കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ഉയര്‍ന്ന ജാതിക്കാരുടെ ആധിപത്യം: ദളിതുകളേക്കാൾ മുമ്പിൽ മുസ്ലിങ്ങൾ

  • By S Swetha
Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ ഉയര്‍ന്ന ജാതിക്കാരുടെ താഴെയാണെന്ന് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഡെവലപ്പ്‌മെന്റ് സൊസൈറ്റീസിന്റെ പഠന റിപ്പോര്‍ട്ട്. ഇവരുടെ സ്ഥാനം ദളിതുകളേക്കാളും ഗോത്രവര്‍ഗക്കാരേക്കാളും മുകളിലാണെന്നും പഠനത്തില്‍ പറയുന്നു. ദളിതുകളേക്കാളും ആദിവാസികളേക്കാളും രണ്ടു മടങ്ങ് മേധാവിത്വം ഉയര്‍ന്ന ജാതിയിലുള്ളവര്‍ സാമൂഹ്യ മാധ്യമ മേഖലയില്‍ പുലര്‍ത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുണ്ട്, ഏത് പരിശോധനക്കും തയ്യാര്‍: പരാതിയില്‍ ഉറച്ചു നില്‍ക്കുംബിനോയിയുമായുള്ള ബന്ധത്തിന് തെളിവുണ്ട്, ഏത് പരിശോധനക്കും തയ്യാര്‍: പരാതിയില്‍ ഉറച്ചു നില്‍ക്കും

ഇന്ത്യയിലെ ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും വളര്‍ച്ചയെക്കുറിച്ചും അടുത്തിടെ സമാപിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുന്‍ഗണനകളും മനോഭാവങ്ങളും രൂപപ്പെടുത്തുന്നതില്‍ അവരുടെ പങ്കിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ എക്‌സ്‌പോഷര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത ഉയര്‍ന്ന ജാതിക്കാരായ വോട്ടര്‍മാരില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മികച്ച പ്രകടനം കാഴ്ചവച്ചതായി വിലയിരുത്തുന്നു.

സിഎസ്ഡിഎസിന്റെ ലോക്‌നിറ്റി പ്രോഗ്രാമിന് കീഴില്‍ നടത്തിയ പഠനമനുസരിച്ച്, മറ്റ് സമുദായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന ജാതിക്കാര്‍ ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ വളരെയധികം സജീവമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത് സ്ഥിരമായി തുടരുന്നു. ഇക്കാര്യത്തില്‍ മുസ്ലിംകള്‍ രണ്ടാം സ്ഥാനത്തെത്തി. ദലിതരും ഗോത്രവര്‍ഗക്കാരും ഏറ്റവും മോശം അവസ്ഥയിലാണ്.

ഫേസ്ബുക്കും വാട്സ്ആപ്പും

ഫേസ്ബുക്കും വാട്സ്ആപ്പും

സിഎസ്ഡിഎസിന്റെ ലോക്‌നിറ്റി പ്രോഗ്രാമിന് കീഴില്‍ നടത്തിയ പഠനമനുസരിച്ച്, മറ്റ് സമുദായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന ജാതിക്കാര്‍ ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ വളരെയധികം സജീവമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത് സ്ഥിരമായി തുടരുന്നു. ഇക്കാര്യത്തില്‍ മുസ്ലിംകള്‍ രണ്ടാം സ്ഥാനത്തെത്തി. ദലിതരും ഗോത്രവര്‍ഗക്കാരും ഏറ്റവും മോശം അവസ്ഥയിലാണ്.

 ലോക്നിറ്റി സർവേ

ലോക്നിറ്റി സർവേ

ലോക്‌നിറ്റിയുടെ 2019 ലെ സര്‍വേയില്‍ 15 ശതമാനം ഉയര്‍ന്ന ജാതിക്കാര്‍ക്ക് ഉയര്‍ന്ന സോഷ്യല്‍ മീഡിയ ഉപയോഗമുണ്ടെന്ന് കണ്ടെത്തി, ദലിതര്‍ക്കും ഗോത്രവര്‍ഗ്ഗക്കാര്‍ക്കും ഇടയില്‍ ഉയര്‍ന്ന ഉപയോഗം യഥാക്രമം 8 ശതമാനവും 7 ശതമാനവുമാണ്. ഒന്‍പത് ശതമാനം ഒബിസി കമ്മ്യൂണിറ്റികളും സോഷ്യല്‍ മീഡിയയുടെ ഉയര്‍ന്ന ഉപയോഗം റിപ്പോര്‍ട്ട് ചെയ്തുു. മറുവശത്ത് - സോഷ്യല്‍ മീഡിയയുടെ ഉപയോഗം തീരെയില്ലാത്തവരുടെ കണക്കെടുത്തപ്പോള്‍ ഈ വിടവ് കമ്മ്യൂണിറ്റികള്‍ക്കിടയില്‍ കൂടുതല്‍ വിശാലമാണ്. 75 ശതമാനം ആദിവാസികള്‍ക്കും 71 ശതമാനം ദലിതര്‍ക്കും സോഷ്യല്‍ മീഡിയയില്‍ എക്‌സ്‌പോഷര്‍ ഇല്ലെന്ന് കണ്ടെത്തിയപ്പോള്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് ഇത് 54 ശതമാനമാണ്.

ഫേസ്ബുക്കും വാട്സ്ആപ്പും

ഫേസ്ബുക്കും വാട്സ്ആപ്പും

ഏറ്റവും പ്രചാരമുള്ള രണ്ട് സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയിലാണ് ഉയര്‍ന്ന ജാതിക്കാര്‍ ഏറ്റവും കൂടുതല്‍ സമയം (രാജ്യത്തെ ജനസംഖ്യയുടെ മൊത്തം വിഹിതത്തേക്കാള്‍ 20-22% കൂടുതല്‍ ) ചെലവഴിക്കുന്നതെന്നും വിശകലനത്തില്‍ കണ്ടെത്തി. ഉദാഹരണത്തിന്, 2017 ല്‍, ഉയര്‍ന്ന ജാതിക്കാര്‍ വാട്ട്സ്ആപ്പിന്റെയും ഫെയ്സ്ബുക്കിന്റെയും മൊത്തം ഉപയോക്തൃ അടിത്തറ 30 ശതമാനം രൂപീകരിച്ചു, 2019 ല്‍ ഇത് ഒരു ശതമാനം കുറഞ്ഞ് 29 ശതമാനമായി. മറുവശത്ത് ദലിതര്‍ രണ്ട് പോയിന്റ് വര്‍ദ്ധനവ് കാണിച്ചു.

ട്വിറ്ററിലെ പ്രകടനം

ട്വിറ്ററിലെ പ്രകടനം

ദളിതരെ സംബന്ധിച്ചിടത്തോളം ട്വിറ്റര്‍ ഒരു മികച്ച ഫലം കാണിക്കുന്നു. ട്വിറ്ററിന്റെ മൊത്തം ഉപയോഗത്തില്‍ കമ്മ്യൂണിറ്റിയുടെ പങ്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് പോയിന്റായി ഉയര്‍ന്നു, എട്ട് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി. അതേസമയം, ട്വിറ്ററിലെ ആദിവാസി ഉപയോക്താക്കളുടെ അനുപാതം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 10 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറഞ്ഞു.

 മുസ്ലിം സമുദായത്തിൽ

മുസ്ലിം സമുദായത്തിൽ

രസകരമെന്നു പറയട്ടെ, ദലിത്, ആദിവാസി സമൂഹത്തെപ്പോലെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന മുസ്ലിം സമൂഹം സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഹിന്ദു ഉയര്‍ന്ന ജാതിക്കാര്‍ക്ക് ശേഷം ന്യൂനപക്ഷ സമുദായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. അവയില്‍ അഞ്ചിലൊന്ന് ഭാഗവും സോഷ്യല്‍ മീഡിയയില്‍ ശക്തമോ മിതമായതോ ആയി തുറന്നുകാട്ടപ്പെടുന്നതായി കണ്ടെത്തി, ഇത് ഹിന്ദു ഒബിസികള്‍ക്കിടയില്‍ രേഖപ്പെടുത്തിയ എക്‌സ്‌പോഷറിനേക്കാള്‍ വലുതാണ്. 2019 ഏപ്രില്‍-മെയ്, 2018 മെയ്, 2017 മെയ്, 2014 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടത്തിയ രാജ്യവ്യാപക സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. 26 സംസ്ഥാനങ്ങളിലെ 211 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 24,236 വോട്ടര്‍മാരുമായി അഭിമുഖം നടത്തി.

 തെക്കും പടിഞ്ഞാറും

തെക്കും പടിഞ്ഞാറും


രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറ്, വടക്കന്‍ ഭാഗങ്ങളിലെ സംസ്ഥാനങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് ഏറ്റവുമധികം എക്‌സ്‌പോഷര്‍ / ഉപയോഗം കാണിക്കുന്നു, രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയാണ് ഈ സോഷ്യല്‍ മീഡിയ ഉപയോഗം. സാമ്പത്തിക അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ കണ്ടെത്താവുന്ന കാര്യം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരേക്കാള്‍ ഉയര്‍ന്ന വിഭാഗക്കാരും മധ്യവര്‍ഗക്കാരുമാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെന്നാണ്.

വോട്ടർമാരുടെ മനോഭാവം

വോട്ടർമാരുടെ മനോഭാവം

താഴ്ന്ന വിഭാഗത്തിലുള്ള വോട്ടര്‍മാരെ അപേക്ഷിച്ച് ഉയര്‍ന്ന വിഭാഗത്തിലുള്ള വോട്ടര്‍മാര്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ പതിവായി ഉപയോഗിക്കുന്നവരാണെന്നും സിഎസ്ഡിഎസ് സര്‍വേയില്‍ കണ്ടെത്തി. ആകെയുള്ള വോട്ടര്‍മാരില്‍ മൂന്നില്‍ രണ്ടു ഭാഗവും താഴ്ന്ന വിഭാഗത്തില്‍ നിന്നുള്ളവരും വളരെ ദരിദ്ര വിഭാഗത്തില്‍ നിന്നുള്ള അഞ്ചില്‍ നാലും സോഷ്യല്‍ മീഡിയയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്.

English summary
Upper Caste domination in Social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X