Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ കാത്ത് സുവര്‍ണാവസരം, ആഞ്ഞ് പിടിച്ചാല്‍ ബിജെപിയെ തോല്‍പ്പിക്കാം; വരുന്നത് തെരഞ്ഞെടുപ്പ് കാലം

ന്യൂദല്‍ഹി: 2023 ല്‍ നടക്കാനിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഒമ്പത് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും കന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലിലേക്കുള്ള തെരഞ്ഞെടുപ്പും. 2024 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ തെരഞ്ഞെടുപ്പുകള്‍ ഏറെ നിര്‍ണായകമാകും. മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, കര്‍ണാടക, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പതില്‍ ആറ് സംസ്ഥാനങ്ങളില്‍ ബി ജെ പിയും സഖ്യകക്ഷികളും ആണ് ഭരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസും തെലങ്കനായില്‍ ടി ആര്‍ എസും ( ബി ആര്‍ എസ് ) ആണ് സര്‍ക്കാരിനെ നയിക്കുന്നത്.

1

കോണ്‍ഗ്രസിനെ സംബന്ധിച്ച് അതി നിര്‍ണായകമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍. കാരണം ഒരു വിജയം കോണ്‍ഗ്രസ് അണികള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിക്കുകയും ചെയ്യും. ഹിമാചല്‍ പ്രദേശിലെ ജയവും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും കോണ്‍ഗ്രസിന് ജീവവായു നല്‍കിയിട്ടുണ്ട്. രാജസ്ഥാന്‍, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ വലിയ എണ്ണം എം പിമാരുള്ളതിനാല്‍ ബി ജെ പിക്കും നിര്‍ണായകമാണ്.

കര്‍ണാടക

കര്‍ണാടക

നിലവില്‍ ബി ജെ പിയാണ് കര്‍ണാടക ഭരിക്കുന്നത്. 2018ലെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ബി ജെ പിയുടെ ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും പിന്നീട് രാജിവെക്കേണ്ടി വന്നു. കോണ്‍ഗ്രസും ജെ ഡി എസും ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും 14 മാസത്തിന് ശേഷം സര്‍ക്കാര്‍ വീണു. ഇരു പാര്‍ട്ടികളിലെയും കൂറുമാറിയ എം എല്‍ എമാരുടെ സഹായത്തോടെ യെദ്യൂരപ്പ തിരിച്ചുവന്നു.

3

എന്നാല്‍ പിന്നീട് അദ്ദേഹത്തെ പുറത്താക്കി ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റു. സംസ്ഥാനത്ത് തിരിച്ചുവരവിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റേയും അധികാര വടംവലിയാണ് പാര്‍ട്ടിയെ പിന്നോട്ടടിപ്പിക്കുന്നത്. ജെ ഡി എസാകട്ടെ ഇത്തവണ ഒറ്റക്ക് മത്സരിക്കാനാണ് ഒരുങ്ങുന്നത്.

രാജസ്ഥാന്‍

രാജസ്ഥാന്‍

അശോക് ഗെഹ്ലോട്ടിന്റേയും സച്ചിന്‍ പൈലറ്റിന്റേയും തമ്മിലടിയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പിന്നോട്ടടിപ്പിക്കുന്നത്. 2018 ല്‍ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിനെ പരാജയപ്പെടുത്തി ആണ് കോണ്‍ഗ്രസ് അധികാരം പിടിക്കുന്നത്. 200-ല്‍ 100 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും ഗെലോട്ട്-പൈലറ്റ് പോര് ഇതുവരെ തീര്‍ക്കാനായിട്ടില്ല.

5

2023 ല്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. എന്നാല്‍ ഇരുപാര്‍ട്ടികളും എങ്ങനെ തെരഞ്ഞെടുപ്പിലേക്ക് പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മത്സരം. ബി ജെ പിക്കുള്ളിലും വിഭാഗീയത നിഴലിക്കുന്നുണ്ട്. ഒാരോ തെരഞ്ഞെടുപ്പിലും സര്‍ക്കാരിനെ മാറ്റി പരീക്ഷിക്കുന്ന രീതിയാണ് രാജസ്ഥാനിലെ ജനങ്ങള്‍ പയറ്റുന്നത്.

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡ്

15 വര്‍ഷത്തെ ബി ജെ പി ഭരണത്തിന് അന്ത്യം കുറിച്ചാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് 2018 ല്‍ ജയിച്ച് കയറിയത്. അന്ന് മുഖ്യമന്ത്രിസ്ഥാനത്തിന് മൂന്ന് പേര്‍ അവകാശവാദമുന്നയിച്ചെങ്കിലും പാര്‍ട്ടി ഭൂപേഷ് ബാഗേലിനൊപ്പം നിന്നു. അടുത്ത തെരഞ്ഞെടുപ്പിനായി ഇപ്പോഴേ കരുനീക്കം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഒബിസി ജനസംഖ്യയുള്ളതിനാല്‍ കുമാരി സെല്‍ജയെ കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്.

മധ്യപ്രദേശ്

മധ്യപ്രദേശ്

2020-ന്റെ തുടക്കത്തില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ വിമത നീക്കത്തില്‍ അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ് കമല്‍നാഥിനെയും ദിഗ്വിജയ സിങ്ങിനെയും പോലുള്ള മുതിര്‍ന്ന നേതാക്കളെ മുന്നില്‍ നിര്‍ത്തിയാണ് ബി ജെ പിയെ നേരിടാനൊരുങ്ങുന്നത്. 2018 ലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. പിന്നീട് സിന്ധ്യയുടെ കൂറുമാറ്റത്തില്‍ അധികാരം നഷ്ടമായി.

8

114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടിയുടെ ഏക എം എല്‍ എയുടേയും, ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ 2 എം എല്‍ എമാരുടെയും 4 സ്വതന്ത്രരുടെയും പിന്തുണയോടെ അധികാരം നേടി. കമല്‍നാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും സിന്ധ്യയുടെ വിശ്വസ്തരായ കോണ്‍ഗ്രസില്‍ നിന്നുള്ള 22 സിറ്റിംഗ് എം എല്‍ എമാര്‍ കൂറുമാറി ബി ജെ പിയില്‍ ചേര്‍ന്നു. ഇത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനത്തിനും ശിവരാജ് സിംഗ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനും കാരണമായി.

തെലങ്കാന

തെലങ്കാന

സംസ്ഥാനത്ത് ടിആര്‍എസ്/ബിആര്‍എസ് സര്‍ക്കാരിനെതിരെ ഇത്തവണ ബി ജെ പിയായിരിക്കും കോണ്‍ഗ്രസിന് പകരം പോരാട്ടം നയിക്കുക എന്ന പ്രതീതി ഉണ്ടാക്കാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്. 2018-ല്‍ 119 സീറ്റുകളില്‍ 88 സീറ്റുകള്‍ നേടിയാണ് ടി ആര്‍ എസ് വിജയം പിടിച്ചെടുത്തത്. ടി ആര്‍ എസ് ഇപ്പോള്‍ ബി ആര്‍ എസ് എന്നാണ് അറിയപ്പെടുന്നത്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരാനാണ് കെ സി ആറിന്റെ ശ്രമം.

ജമ്മു കാശ്മീര്‍

ജമ്മു കാശ്മീര്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനാണ് ജമ്മു കശ്മീര്‍ 2023 ല്‍ സാക്ഷ്യം വഹിക്കുക. മണ്ഡലങ്ങളുടെ ഡീലിമിറ്റേഷന്‍ ജമ്മു മേഖലയില്‍ ബി ജെ പിയെ ശക്തമായ നിലയിലാക്കിയിട്ടുണ്ട്. അതേസമയം കശ്മീരില്‍ പി ഡി പിയും നാഷണല്‍ കോണ്‍ഫറന്‍സും ഗുലാം നബി ആസാദിന്റെ പാര്‍ട്ടിയും പരസ്പരം പോരടിക്കുന്നത് കാണാം. സംസ്ഥാനത്തെ പ്രതിപക്ഷം ഒന്നിച്ചില്ലെങ്കില്‍ ബി ജെ പിക്ക് അധികാരം കിട്ടുന്ന മറ്റൊരു സംസ്ഥാനമായി ജമ്മു കശ്മീര്‍ മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+