രഹസ്യബാലറ്റിന് വേണ്ടി കൊതിച്ച ഒപിഎസ് പൊട്ടുമോ? അതൊന്നും പറ്റില്ലെന്ന് സ്പീക്കര്‍
ചെന്നൈ: വിശ്വാസ വോട്ടെടുപ്പിനിടെ രഹസ്യബാലറ്റിന് അനുമതി വേണമെന്നുള്ള ഒപിഎസ് പക്ഷത്തിന്റെയും ഡിഎംകെയുടേയും ആവശ്യം സ്പീക്കര്‍ നിരസിച്ചു. അതേസമയം ശബ്ദ വോട്ടെടുപ്പില്ലെന്നും എംഎല്‍എമാര്‍ എഴുന്നേറ്റുനിന്ന് പിന്തുണ അറിയിക്കണമെന്നുമുള്ളതാണ് അന്തിമ തീരുമാനം. വിശ്വാസ പ്രമേയം പാസാകുന്നതിന് 115 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. നിയമസഭയ്ക്കുള്ളിലെ മീഡിയ റൂം അടച്ചു പൂട്ടുന്നതിനൊപ്പം മാധ്യമപ്രവര്‍ത്തകര്‍ സഭയില്‍ പ്രവേശിയ്ക്കുന്നതും തടഞ്ഞിട്ടുണ്ട്.
ഡിഎംകെയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പനീര്‍ശെല്‍വത്തിനും ഡിഎംകെയുടെ സ്റ്റാലിനും സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. രഹസ്യ വോട്ടെടുപ്പ് നടന്നാല്‍ കൂടുതല്‍ എംഎല്‍എമാര്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുമെന്നായിരുന്നു ഒപിഎസ് പക്ഷത്തിന്റെ പ്രതീക്ഷ, എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ അതില്ലാതായി. ഇതേ ആവശ്യവുമായി നേരത്തെ മുന്‍മന്ത്രി കെ പാണ്ഡ്യരാജന്‍, സി പൊന്നയ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ രഹസ്യ വോട്ടെടുപ്പ് നടത്തില്ലെന്ന് നിയമവൃത്തങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു.

എംഎല്‍എമാരെ ആറ് ബ്ലോക്കുകളാക്കി തിരിച്ചാണ് വോട്ടെടുപ്പ് നടത്തുക. 38 എംഎല്‍എമാര്‍ വീതമുള്ള ഓരോ ബ്ലോക്കില്‍ നിന്നും എംഎല്‍മാര്‍ എഴുന്നേറ്റ് നിന്ന് വോട്ട് രേഖപ്പെടുത്താനാണ് സ്പീക്കറുടെ നിര്‍ദേശം. 115 എംഎല്‍എമാരുടെ പിന്തുണയാണ് വിശ്വാസ പ്രമേയം പാസാകുന്നതിന് വേണ്ടത്.












Click it and Unblock the Notifications