2019 ലെ ആദ്യ സിവില്‍ സര്‍വീസ് പരീക്ഷ ഫലം;100 റാങ്കുകളില്‍ 10 മലയാളി തിളക്കം
ദില്ലി: 2019 ലെ ആദ്യ സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ആദ്യ 100 റാങ്കുകളില്‍ 10 മലയാളികള്‍ ഉള്‍പ്പെടുന്നു. 2019 സെപ്തംബറില്‍ നടന്ന മെയിന്‍ എഴുത്ത പരീക്ഷയുടേയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് വരെ നടന്ന അഭിമുഖ പരീക്ഷയുടേയും ഫലങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിയത് പ്രദിപ് സിംഗാണ്. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവരാണ് രണ്ടും മൂന്നും റാങ്ക് നേടിയവര്‍. സിഎസ് ജയദേവാണ് അഞ്ചാം റാങ്ക് നേടിയ മലയാളി.

Recommended Video
36ാം റാങ്ക് നേടിയ ആര്‍ ശരണ്യ, 45 ാം റാങ്ക് നേടിയ സഫ്‌ന നസ്‌റുദ്ദീന്‍, 47 ാം റാങ്ക് നേടിയ ആര്‍ ഐശ്വര്യ, 55ാം നേടിയ അരുണ്‍ എസ് നായര്‍, 68 ാം റാങ്ക് നേടിയ എസ് പ്രിയങ്ക, 71 ാം റാങ്ക് നേടിയ ബി യശ്‌നി, 89ാം റാങ്ക് നേടിയ നിഥിന്‍ കെ ബിജു, 92 ാം റാങ്ക് നേടിയ എവി ദേവി നന്ദന, 99 ാം റാങ്ക് നേടിയ പിപി അര്‍ച്ചന എന്നിവരാണ് റാങ്ക് നേടിയ മലയാളികള്‍.












Click it and Unblock the Notifications