്തിൽ യുഡിഎഫ് 16 എൽഡിഎഫ് 4 എന്നിങ്ങനെയാണ് പ്രവചനം. ശബരിമല വിവാദത്തിലെ സർക്കാരിന്റെ നിലപാട് തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന വിലയിരുത്തലുകൾക്കിടയിലാണ് റിപ്പബ്ലിക്കൻ ടിവുയുടെ സർവേ ഫലം. ഇടതുപക്ഷം കടുത്ത തിരിച്ചടി നേരിടുന്ന പശ്ചിമ ബംഗാളിൽ ഒരു സീറ്റ് പോലും നേടില്ലെന്നും പ്രവചിക്കുന്നു. തൃണമൂൽ 32 എൻഡിഎ 9 യുപിഎ 1 ഇടതുപക്ഷം 0 എന്നിങ്ങനെയാവും സീറ്റ് നില.

 നേട്ടം കൊയ്യും

നേട്ടം കൊയ്യും

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സിക്കീമിൽ എൻഡിഎ സീറ്റ് നിലനിർത്തുമെങ്കിലും വോട്ട് വിഹിതത്തിൽ വലിയ ചോർച്ചയുണ്ടാവുംം. അതേസമയം ഭരണവിരുദ്ധ വികാരത്തിൽ പുതുച്ചേരിയിലെ സിറ്റിംഗ് സീറ്റ് എൻഡിഎയ്ക്ക് നഷ്ടപ്പെടും. നാഗാലാൻഡിൽ ലോക്‌സഭാ സീറ്റ് എൻഡിഎ നിലനിർത്തുമെന്ന് സർവ്വേ ഉറപ്പിക്കുന്നില്ല.

 നിരാശ

നിരാശ

കോണ്‍ഗ്രസിൽ നിന്ന് നാല് എംഎൽഎമാരും സ്്പീക്കറും ബിജെപിയിലേക്ക് ചാടിയ മിസോറാമിലെ സർവേ ഫലം എൻഡിഎയ്ക്കും യുപിഎയ്ക്കും ഒരുപോലെ നിരാശയേകുന്നതാണ്. ഇവിടെ ഉപതിരഞ്ഞെടുപ്പിൽ എംഎൻഎഫ് പാർട്ടി വിജയിക്കും

English summary
upa will score higher than nda says survey report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X