കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധയെന്ന് സുക്കര്‍ബര്‍ഗ്, ചോര്‍ച്ചയുണ്ടാവില്ല!! ട്രോളിന് നിയന്ത്രണം!!

രാഷ്ട്രീയ സന്ദേശം നല്‍കുന്ന ട്രോളുകളെ നിയന്ത്രിക്കുമെന്ന് സുക്കര്‍ബര്‍ഗ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കേംബ്രിഡ്ജ് അനലിറ്റിക്ക തന്ന പണിയില്‍ നിന്ന് ഇതുവരെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഫേസ്ബുക്കിന് സാധിച്ചിട്ടില്ല. അതിനിടെ പലതവണ സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് മാപ്പുപറയുകയും ചെയ്തു. എന്നാല്‍ ഇതിലൊന്നും ഉപയോക്താക്കളും കമ്പനികളും തൃപ്തരല്ല. അവര്‍ ഒന്നൊഴിയാതെ ഫേസ്ബുക്കില്‍ നിന്ന് കൊഴിഞ്ഞു പോവുകയാണ്. ഇതോടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സുക്കര്‍ബര്‍ഗ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിലേക്കാണ് അദ്ദേഹം ഉറ്റുനോക്കുന്നത്. ഫേസ്ബുക്ക് വഴിയുള്ള ട്രോളുകള്‍ നിയന്ത്രിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.

ഫേസ്ബുക്കിനെ നയിക്കാൻ താൻ തന്നെ കേമൻ!!! ഒരു അവസരം കൂടി... എല്ലാം പെട്ടെന്ന് തീരില്ലെന്ന് സുക്കർബർഗ്ഫേസ്ബുക്കിനെ നയിക്കാൻ താൻ തന്നെ കേമൻ!!! ഒരു അവസരം കൂടി... എല്ലാം പെട്ടെന്ന് തീരില്ലെന്ന് സുക്കർബർഗ്

1

ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഇടപെട്ടു എന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഭാവിയില്‍ ഇതൊരിക്കലും ആവര്‍ത്തിക്കില്ല. അതിനായി സുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കുകയാണ് ഫേസ്ബുക്കെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഇന്ത്യയില്‍ കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഇതില്‍ ഇടപെടല്‍ ഉണ്ടാവില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി ഒരിക്കലും വ്യാജ പ്രചാരണങ്ങള്‍ അനുവദിക്കില്ല. അത്തരം കാര്യങ്ങളെ കര്‍ശനമായി നേരിടുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. മാധ്യമങ്ങള്‍, ഇക്കണോമിക് ആക്ടേഴ്‌സ്, സര്‍ക്കാര്‍ ഇടപെടലുകള്‍, എന്നിവയെ എന്തുവിലകൊടുത്തും തടയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

2

ബ്രസീല്‍, മെക്‌സിക്കോ, പാകിസ്താന്‍, ഹംഗറി എന്നിവിടങ്ങളിലും ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതും ഗൗരവത്തോടെ കാണുന്നു. അതേസമയം ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുന്നതിനായി ഫേസ്ബുക്കിനെ ഉപയോഗിക്കുന്നുണ്ട്. അതുപോലെ വ്യാജ വാര്‍ത്തകളും ഭീഷണിയാണ്. ഇതൊക്കെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ ഒന്നിനോടും വിട്ടുവീഴ്ച്ചയില്ല. ഉപയോക്താക്കളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

സുക്കർബർഗ് സമ്മതിച്ചു; 8.70 കോടി അക്കൗണ്ടുകൾ ചോർന്നു, 11 ലക്ഷം അക്കൗണ്ടുകൾ യുകെയിൽ നിന്ന്!സുക്കർബർഗ് സമ്മതിച്ചു; 8.70 കോടി അക്കൗണ്ടുകൾ ചോർന്നു, 11 ലക്ഷം അക്കൗണ്ടുകൾ യുകെയിൽ നിന്ന്!

സെയ്ഫുമൊത്ത് വേട്ടയാടി!! കുരുക്കിലാവുന്നത് ഒറ്റയ്ക്ക്, സല്‍മാന്റെ തലവര മാറ്റിയത് ആ ചിത്രം!!സെയ്ഫുമൊത്ത് വേട്ടയാടി!! കുരുക്കിലാവുന്നത് ഒറ്റയ്ക്ക്, സല്‍മാന്റെ തലവര മാറ്റിയത് ആ ചിത്രം!!

English summary
Upcoming elections in India major focus for Facebook Mark Zuckeberg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X