സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ശക്തി ദുബെയ്ക്ക്, ആദ്യ 50 ല്‍ നാല് മലയാളികള്‍
ഡൽഹി: യു പി എസ് സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു. യൂണിൻ പബ്ലിക് സർവീസ് കമ്മീഷൻ 2024 ൽ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഉത്തർപ്രദേശ് പ്രയാഗ് രാജ് സ്വദേശി ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. 1009 പേരാണ് ഇത്തവണ യോഗ്യത നേടിയത്. ഹർഷിത ഗോയൽ ആണ് രണ്ടാം റാങ്ക് നേടിയത്, ഡി എ പരാഗ് മൂന്നാം റാങ്ക് നേടി.
ഷാ മാർഗി ചിരാഗിനാണ് നാലാം റാങ്ക്, ആകാശ് ഗാർഗിന് അഞ്ചാം റാങ്ക്, കോമൽ പുനിയയ്ക്ക് ആറാം റാങ്ക്, ആയുഷി ബൻസലിന് ഏഴാം റാങ്ക്, രാജ് കൃഷ്ണ എട്ടാം റാങ്ക്, ആദിത്യ വിക്രം ഒമ്പതാം റാങ്ക്, മായങ്ക് ത്രിപഠിക്ക് പത്താം റാങ്ക്.

ആദ്യ 50 റാങ്കുകളിൽ 4 മലയാളികളാണ് ഉള്ളതായാണ് വിവരം. ആദ്യ 100 റാങ്കുകളിൽ 5 മലയാളി വനിതൾ ഉൾപ്പെട്ടതായുമാണ് വിവരം. ബി ശിവചന്ദ്രൻ ( 23 ) ആൽഫ്രജ് തോമസ് ( 33 ) ആർ മോണിക്ക ( 39 ) പി പവിത്രൻ ( 42 ) മാളവിക ജി നായർ ( 45 ) ജി പി നന്ദന ( 47 ) സോണറ്റ് ജോസ് ( 54 ) തുടങ്ങിയവർ ആദ്യ 60 പട്ടികയിൽ.
യു പി എസ് സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 16 നും തുടർന്ന് മെയിൻ പരീക്ഷ 2024 സെപ്റ്റംബർ 20 നും സെപ്റ്റംബർ 29 നും ഇടയിൽ നടന്നു. അവസാന ഘട്ടമായ ഇന്റർവ്യൂ റൗണ്ട് 2025 ജനുവരി 7 മുതൽ ഏപ്രിൽ 17 വരെ നടന്നു.
റിക്രൂട്ട്മെന്റ് പ്രക്രിയയിൽ മൂന്ന് പ്രധാന ഘട്ടങ്ങൾ ആണ് ഉള്ളത്. പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ, വ്യക്തിത്വ പരീക്ഷ ( ഇന്റർവ്യൂ ) മൂന്ന്
ഘട്ടങ്ങളിലെയും ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.
പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിങ്ങനെ എല്ലാ സ്റ്റേജുകളും പാസായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പരിശോധിക്കാം.












Click it and Unblock the Notifications