സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിയായ രേണു രാജിന് രണ്ടാം റാങ്ക്
ദില്ലി: യുപിഎസ്സി നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇറാ സിംഗാളിനാണ് ഒന്നാം റാങ്ക്.രണ്ട് മലയാളികള്‍ ആദ്യ പത്ത് റാങ്കുകാരില്‍ ഇടംനേടി. ചങ്ങനാശേരി സ്വദേശി ഡോ. രേണു രാജ് രണ്ടാം റാങ്കും കെ. നിധീഷ് എട്ടാം റാങ്കും കരസ്ഥമാക്കി.
പരീക്ഷയില്‍ രണ്ടാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോ. രേണു രാജ് പറഞ്ഞു. ഭര്‍ത്താവിന്റെയും രക്ഷിതാക്കളുടെയും പ്രോത്സാഹനമാണ് നേട്ടത്തിന് പിന്നില്ലെന്നും രേണു മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലം കല്ലുവാതുക്കലിലെ ഇ.എസ്.ഐ ആശുപത്രിയില്‍ ഡോക്ടറാണ് രേണു ഇപ്പോള്‍. ആദ്യശ്രമത്തിലാണ് രേണു സിവില്‍ സര്‍വീസ് നേട്ടം കൈവരിച്ചത്.

ആദ്യ അഞ്ച് റാങ്കുകാരില്‍ നാലു പേര്‍ വനിതകളാണ്. 1236 പേരുടെ പട്ടികയാണ് ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ജനറല്‍ സര്‍വീസ് തസ്തികകളിലേക്ക് യുപിഎസ്സി ശിപാര്‍ശ ചെയ്തിട്ടുള്ളത്. പരീക്ഷാഫലം യു.പി.എസ്.സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2012ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് മലയാളി ആയിരുന്നു. ഹരിത.വി കുമാര്‍. അന്ന് ആദ്യ 100 റാങ്കില്‍ കേരളത്തില്‍ നിന്ന് എട്ടുപേര്‍ ഇടംനേടിയിരുന്നു.












Click it and Unblock the Notifications