ജെഡിയു വീണ്ടും വിഘടിച്ചു; പുതിയ പാര്‍ട്ടിയുമായി കുശ്വാഹ... ബിഹാര്‍ രാഷ്ട്രീയം വീണ്ടും ചര്‍ച്ച
നിതീഷ് കുമാറുമായി തര്‍ക്കത്തിലാണ് ഉപേന്ദ്ര കുശ്വാഹ. ഇതാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിലേക്ക് നയിച്ചത്. പലതവണ രാജിവച്ച് തിരിച്ചെത്തിയ നേതാവ് കൂടിയാണ് കുശ്വാഹ

ന്യൂഡല്‍ഹി: ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. രാഷ്ട്രീയ ലോക് ജനതാദള്‍ എന്നാണ് പാര്‍ട്ടിയുടെ പേര്. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി ഏറെ കാലമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് രാജിയിലേക്കും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനും കുശ്വാഹയെ പ്രേരിപ്പിച്ചത്.
പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചുവെന്ന് കുശ്വാഹ മാധ്യമങ്ങളെ അറിയിച്ചു. ഈ തീരുമാനം ഞങ്ങള്‍ ഐക്യത്തോടെ എടുത്തതാണ്. ഞാനാണ് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ്. കര്‍പൂരി താക്കൂറിന്റെ പാരമ്പര്യം നിലനിര്‍ത്തി മുന്നോട്ട് പോകും. നിയമസഭാ കൗണ്‍സിലില്‍ നിന്ന് രാജിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ കൗണ്‍സില്‍ ചെയര്‍മാനെ കണ്ടെത്തണമെന്നും കുശ്വാഹ ആവശ്യപ്പെട്ടു.
സഹോദര തുല്യനായ നിതീഷ് കുമാറില്‍ നിന്ന് ഒരുപാട് പാഠം പഠിച്ചു. മുമ്പ് ആര്‍ജെഡിയുമായി അഭിപ്രായ വ്യത്യാസമുണ്ടായി സഖ്യം വിട്ട അദ്ദേഹം മണിക്കൂറുകള്‍ക്ക് ശേഷം ബിജെപിയുമായി സഖ്യം ചേരുകയായിരുന്നുവെന്നും കുശ്വാഹ എടുത്തുപറഞ്ഞു. ജെഡിയു പാര്‍ലമെന്ററി ബോര്‍ഡ് അധ്യക്ഷനായിരുന്നു കുശ്വാഹ. നിതീഷ് കുമാറിന് സ്വന്തമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് ബോധ്യമായി എന്നാണ് കുശ്വാഹ മാധ്യമങ്ങളോട് പ്രതികരിച്ചത്.
നിതീഷ് കുമാറിന് ചുറ്റും ചിലരുണ്ട്. അവര്‍ പറയുന്നതിന് അനുസരിച്ചാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും കുശ്വാഹ ആരോപിച്ചു. ജെഡിയുവില്‍ നിന്ന് മഹാസഖ്യത്തിന്റെ പിന്‍ഗാമിയെ നിതീഷ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പകരം ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെയാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്. ഇതാണ് കുശ്വാഹയെ ചൊടിപ്പിച്ചത്. 2025ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം തിരഞ്ഞെടുപ്പ് നേരിടുമെന്നാണ് നിതീഷ് പറയുന്നത്.
ജെഡിയുവില്‍ വിമത സ്വരം ഉയര്‍ത്തിയ കുശ്വാഹ കഴിഞ്ഞ രണ്ടു ദിവസമായി അണികളുടെ പിന്തുണ തേടുകയായിരുന്നു. പട്നയില്‍ രണ്ടുദിവസത്തെ ക്യാമ്പ് അദ്ദേഹം സംഘടിപ്പിച്ചിരുന്നു. ആദ്യ ദിനം തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് സൂചിപ്പിക്കുകയും ചെയ്തു.
മുമ്പ് നിതീഷ് കുമാറുമായി അഭിപ്രായ ഭിന്നതയുണ്ടാകുകയും ജെഡിയുവില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത നേതാവാണ് കുശ്വാഹ. 2007ലായിരുന്നു ഇത്. 2009ല്‍ അദ്ദേഹം രാഷ്ട്രീയ സമതാ പാര്‍ട്ടി രൂപീകരിച്ചു. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ പാര്‍ട്ടി ജെഡിയുവില്‍ ലയിച്ചു. 2013ല്‍ വീണ്ടും ജെഡിയു വിട്ട് രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി രൂപീകരിച്ചു. എട്ട് വര്‍ഷത്തിന് ശേഷം കുശ്വാഹയുടെ പാര്‍ട്ടി വീണ്ടും ജെഡിയുവില്‍ ലയിച്ചു. ഇപ്പോള്‍ രാജിവച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications