കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവച്ചു; യുപിഎസ്‌സിയുടെ പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ദില്ലി: 2020ലെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ നീട്ടിവച്ചതായി യുപിഎസ്‌സി അറിയിച്ചു. പുതിയ പരീക്ഷാ തിയ്യതി മെയ് 20ന് പ്രഖ്യാപിക്കും. മെയ് 31ന് പ്രിലിമിനറി പരീക്ഷ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടെ നടന്ന പരീക്ഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം സിവില്‍ സര്‍വീസസ് പരീക്ഷ അല്‍പ്പം നേരത്തെ നടത്താനാണ് യുപിഎസ്‌സി തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റേണ്ടി വരുമെന്ന് കഴിഞ്ഞാഴ്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സൂചിപ്പിച്ചിരുന്നു. പരീക്ഷ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും യാത്രയ്ക്കും പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

e

ഈ മാസം 20ന് പുതിയ പരീക്ഷ തിയ്യതി അറിയിക്കുമെന്നാണ് കരുതുന്നത്. ലോക്ക് ഡൗണ്‍ കാലാവധി മെയ് 17 വരെയാണ്. അതുകൊണ്ടുതന്നെ ഇനിയും പരീക്ഷാ തിയ്യതി നീട്ടിലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, രോഗവ്യാപന സാധ്യതയുണ്ടെന്ന് തോന്നിയാല്‍ ഇനിയും നീട്ടിയേക്കാം. സിവില്‍ സര്‍വീസസ് പരീക്ഷക്ക് പുറമെ എന്‍ജിനിയറിങ് സര്‍വീസസ് മെയിന്‍ എക്‌സാം, ജിയോളജിസ്റ്റ് സര്‍വീസസ് മെയിന്‍ എക്‌സാം എന്നിവയും യുപിഎസ്‌സി നടത്താന്‍ തീരുമാനിച്ചിരുന്നു. യുപിഎസ്‌സി നടത്താന്‍ തീരുമാനിച്ച പരീക്ഷകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്.

151 കോടി രൂപ പിഎം ഫണ്ടിലേക്ക് എന്തിന് കൊടുത്തു? ചോദ്യശരങ്ങളുമായി രാഹുല്‍, വെട്ടിലായി കേന്ദ്രം151 കോടി രൂപ പിഎം ഫണ്ടിലേക്ക് എന്തിന് കൊടുത്തു? ചോദ്യശരങ്ങളുമായി രാഹുല്‍, വെട്ടിലായി കേന്ദ്രം

പഴയ പടക്കുതിരകളെ കളത്തിലിറക്കി സോണിയ ഗാന്ധി; ടീമില്‍ നാലുപേര്‍, ആദ്യ ദൗത്യം വിജയം, പണമെത്തിപഴയ പടക്കുതിരകളെ കളത്തിലിറക്കി സോണിയ ഗാന്ധി; ടീമില്‍ നാലുപേര്‍, ആദ്യ ദൗത്യം വിജയം, പണമെത്തി

ഇറാന്‍ സൈന്യം വിദേശികളെ നദിയില്‍ 'മുക്കി കൊന്നു'; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, ഇറാന്‍ പറയുന്നത്...ഇറാന്‍ സൈന്യം വിദേശികളെ നദിയില്‍ 'മുക്കി കൊന്നു'; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, ഇറാന്‍ പറയുന്നത്...

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 50000 രൂപ വീതം; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം, സത്യം ഇങ്ങനെ...റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 50000 രൂപ വീതം; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം, സത്യം ഇങ്ങനെ...

English summary
UPSC Defers Civil Services Preliminary Exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X