കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം; 27 ല്‍ 20 ജില്ല പഞ്ചായത്തിലും 110 ജന്‍പദിലും വിജയം

Google Oneindia Malayalam News

റായ്പൂര്‍: ദില്ലി നിയസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധ്യമായിട്ടില്ല. ആംആദ്മി മുന്നാം തവണയും വിജയം കൊയ്ത് തിരഞ്ഞെടുപ്പില്‍ രാജ്യതലസ്ഥാനത്ത് പാര്‍ട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കാഴ്ച്ചവെച്ചത്.

സംസ്ഥാനത്ത് ആകെയുള്ള 70 സീറ്റില്‍ 62 ഉം നേടി ആംആദ്മി അധികാരത്തിലെത്തിയപ്പോള്‍ ശേഷിച്ച 8 സീറ്റുകള്‍ ബിജെപിയും സ്വന്തമാക്കി. ദില്ലിയിലെ തിരിച്ചടി നിരാശയുണ്ടാക്കുന്നെങ്കിലും രണ്ട് സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് ഉണര്‍ത്തുന്നത്. വിശദാംശങ്ങല്‍ ഇങ്ങനെ..

വിജയം

വിജയം

കര്‍ണാടക, ഛത്തീസ്ഗണ്ഡ് എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളിലാണ് ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും വലിയ വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ഛത്തീസ്ഗണ്ഡില്‍ സില (ജില്ല) പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വിജയം കൊയ്തത്.

20 ഇടത്തും

20 ഇടത്തും

സംസ്ഥാനത്ത് ആകെയുള്ള 27 സില പഞ്ചായത്ത് സമിതികളില്‍ 20 ഇടത്തും അധ്യക്ഷ സ്ഥാനം ഉം കോണ്‍ഗ്രസ് സ്വന്തമാക്കി. 21 ഇടത്ത് ഉപാധ്യക്ഷ സ്ഥാനം ലഭിച്ചെന്നും പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നു. വെള്ളിയാഴ്ച്ചയായിരുന്നു സില പഞ്ചായത്ത് ഭരണ സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.

145 ല്‍ 110

145 ല്‍ 110

145 സന്‍പദ് പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വലിയ മുന്നേറ്റം കാഴ്ച്ച വെക്കാന്‍ സാധിച്ചു. 110 സന്‍പദ് പഞ്ചായത്തുകളുടെ ഭരണ നേതൃത്വമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. 27 ഇടങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നെന്നും കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു.

സര്‍ക്കാറിനുള്ള അംഗീകാരം

സര്‍ക്കാറിനുള്ള അംഗീകാരം

ഒരു വര്‍ഷം മാത്രം തികഞ്ഞ സംസ്ഥാനക്കെ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള അംഗീകരാമാണ് ഈ വിജയമെന്ന് പിസിസി അധ്യക്ഷന്‍ മോഹന്‍ മര്‍കാം അഭിപ്രായപ്പെട്ടു. കൃഷിക്കാരെ കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ ബിജെപിയെ ഗ്രാമീണ ജനത ഒരു പാഠം പഠിപ്പെച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാധിച്ചില്ല

സാധിച്ചില്ല

സംസ്ഥാനത്തെ കര്‍ഷക ജനവിഭാഗം ബിജെപിയെ വിശ്വസിച്ചില്ല. തെറ്റായ പ്രചരണങ്ങള്‍ നടത്തിയെങ്കിലും അവരെ സ്വാധീനിക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിജയം പാര്‍ട്ടിയുടെ താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടതാണെന്നും മര്‍കാം പറഞ്ഞു.

10 ൽ 10 ഉം

10 ൽ 10 ഉം

സംസ്ഥാനത്ത് ഒരു മാസം മുൻപ് നടന്ന കോർപ്പറേഷൻ ഇലക്ഷനിൽ 10 ൽ 10 കോർപ്പറേഷനുകളും കോൺഗ്രസ് നേടിയിരുന്നു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലേറ്റ് പരാജയത്തിന് ശേഷം കോണ്‍ഗ്രസ് നടത്തിയ ശക്തമായ തിരിച്ചു വരവായിരുന്നു അത്. സില പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അത് ആവര്‍ത്തിക്കുന്ന.

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 11 ലോക്സഭ സീറ്റില്‍ 9 ബിജെപി നേടിയപ്പോള്‍ ശേഷിച്ച 2 സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. 10 കോര്‍പ്പറേഷനുകള്‍ക്ക് പുറമെ 151 നഗര സഭകളിലേക്കും 38 മുന്‍സിപ്പല്‍ കൗണ്‍സിലിലേക്കും 103 പഞ്ചായത്തുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

ജയിച്ചത്

ജയിച്ചത്

ഡിസംബര്‍ 21 ന് നടന്ന തിരഞ്ഞെടുപ്പില്‍ 2834 വാര്‍ഡുകളില്‍ 1283 ഇടങ്ങളില്‍ കോണ്‍ഗ്രസും 1132 വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു. ജഗദല്‍പുര്‍,ചിര്‍മിരി,അംബികാപുര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് ഭരണം നേടിയത്. മറ്റ് 7 ഇടങ്ങളില്‍ സ്വതന്ത്രന്‍മാരുടെ പിന്തുണയോടെയായിരുന്നു കോണ്‍ഗ്രസ് മേയര്‍ സ്ഥാനം നേടിയത്.

കര്‍ണാടകയിലും

കര്‍ണാടകയിലും

കഴിഞ്ഞ ദിവസം നടന്ന കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയെ മറികടന്ന് കോണ്‍ഗ്രസ് മുന്‍തൂക്കം നേടിയിരുന്നു. ആറ് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് മേല്‍ക്കൈ നേടിയത്. ഹോസ്കോട്ട്, ചിക്കബെല്ലാപൂര്‍, ഹുന്‍സൂര്‍, സിരുഗപ്പ എന്നീ മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേയും തെക്കലാക്കോട്ട് ടൗണ്‍ പഞ്ചായത്തിലെയും സിന്ദഗി ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലിലേയും വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്

69 വാര്‍ഡുകളില്‍

69 വാര്‍ഡുകളില്‍

തിരഞ്ഞെടുപ്പ് നടന്ന 167 വാര്‍ഡുകളില്‍ 69 വാര്‍ഡുകളില്‍ കോണ്‍ഗ്രസിനാണ് വിജയിക്കാനായത്. 59 സീറ്റുകളില്‍ ബിജെപി ജയിച്ചപ്പോള്‍ ജെഡിഎസിന് 15 സീറ്റുകളില്‍ വിജയിക്കാനായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മറ്റ് ചെറുപാര്‍ട്ടികളും 24 സീറ്റുകളില്‍ വിജയിച്ചു. ഫിബ്രവരി 9 നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍

ഡിസംബര്‍ 5 ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വാസം പകരുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്‍റെ പതനത്തിന് പിന്നാലെ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകളില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.

അധികാരം കിട്ടിയത്

അധികാരം കിട്ടിയത്

നാല് മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ രണ്ടെണ്ണത്തില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു. താഴേ തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നതിന്‍റെ തെളിവാണിതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ചിക്കബെല്ലാപൂര്‍, ഹുന്‍സൂര്‍, സിരുഗപ്പ, സിന്ധഗി ടൗണ്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ ഭരണം കോണ്‍ഗ്രസിനും ഹോസ്കോട്ട് സിറ്റി മുനിസിപ്പല്‍ ബിജെപിക്കുമാണ് ലഭിച്ചത്.

 ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി എംഎല്‍എ; കര്‍ണാടകയില്‍ വീണ്ടും നാടകീയതയോ? ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി എംഎല്‍എ; കര്‍ണാടകയില്‍ വീണ്ടും നാടകീയതയോ?

'മിഷന്‍ ബെംഗളൂരു' പ്രഖ്യാപിച്ച് ആംആദ്മി; 198 പേര്‍ ഇറങ്ങും, ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാവും'മിഷന്‍ ബെംഗളൂരു' പ്രഖ്യാപിച്ച് ആംആദ്മി; 198 പേര്‍ ഇറങ്ങും, ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാവും

English summary
upper hand for congress in Zila Panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X