നിതീഷ് 2020ല്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയും..... എന്‍ഡിഎയെ ഞെട്ടിച്ച വെളിപ്പെടുത്തലുമായി കുശ്വാഹ!!
പട്‌ന: ബീഹാറില്‍ ഉപേന്ദ്ര കുശ്വാഹ ബിജെപിക്ക് കടുത്ത തലവേദനയാവുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിനെ മുഖ്യ ശത്രുവായിട്ടാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് 2020 വരെ മാത്രമേ മുഖ്യമന്ത്രി പദത്തില്‍ തുടരുകയുള്ളൂവെന്നാണ് കുശ്വാഹ പറയുന്നു. അതേസമയം ഈ പ്രസ്താവനയില്‍ ബിജെപി കടുത്ത ആശയക്കുഴപ്പത്തിലാണ്. എന്‍ഡിഎ യോഗം പരസ്യപ്പെടുത്താനുള്ള നീക്കങ്ങളാണ് കുശ്വാഹ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിനിടയില്‍ കുശ്വാഹ ചോദിച്ച സീറ്റുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തെ ബിജെപി ദേശീയ നേതൃത്വം അറിയിക്കുകയും ചെയ്തു. ഇത് നിതീഷ് കാരണമാണ് എന്നാണ് അദ്ദേഹം കരുതുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുശ്വാഹ അധിക ബാധ്യത തന്നെയാണെന്ന് ബിജെപി സംസ്ഥാന നേതൃത്വവും കരുതുന്നു. എന്‍ഡിഎ വിടുന്നതിന് മുമ്പ് വലിയ വിവാദങ്ങളുണ്ടാക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നാണ് സൂചന.

നിതീഷിന് ആഗ്രഹമില്ല
2020ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാറിന് മുഖ്യമന്ത്രിയായി തുടരാന്‍ ആഗ്രഹമില്ലെന്നാണ് കുശ്വാഹയുടെ വെളിപ്പെടുത്തല്‍. പട്‌നയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. ഇക്കാര്യം പാര്‍ട്ടി യോഗത്തിലും നിതീഷ് കുമാര്‍ പറഞ്ഞുവെന്നാണ് കുശ്വാഹ പറയുന്നത്. ഇത് താന്‍ രാഷ്ട്രീപരമായി പറയുന്നതോ തമാശയായി പറയുന്നതോ അല്ലെന്നും കുശ്വാഹ പറയുന്നു.

15 കൊല്ലം ഭരിച്ചു
ബീഹാറില്‍ 15 കൊല്ലത്തോളം ഭരണം നടത്തിയിട്ടുണ്ട് താനെന്നും, എത്രകാലം തനിക്ക് ആ സ്ഥാനത്തിരിക്കാന്‍ പറ്റുമെന്നുമാണ് നിതീഷ് പറഞ്ഞതെന്നും കുശ്വാഹ വ്യക്തമാക്കി. അതേസമയം 2020ല്‍ ബീഹാര്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിന് നേരിടും. ഇത് മുന്‍കൂട്ടി കണ്ടാണ് അദ്ദേഹത്തിന്റെ നീക്കം. നിതീഷ് കുമാര്‍ ഒഴിഞ്ഞാല്‍ അതിന് വേണ്ടിയുള്ള പോരാട്ടം എന്‍ഡിഎയില്‍ തുടങ്ങുമെന്ന് കുശ്വാഹയ്ക്ക് അറിയാം. ഇത് ബിജെപിയും ജെഡിയുവും തമ്മിലുള്ള പോരിലേക്ക് നയിക്കും. ഇതാണ് അദ്ദേഹം ലക്ഷ്യമിടുന്നതും.

എന്‍ഡിഎ വിടുന്നു
കുശ്വാഹ എന്‍ഡിഎ വിടുന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. എന്നാല്‍ എന്‍ഡിഎയില്‍ വിള്ളലുണ്ടാക്കുകയാണ് അതിന് മുമ്പ് അദ്ദേഹം ലക്ഷ്യമിടുന്നത്. തേജസ്വി യാദവുമായി കഴിഞ്ഞ ദിവസം കുശ്വാഹ കൂടിക്കാഴ്ച്ച നടത്തി കഴിഞ്ഞു. ആര്‍എല്‍എസ്പിക്ക് കൂടുതല്‍ സീറ്റ് നല്‍കാന്‍ ധാരണയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മുഖ്യശത്രുവായി നിതീഷ് കുമാറിനെ ഉയര്‍ത്തിക്കാണിച്ചായിരിക്കും ആര്‍എല്‍എസ്പി എന്‍ഡിഎ വിടുക.

ചോദിച്ച സീറ്റുകള്‍ നല്‍കിയില്ല
ആര്‍എല്‍എസ്പി ചോദിച്ച സീറ്റുകള്‍ ബിജെപിയാണ് നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതാണ് പ്രധാന പ്രശ്‌നമായി കുശ്വാഹ കാണുന്നത്. അതേസമയം ഈ സീറ്റുകള്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതാണ്. അതുകൊണ്ടാണ് വിട്ടുനല്‍കാതിരുന്നത്. എന്നാല്‍ കുശ്വാഹ ഇതോടെ ബിജെപിയുമായി പൂര്‍ണമായി അകന്നിരിക്കുകയാണ്. എന്നാല്‍ ബിജെപിയിലെ ഒരു വിഭാഗം ഇപ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. അദ്ദേഹത്തെ ഒപ്പം നിര്‍ത്തണമെന്നാണ് ഇവര്‍ അമിത് ഷായോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപി അപമാനിച്ചു
ബിജെപി തന്റെ ജാതിയെ അപമാനിച്ചു എന്ന രീതിയിലാണ് കുശ്വാഹ ഇപ്പോള്‍ പ്രചാരണം നടത്തുന്നത്. ഇത് ബിജെപി ഒരിക്കലും വിചാരിക്കാത്ത നീക്കമാണ്. ഇതിന് ആര്‍എസ്എസിന്റെ ബിജെപിയിലെ തന്നെ വലിയൊരു വിഭാഗത്തിന്റെയും പിന്തുണയുണ്ട്. നിതീഷിനെ കൂടെ കൂട്ടുകയും കര്‍ഷകരായ തങ്ങളെ വഞ്ചിക്കുകയും ചെയ്‌തെന്നാണ് കുശ്വാഹയുടെ ആരോപണം. അതായത് ബിജെപിയുടെ സവര്‍ണ ജാതി ഭ്രമത്തില്‍ താനും പാര്‍ട്ടിയും രക്തസാക്ഷിയായെന്നാണ് പ്രധാന പ്രചാരണം.

എന്‍ഡിഎ പൊളിയും
കുശ്വാഹയുടെ തന്ത്രത്തില്‍ എന്‍ഡിഎ പൊളിയുമെന്ന സൂചനയാണ് ഉള്ളത്. നിതീഷിന് ഇത്രയധികം സീറ്റുകള്‍ നല്‍കുന്നതിനോട് സുശീല്‍ കുമാര്‍ മോദി, ഗിരിരാജ് സിംഗ്, കൈലാഷ് വിജയ് വര്‍ഗീയ എന്നിവര്‍ക്ക് തീരെ താല്‍പര്യമില്ല. ബിജെപി പ്രബല ശക്തിയായിട്ടും നിതീഷിന് മുന്നില്‍ തലകുനിക്കേണ്ടി വന്നെന്നാണ് ഇവരുടെ വാദം. നിതീഷിന് അത്ര വലിയ ശക്തി സംസ്ഥാനത്തില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. അതേവാദം തന്നെയാണ് കുശ്വാഹയും ഉയര്‍ത്തുന്നത്.

ജാതിവാദം കടുക്കുന്നു
കുശ്വാഹയുടെ നേതൃത്വത്തിലുള്ള ജാതിവാദം സംസ്ഥാനത്ത് കടുക്കുകയാണ്. ഇത് ബിജെപിക്ക് വലിയ ഭീഷണിയാണ്. നിതീഷ് കുമാറിന്റെ കുറുമി വിഭാഗത്തിന്റെ വോട്ടുബാങ്ക് പിളര്‍ത്താനാണ് കുശ്വാഹ ശ്രമിക്കുന്നത്. അതിന് ആര്‍എല്‍എസ്പി ആര്‍ജെഡിക്കൊപ്പം പോയാല്‍ മാത്രം മതി. കുറുമി വിഭാഗത്തില്‍ ചെറിയൊരു പിന്തുണ കുശ്വാഹയ്ക്കുണ്ട്. ഇതോടൊപ്പം കര്‍ഷകരുടെയും പിന്നോക്ക വിഭാഗത്തിന്റെയും വോട്ടുകള്‍ അദ്ദേഹത്തിന് ലഭിക്കും. നിതീഷിന് തിരിച്ചടിയുണ്ടായാല്‍ അത് എന്‍ഡിഎയുടെ മൊത്തം സാധ്യതയെ ഇല്ലാതാക്കും.












Click it and Unblock the Notifications