ദളിതരെ കളിക്കാന്‍ വിളിച്ചു വരുത്തി ; തോല്‍പ്പിച്ചപ്പോള്‍ സവര്‍ണ്ണര്‍ തല്ലിച്ചതച്ചു !
ഗുഡ്ഗാവ്: കളിക്കാന്‍ വിളിച്ചുവരുത്തി ഒടുവില്‍ ജയിച്ചപ്പോള്‍ ദളിതരെ സവര്‍ണ്ണര്‍ തല്ലി ചതച്ചു. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം .സാമുദായിക ഐക്യത്തിനായി നടത്തിയ കബഡിമത്സരമാണ് ഒടുവില്‍ അടിപിടിയില്‍ കലാശിച്ചത്.
കബഡിയില്‍ ദളിത് യുവാക്കള്‍ മുന്നിലെത്തിയതാണ് സവര്‍ണ്ണ യുവാക്കളെ പ്രകോപിപ്പിച്ചത്. കളി കാണാനെത്തിയ യുവാക്കളാണ് ആകാശത്തേയ്ക്കു വെടിവെച്ചും ദളിതരെ അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കുകയും ചെയ്തത്...

കബഡി മത്സരം
ഇന്ത്യയുടെ 70 സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സാമുദായിക ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടിയാണ് കബഡി മത്സരം സംഘടിപ്പിച്ചത്.

യാദവരും ദളിതരും തമ്മില്‍
ഗുര്‍ജാറുകള്‍,ജാട്ടുകള്‍,അഗര്‍വാളുകള്‍ തുടങ്ങി ഒട്ടേറെ സമുദായക്കാര്‍ ഉള്‍പ്പെട്ട 40 ലേറെ ടീമുകള്‍ മത്സരാര്‍ത്ഥികളായിട്ടുണ്ടായിരുന്നു .യാദവരും ദളിതരും തമ്മിലുളള മത്സരമാണ് പ്രശ്‌നത്തില്‍ കലാശിച്ചത്.

ആകാശത്തേയ്ക്കു വെടിവെപ്പ്
കളി തുടങ്ങി കുറച്ചു സമയത്തിനുള്ളില്‍ ദളിത് ടീം മുന്നേറാന്‍ തുടങ്ങിയപ്പോള്‍ തന്നെ കാണികളില്‍ ചിലര്‍ ആകാശത്തേയക്കു വെടിവെച്ചും മറ്റും മത്സരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

താഴ്ന്ന കുലത്തില്‍പ്പെട്ടവര്‍ ജയിക്കരുത്
കാണികളില്‍ ചിലര്‍ കളിക്കളത്തിലിറങ്ങുകയും ദളിത് മത്സരാര്‍ത്ഥികളെ മുളവടികൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. നാലു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. താഴ്ന്ന കുലത്തില്‍ പെട്ട നിങ്ങളെ ജയിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.












Click it and Unblock the Notifications