ത്രിപുരയില്‍ തിരിച്ചുവരവിന് സിപിഎം, കാലിടറുമോ ബിജെപിക്ക്? വടക്ക് - കിഴക്കന്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാകും

ന്യൂദല്‍ഹി: രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍. 2023 മാര്‍ച്ചിലും ഡിസംബറിലുമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കും. ഇതോടൊപ്പം രാജസ്ഥാന്‍, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പിലേക്ക് പോകുന്നുണ്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് ആയതിനാല്‍ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന പോരാട്ടമായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ കാണുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലും 2023 ഡിസംബറില്‍ മിസോറാമിലും ആണ് തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ തെരഞ്ഞൈടുപ്പായിരിക്കും ഇത്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനോട് അധികാരം അടിയറവ് വെച്ചത് ബി ജെ പിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

ത്രിപുര

ത്രിപുര

രാഷ്ട്രീയ കുതുകികള്‍ ഏറെ താല്‍പര്യത്തോടെ വീക്ഷിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ത്രിപുരയില്‍ നടക്കുക. ഇന്ത്യയില്‍ ബി ജെ പിയുമായി സി പി ഐ എം നയിക്കുന്ന ഇടതുപക്ഷം നേരിട്ട് പോരടിക്കുന്ന ഏക സംസ്ഥാനമാണ് ത്രിപുര. വര്‍ഷങ്ങളായി ഇടത് - കോണ്‍ഗ്രസ് മത്സരം നടന്ന സംസ്ഥാനത്ത് 2018 ല്‍ കോണ്‍ഗ്രസിനെ നാമാവശേഷമാക്കി അപ്രതീക്ഷിതമായി ബി ജെ പി കയറി വരികയായിരുന്നു.

2

2018 ല്‍ 35 സീറ്റുകളുമായാണ് രണ്ട് പതിറ്റാണ്ട് നീണ്ട് നിന്ന് ഇടത് തുടര്‍ഭരണത്തിന് അന്ത്യം കുറിച്ചത്. ഇടതുപക്ഷത്തിന് 16 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ ബി ജെ പിയും ഇടതുപക്ഷവും തമ്മിലുള്ള വോട്ട് വ്യത്യാസം 1.37% മാത്രമായിരുന്നു. അതേസമയം സംസ്ഥാനത്ത് വര്‍ഷങ്ങളായി മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് 1.79 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.

3

ബിപ്ലബ് ദേബ് ആയിരുന്നു സംസ്ഥാനത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും ഈ വര്‍ഷം മണിക് സാഹയെ ബി ജെ പിയെ മുഖ്യമന്ത്രിയാക്കി. ഗുജറാത്തിലേതിന് സമാനായി ഭരണവിരുദ്ധത മറികടക്കാനായാണ് മുഖ്യമന്ത്രിയെ ബി ജെ പി മാറ്റിയത്. പ്രധാന സഖ്യകക്ഷിയായ ആദിവാസി സംഘടനയായ ഐ പി എഫ് ടിയുമായുള്ള ബന്ധത്തിലാണ് ബി ജെ പിയുടെ ശക്തി.

4

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, ത്രിപുര ട്രൈബല്‍ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ (ടിടിഎഎഡിസി) രൂപീകരിച്ച് രണ്ട് മാസത്തിനുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ടിപ്ര മോത വന്‍ വിജയം നേടിയിരുന്നു. ത്രിപുരയുടെ മൂന്നില്‍ രണ്ട് ഭാഗവും ഉള്‍ക്കൊള്ളുന്ന 28 സീറ്റുകളുള്ള ഗോത്ര കൗണ്‍സിലില്‍ ടിപ്രയ്ക്ക് 20 അംഗങ്ങളുണ്ട്. ബി ജെ പി വിരുദ്ധ രാഷ്ട്രീയ മുന്നണി കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഗോത്രവര്‍ഗ പാര്‍ട്ടി. ഇതിന് കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പിന്തുണ ലഭിച്ചേക്കും എന്നാണ് കരുതുന്നത്.

മേഘാലയ

മേഘാലയ

2018 ലെ മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ കക്ഷി. എന്നാല്‍ പിന്നീട് ബി ഡെ പി അധികാരം പിടിച്ചെടുക്കുകയായിരുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി (എന്‍ പി പി) ചേര്‍ന്നാണ് ബി ജെ പി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചത്. കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2023ല്‍ തന്റെ പാര്‍ട്ടി എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കും എന്നാണ് കോണ്‍റാഡ് സാങ്മ പറയുന്നത്.

6

2018 ല്‍ രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു ബി ജെ പിക്ക് ലഭിച്ചിരുന്നത്. കേന്ദ്ര പദ്ധതികള്‍ വഴി ജനങ്ങളുടെ പിന്തുണ തേടാനാണ് ബി ജെ പി ശ്രമിക്കുന്നത്. എന്‍ പി പിയുടെയും ബി ജെ പിയുടെയും മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ശക്തമായ വെല്ലുവിളി നേരിടേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

നാഗാലാന്‍ഡ്

നാഗാലാന്‍ഡ്

2018 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച എന്‍ ഡി പി പി-ബി ജെ പി സഖ്യം സംസ്ഥാനത്ത് പൊതുവെ വലിയ വിള്ളലുകളൊന്നുമില്ലാതെ പോകുന്നുണ്ട്. 2023ലെ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ മത്സരിക്കാനും 40 സീറ്റുകളില്‍ എന്‍ ഡി പി പി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനുമാണ് ബി ജെ പിയുടെ നീക്കം. 2018ല്‍ 12 സീറ്റുകള്‍ ആണ് ബി ജെ പി നേടിയിരുന്നത്. അതേസമയം ജെ ഡി യുവിന് സംസ്ഥാനത്തെ ചില മേഖലകളില്‍ വലിയ സ്വാധീനമുണ്ട്.

8

സംസ്ഥാനം വിഭജിച്ച് 'ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ്' എന്ന പ്രത്യേക സംസ്ഥാനം വേണം എന്ന് ഏഴ് ഗോത്രങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം സംസ്ഥാന പദവിക്കായുള്ള ആവശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ് എന്ന് പറഞ്ഞാണ് ബി ജെ പി ഇതിനെ പ്രതിരോധിക്കുന്നത്.

മിസോറം

മിസോറം

മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് സര്‍ക്കാരാണ് അധികാരത്തിലുള്ളത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 ല്‍ 28 സീറ്റും എം എന്‍ എഫ് നേടി. കോണ്‍ഗ്രസിന് 5 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബി ജെ പിക്ക് ഒരു സീറ്റാണ് ഉള്ളത്. മിസോ നാഷണല്‍ ഫ്രണ്ട് കേന്ദ്രത്തില്‍ എന്‍ഡിഎയുടെയും വടക്ക് കിഴക്കന്‍ മേഖലയില്‍ ബി ജെ പി നയിക്കുന്ന സഖ്യത്തിന്റേയും ഭാഗമാണ്.

10

ഈ നാല് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ കര്‍ണാടക, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് 2023 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ അടുത്ത വര്‍ഷം ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പും സര്‍ക്കാര്‍ നടത്തിയേക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 24 ലോക്സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 14 എണ്ണത്തില്‍ നിലവില്‍ ബി ജെ പി ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+