യുഎസിലെ ഗൂഗിളില്‍ ജോലി; രാത്രി സിവില്‍ സര്‍വീസ് പഠനം; യുപിഎസ്സി പരീക്ഷയില്‍ ടെക്കിയുടെ വേറിട്ട കഥ
ലഖ്നൗ: പകല്‍ ഗൂഗിളില്‍ ജോലി, രാത്രി സിവില്‍ സര്‍വീസ് പഠനം, അപൂര്‍വമായ നേട്ടമാണ് ടെക്കി യുവാവായ പീയൂഷ് കപൂര്‍ സ്വന്തമാക്കിയത്. ലോകപ്രശസ്തമായ ഗൂഗിളില്‍ ജോലി ചെയ്തു കൊണ്ടാണ് യുപിഎസ്സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച് പീയൂഷ് കപൂര്‍ മാതൃകയാകുന്നത്. 402-ാം റാങ്കാണ് പീയൂഷ് നേടിയത്, അതും തന്റെ അഞ്ചാമത്തെ പരിശ്രമത്തില്‍.
യുഎസിലെ ടെക് ഭീമനായ ഗൂഗിളിന്റെ കാലിഫോര്‍ണിയയിലുള്ള ആസ്ഥാനത്ത് സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് 32-കാരനായ പീയൂഷ് കപൂര്‍. ഉയര്‍ന്ന സമ്മര്‍ദമുള്ള ജോലി ചെയ്തുകൊണ്ടാണ് യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് പരീക്ഷയില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയാണ് പീയൂഷ്.
2025-ലെ യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് (യുപിഎസ്സി) പരീക്ഷാ ഫലങ്ങള്‍ ഉത്തര്‍പ്രദേശിന് വലിയ നേട്ടമാണ് സമ്മാനിച്ചത്. സംസ്ഥാനത്ത് നിന്നുള്ള നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞു. ഇതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നതാണ് പീയൂഷിന്റെ വിജയം. കാലിഫോര്‍ണിയയിലെ ഗൂഗിള്‍ ആസ്ഥാനത്ത് മിക്ക ടെക്കികളും ഒരു ദിവസത്തെ ജോലിക്കു ശേഷം വിശ്രമിക്കുമ്പോള്‍ പിയൂഷ് കപൂര്‍ പുസ്തകം തുറക്കും. രണ്ടാമത്തെ ഷിഫ്റ്റില്‍ വിദ്യാര്‍ത്ഥിയാകും.

സാധാരണ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 13 മണിക്കൂര്‍ സമയ വ്യത്യാസത്തെ അതീജീവിച്ചാണ് പീയൂഷ് കഠിന പരിശ്രമം നടത്തിയത്. ഇന്ത്യയില്‍ പുതിയ വാര്‍ത്തകളും പഠനവിവരങ്ങളും പുറത്തുവരുമ്പോള്‍ കാലിഫോര്‍ണിയയില്‍ വൈകുന്നേരമായിരിക്കും. ജോലി കഴിഞ്ഞ് ഈ പുതിയ വിവരങ്ങള്‍ തത്സമയം തന്നെ പഠിക്കാന്‍ പീയൂഷിന് ഇത് വലിയ സഹായമായി. സാധാരണ വിദ്യാര്ഥികളുടേതു ദിവസവും പത്തും പന്ത്രണ്ടും മണിക്കൂര്‍ നീളുന്ന കഠിനമായ പഠന രീതിക്ക് പകരം, കൃത്യമായ പ്ലാനിംഗോടെ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് അദ്ദേഹം പഠനത്തിനായി മാറ്റിവെച്ചത്.
പഠനത്തിന്റെ ദൈര്‍ഘ്യത്തേക്കാള്‍ അത് എത്രത്തോളം കൃത്യമായി ചെയ്യുന്നു എന്നതിനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. ഗണിതശാസ്ത്രമാണ് തന്റെ ഓപ്ഷണല്‍ വിഷയമായി തിരഞ്ഞെടുത്തത്. തന്റെ ടെക് പശ്ചാത്തലം ഉപയോഗിച്ച് ഡിജിറ്റല്‍ നോട്ടുകളും ഓണ്‍ലൈന്‍ സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു പഠനം.
എന്തിനാണ് ഗൂഗിളില്‍ മികച്ച കരിയര്‍ മുന്നിലുണ്ടായിട്ടും ജോലി വിടുന്നതെന്ന ചോദ്യത്തിന്, വെറും ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പകരം സ്വന്തം രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പങ്കാളിയാകാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു പീയൂഷിന്റെ മറുപടി. ഭരണരംഗത്ത് സാങ്കേതികവിദ്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. നാല് തവണ പരാജയപ്പെട്ടിട്ടും തളരാതെ മുന്നോട്ട് പോകാന്‍ വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛന് അരുണ്‍ കപൂര്‍ നല്കിയ പിന്തുണയും വലുതായിരുന്നു. പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ലക്ഷ്യത്തിലെത്താമെന്ന് പീയൂഷ് തന്റെ വിജയത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.
ലഖ്നൗവില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം വാരണാസിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി) നിന്നാണ് പീയൂഷ് ബിരുദം നേടിയത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില








Click it and Unblock the Notifications