കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതിയും അഖിലേഷും വന്നാലും യുപിയില്‍ ബിജെപി വീഴില്ല..... ചരിത്രം ബിജെപിക്കൊപ്പം!!

Google Oneindia Malayalam News

ലഖ്‌നൗ: കേന്ദ്രത്തില്‍ അധികാരം പിടിക്കാന്‍ ഉത്തര്‍പ്രദേശ് അത്യാവശ്യമാണോ. എല്ലാതവണയും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നം വെക്കുന്നത് യുപിയാണ്. മാധ്യമങ്ങള്‍ പറയുന്നത് ഇതേ വാക്ക് തന്നെയാണ്. നിലവില്‍ സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യം ഇവിടെ ബിജെപിയെ നേരിടാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്. പക്ഷേ കണക്കുകള്‍ പ്രകാരം ബിജെപിക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ല എന്ന് വ്യക്തമാണ്. എസ്പി ബിഎസ്പി സഖ്യം വന്നാല്‍ സീറ്റ് കുറയുമെങ്കിലും ബിജെപിയുടെ കുതിപ്പ് ഇവര്‍ക്കും തടയാനാവില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം അധികാരം നേടണമെങ്കില്‍ ഉത്തര്‍പ്രദേശിന്റെ ആവശ്യം ഇല്ലെന്നും 30 വര്‍ഷത്തെ ചരിത്രം വ്യക്തമാക്കി തരുന്നുണ്ട്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഏറ്റവും ആശങ്കപ്പെടേണ്ട തിരഞ്ഞെടുപ്പാണ് ഇനി വരാനിരിക്കുന്നത്. ബിജെപി ഹിന്ദി ഹൃദയഭൂമിയിലെ നഷ്ടം മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തവണ നികത്തുമെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പക്ഷേ ഇത് യുപിയില്‍ എത്രത്തോളമുണ്ടാകുമെന്ന് മാത്രമേ ഇനി അറിയാനുള്ളൂ.

2014ലെ സീറ്റുകള്‍

2014ലെ സീറ്റുകള്‍

2014ല്‍ ബിജെപി യുപിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തേരോട്ടമാണ് നടത്തിയത്. ആകെയുള്ള 80 സീറ്റില്‍ 71 എണ്ണം ബിജെപി സ്വന്തമാക്കി. ഇത് രാമക്ഷേത്ര നിര്‍മാണ പ്രചാരണവും ബാബ്‌റി മസ്ജിദ് തകര്‍ക്കലും കഴിഞ്ഞ സമയത്തുള്ളതിനേക്കാള്‍ ഉയര്‍ന്ന തരത്തിലായിരുന്നു. ഹിന്ദു വികാരം മാത്രമല്ല ബിജെപിയെ ഇത്ര വലിയ നേട്ടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാണ്. ബിജെപിയുടെ മൊത്തം സീറ്റിന്റെ നാലില്‍ ഒരു ഭാഗവും യുപിയില്‍ നിന്നായിരുന്നു.

കോണ്‍ഗ്രസിന്റെ നേട്ടം ബിജെപിക്ക്

കോണ്‍ഗ്രസിന്റെ നേട്ടം ബിജെപിക്ക്

30 വര്‍ഷത്തിന് സംസ്ഥാനത്ത് ഇത്ര വലിയ നേട്ടം സ്വന്തമാക്കുന്ന പാര്‍ട്ടിയെന്ന നേട്ടവും ബിജെപിക്ക് 2014ല്‍ ലഭിച്ചിരുന്നു. കോണ്‍ഗ്രസ് മാത്രമാണ് ഇത്തരമൊരു നേട്ടം മുമ്പ് സ്വന്തമാക്കിയത്. ഇതിനേക്കാളും ബിജെപിയെ സഹായിച്ചത് നരേന്ദ്ര മോദി വാരണാസിയില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതാണ്. സംസ്ഥാനത്തൊട്ടാകെ മോദി തരംഗം ഏറ്റവും ഉയര്‍ന്ന തോതിലായിരുന്നു. അമിത് ഷായുടെ പ്രചാരണ രീതി അതുവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണാത്ത തരത്തിലായിരുന്നു. ഇതോടെ എസ്പിക്കും ബിഎസ്പിക്കും കോണ്‍ഗ്രസിനും ഇവിടെ പിടിച്ച് നില്‍ക്കാന്‍ പോലുമായില്ല.

മഹാസഖ്യം വരുന്നു

മഹാസഖ്യം വരുന്നു

ഇത്ര വലിയ തകര്‍ച്ച എസ്പിക്കും ബിഎസ്പിക്കും താങ്ങാവുന്നതില്‍ അധികമായിരുന്നു. വര്‍ഷങ്ങളായി ഇരുപാര്‍ട്ടികളുമായിരുന്നു യുപിയില്‍ ഭരണം നേടിക്കൊണ്ടിരുന്നത്. എന്നാല്‍ ബിജെപി വന്നതോടെ ഈ സമവാക്യങ്ങളൊക്കെ മാറി. ഇതോടെ ശത്രുത മറക്കാന്‍ മായാവതിയും അഖിലേഷ് യാദവും തീരുമാനിക്കുകയായിരുന്നു. മുലായം സിംഗ് യാദവിനെ മനപ്പൂര്‍വം ഒഴിവാക്കുകയും ചെയ്തു. ഇരുവരും 38 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് തീരുമാനം. എസ്പി കേഡര്‍ പാര്‍ട്ടിയായതിനാല്‍ ഇരുവരും ചേരുമ്പോള്‍ അത് ബിജെപിക്ക് വലിയ വെല്ലുവിളിയാവും.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ഇന്ത്യയില്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. പാര്‍ലമെന്റിലെ 15 ശതമാനം അംഗങ്ങള്‍ ഇവിടെ നിന്നാണ് വരുന്നത്. 15 ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ 9 പേര്‍ യുപിയില്‍ നിന്നാണ് വിജയിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, ചരണ്‍ സിംഗ്, രാജീവ് ഗാന്ധി, വിപി സിംഗ്, ചന്ദ്രശേഖര്‍, അടല്‍ ബീഹാരി വാജ്‌പേയ്, നരേന്ദ്ര മോദി എന്നിവരാണിത്. ഇത്തവണ മായാവതി യുപിയില്‍ നിന്നുള്ള പ്രധാനമന്ത്രിയാവാനാണ് ഒരുങ്ങുന്നത്. അതുകൊണ്ട് യുപി പോരാട്ടം പൊടിപാറും.

1989 മുതല്‍ ഇങ്ങനെ

1989 മുതല്‍ ഇങ്ങനെ

1989 മുതല്‍ ഉത്തര്‍പ്രദേശ് കേന്ദ്ര ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം നിന്നത് നാല് തവണയാണ്. ഇതിലെല്ലാം നേട്ടമുണ്ടാക്കിയത് ബിജെപിയുമാണ്. ബാക്കിയെല്ലാ സമയത്തും കേന്ദ്രത്തില്‍ അധികാരം നിര്‍ണയിക്കുന്നതില്‍ യുപിക്ക് വലിയ പങ്കില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1989, 1998, 1999, 2014 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മാറ്റമുണ്ടായത്. അതുകൊണ്ട് തന്നെ ഇത്തവണ എസ്ബി ബിഎസ്പി സഖ്യം ബിജെപിയുടെ സാധ്യതകളെ ഒരു തരത്തിലും ഇല്ലാതാക്കില്ല.

നേട്ടമുണ്ടാക്കുന്നത് ആരൊക്കെ?

നേട്ടമുണ്ടാക്കുന്നത് ആരൊക്കെ?

1989ല്‍ ജനതാദളാണ് യുപിയില്‍ വന്‍ നേട്ടമുണ്ടാക്കിയത്. 50 സീറ്റ് നേടിയ അവര്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. 1991ല്‍ ബിജെപി 50 സീറ്റില്‍ അധികം നേടിയെങ്കിലും അധികാരം ലഭിച്ചില്ല. 1996ലും 50 സീറ്റില്‍ കൂടുതല്‍ ബിജെപിക്ക് സീറ്റ് ലഭിച്ചു. അപ്പോഴും അധികാരത്തിന് പുറത്ത് തന്നെ. 1998ല്‍ 58 സീറ്റ് ബിജെപി യുപിയില്‍ നേടി. ഇത്തവണ അവര്‍ അധികാരം നേടുകയും ചെയ്തു. 1999ല്‍ ബിജെപി 29 സീറ്റിലേക്ക് ഒതുങ്ങി. ഇത്തവണയും ചരിത്രം തെറ്റിച്ച് ബിജെപി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കി.

2004 മുതല്‍ ഇങ്ങനെ

2004 മുതല്‍ ഇങ്ങനെ

2004ല്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന് ശ്രമിക്കുന്ന വര്‍ഷമായിരുന്നു. എന്നാല്‍ വെറും ഒന്‍പത് സീറ്റാണ് പാര്‍ട്ടിക്ക് ലഭിച്ചത്. 35 സീറ്റോടെ സമാജ് വാദി പാര്‍ട്ടി വലിയ നേട്ടമുണ്ടാക്കി. പക്ഷേ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തി. എസ്പിക്ക് ക്യാബിനറ്റ് ബെര്‍ത്ത് പോലും 2004ല്‍ ലഭിച്ചില്ല. 2009ല്‍ എസ്പി തന്നെയായിരുന്നു നേട്ടമുണ്ടാക്കിയത്. കോണ്‍ഗ്രസിന് 21 സീറ്റ് ലഭിച്ചിരുന്നു. ഇത്തവണയും കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തി. ഇത്തവണയും എസ്പിയും ബിഎസ്പിയും അധികാരത്തിന് പുറത്തായി. 2014ലാണ് പിന്നെ മാറ്റം വന്നത്. ബിജെപി യുപി പിടിക്കുകയും മോദി പ്രധാനമന്ത്രിയാവുകയും ചെയ്തു.

ബിജെപിക്ക് വീഴ്ച്ച ഉണ്ടാവും

ബിജെപിക്ക് വീഴ്ച്ച ഉണ്ടാവും

എസ്പി ബിഎസ്പി സഖ്യം മത്സരിച്ചാല്‍ 32 സീറ്റുകളിലേക്ക് എന്‍ഡിഎ ഒതുങ്ങും. ഹിന്ദു മുന്നോക്ക വിഭാഗം ഒഴിച്ചുള്ള വോട്ടുകള്‍ എസ്പി ബിഎസ്പിക്ക് സഖ്യത്തിന് ലഭിക്കും. ദളിത്, മുസ്ലീം, ആദിവാസി, യാദവ് വിഭാഗങ്ങളുടെ വോട്ടും പ്രതിപക്ഷ മഹാസഖ്യത്തിന് ലഭിക്കും. ഈ വിഭാഗങ്ങള്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയില്‍ അധികം വരും.

വീഴ്ച്ച എങ്ങനെ

വീഴ്ച്ച എങ്ങനെ

1999 മുതല്‍ 2009 വരെയുള്ള കണക്കെടുത്താല്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ചേര്‍ന്നാണ് യുപിയിലെ പകുതിയില്‍ അധികം സീറ്റും നേടുന്നത്. ഇത് സ്വതന്ത്രരായി മത്സരിക്കുമ്പോഴാണ്. ഇവര്‍ ഒരുമിച്ച് മത്സരിക്കുമ്പോള്‍ അത് ബിജെപിക്ക് കൂടുതല്‍ ദോഷകരമാകും. എന്നാല്‍ എസ്ബി ബിഎസ്പി സഖ്യം യുപിയില്‍ വിജയിച്ചാലും അവര്‍ക്ക് അധികാരത്തിലെത്താനാവില്ല. കാരണം കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലും ഇവര്‍ അധികാരത്തിന് പുറത്താവും. അതോടെ ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടും.

മോദിക്ക് വീഴ്ച്ചയുണ്ടാവില്ല

മോദിക്ക് വീഴ്ച്ചയുണ്ടാവില്ല

മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 2019ല്‍ വീഴ്ച്ച സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. 30 സീറ്റുകള്‍ ഇപ്പോഴുള്ളതിലും കുറഞ്ഞാലും ബിജെപിക്ക് പ്രതീക്ഷയാണ്. നോര്‍ത്ത് ഈസ്റ്റിലും ദക്ഷിണേന്ത്യയിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. യുപിയില്‍ നേട്ടമുണ്ടാക്കിയില്ലെങ്കിലും സര്‍ക്കാരുണ്ടാക്കാനുമെന്ന ചരിത്രം ബിജെപിക്ക് ഒപ്പമുണ്ട്. യുപിയിലെ പോലെ എല്ലായിടത്തും കണക്കുകള്‍ ആവര്‍ത്തിക്കാനും സാധ്യതയില്ല. അതുകൊണ്ട് 30 സീറ്റിന്റെ വീഴ്ച്ച വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മ്‌റികടന്നാല്‍ മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവും.

എന്നെ സ്ത്രീവിരുദ്ധനാക്കാന്‍ നോക്കേണ്ട.....നിര്‍മലാ സീതാരാമന് മറുപടിയുമായി രാഹുല്‍!!എന്നെ സ്ത്രീവിരുദ്ധനാക്കാന്‍ നോക്കേണ്ട.....നിര്‍മലാ സീതാരാമന് മറുപടിയുമായി രാഹുല്‍!!

കോണ്‍ഗ്രസ് 60 സീറ്റില്‍ മത്സരിക്കും, 20 സീറ്റില്‍ പരസ്പര ധാരണ!! രാഹുലിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെകോണ്‍ഗ്രസ് 60 സീറ്റില്‍ മത്സരിക്കും, 20 സീറ്റില്‍ പരസ്പര ധാരണ!! രാഹുലിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

English summary
ups history gives bjp hope
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X