സിവിൽ സർവീസ് പരീക്ഷാഫലം 2023: ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്, ആദ്യ അഞ്ച് റാങ്കിൽ മലയാളിയും
ന്യൂഡൽഹി: യു പി എസ് സി സിവിൽ സർവീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നൂം റാങ്കുകൾ യഥാക്രമം അനിമേഷ് പ്രധാൻ, ഡോനുരു അനന്യ എന്നിവർക്കാണ്. ആദ്യ അഞ്ച് റാങ്കിൽ ഒരു മലയാളിയും ഉണ്ട്. കൊച്ചി ദിവാൻസ് സ്വദേശി സിദ്ധാർത്ഥ് രാം കുമാറിനാണ് നാലാം റാങ്ക്.

ഇത്തവണ 1016 ഉദ്യോഗാർത്ഥികളാണ് സിവിൽ സർവീസ് പരീക്ഷ പാസായതായി യു പി എസ് സി അറിയിച്ചു. 2023 മേയ് 28 ന് ആയിരുന്ന പ്രിലിമിനറി പരീക്ഷ നടന്നത്. ഇതിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 15,16,17,23,24 തീയതികളിലായി മെയ്ൻ പരീക്ഷ നടത്തിയ ഡിസംബർ എട്ടിനാണ് മെയ്ൻ പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ആദ്യ നൂറിൽ
ജനുവരി 2, ഏപ്രിൽ 9 തീയതികളിലായാണ് സിവിൽ സർവീസ് പരീക്ഷയുടെ അവസാന ഘട്ടമായ ഇന്റർവ്യൂവും പേഴ്സണാലിറ്റി ടെസ്റ്റും നടന്നത്. ഐ എ എസ് , ഐ പി എസ്, ഇന്ത്യൻ ഫോറിൻ സർവീസ് അടക്കം നിരവധി സർവീസുകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനാണ് പരീക്ഷ നടത്തുന്നത്. ബിരുദം ആണ് പരീക്ഷ എഴുതാനുള്ള അടിസ്ഥാന യോഗ്യത.
ആദ്യ റാങ്കുകലിൽ നിരവദി മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട്. വിഷ്ണു ശശികുമാർ ( 31 റാങ്ക് ), അർച്ചന പി പി ( 40ാം റാങ്ക് ), രമ്യ ആർ ( 45ാം റാങ്ക്, ബിൻ ജോ പി ജോസ് ( 59ാം) റാങ്ക്, പ്രശാന്ത് എസ് ( 78ാം റാങ്ക് ), ആനി ജോർജ് ( 93ാം റാങ്ക് ), ജി ഹരിശങ്കർ ( 107ാം റാങ്ക് ), ഫെബിൻ തോമസ് ( 133ാം റാങ്ക് ), വിനീത് ലോഹിദാക്ഷൻ ( 169ാം റാങ്ക്) മഞ്ജുഷ ബി ജോർജ് ( 195ാം റാങ്ക് ) അനുഷ പിള്ള ( 202ാം റാങ്ക് ) നെവിൻ കുരുവിള തോമസ് ( 225 റാങ്ക് ), മഞ്ഞിമ പി ( 235 റാങ്ക് ) എന്നാവരാണ് റാങ്ക് നേടിയ മറ്റ് മലയാളികൾ












Click it and Unblock the Notifications